മോദിയുടെ താടിയും കോവിഡും തമ്മിലെന്ത്?;; കഥ വിവരിച്ച് മുരളീധരൻ
ന്യൂഡൽഹി∙ സപ്തതി നിറവിൽനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒപ്പം ചെലവഴിച്ച സമയവും നിർദേശങ്ങളും ഓർത്തെടുത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയുള്ള അനുഭവം...Central Minister V Muralidharan about Prime Minister Narendra Modi and his beard

ന്യൂഡൽഹി∙ സപ്തതി നിറവിൽനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒപ്പം ചെലവഴിച്ച സമയവും നിർദേശങ്ങളും ഓർത്തെടുത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ.
പ്രവാസി വിഷയങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വിദേശരാജ്യങ്ങളിലെത്തുമ്പോള്‍ പ്രവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നുമാണ് നരേന്ദ്ര മോദിയില്‍ നിന്ന് കിട്ടിയ ആദ്യ നിര്‍ദേശം. രണ്ടാമത്തേത്ത് ഒരു മലയാളി മന്ത്രിയെന്ന നിലയിലുള്ളതാണ്. വിദേശത്തു പോകുമ്പോൾ കേരളീയനെന്ന നിലയിൽ മലയാളിയുടെ വേഷത്തിൽ പോകണമെന്നായിരുന്നു ഇത്. അവിടുത്തെ ആളുകൾക്ക് താൽപര്യവും അതായിരിക്കുമെന്ന് മോദി പറഞ്ഞുവെന്നും മുരളീധരൻ ഓർക്കുന്നു.
മോദിയുടെ ഒരു സ്വഭാവ വിശേഷം സ്വായത്തമാക്കാന്‍ വി മുരളീധരന്‍ നിരന്തരം പരിശ്രമിക്കുന്നുമുണ്ട്. ഒരാളോട് നമ്മൾ സംസാരിക്കാൻ പോകുമ്പോള്‍ അവർ ഇങ്ങോട്ടു സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് അങ്ങോട്ടു പറയാൻ കഴിയുന്ന വിധത്തിൽ മനസിലാക്കുക. ഓരോതവണയും അദ്ദേഹത്തെ കണ്ടുവരുമ്പോള്‍ ഒരു വിസ്മയമാണ് പ്രധാനമന്ത്രിയെന്നും തോന്നാറുണ്ട്.
അടുത്തയിടെ മോദി എന്തുകൊണ്ട് താടി വളര്‍ത്തുന്നുവെന്ന എല്ലാവരുടെയും കൗതുകത്തിനും വി മുരളീധരന് ഉത്തരമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിഷമമനുഭവിക്കുന്ന ആളുകളെ കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അവർക്കു വേണ്ടി, അവരെ ഓർത്താണോ നരേന്ദ്ര മോദി താടിവയ്ക്കുന്നതെന്ന് സംശയമുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
English Summary: Central Minister V Muralidharan about Prime Minister Narendra Modi