കാര്‍ഷിക ബില്ലിനെതിരെ ദേശീയ പ്രക്ഷോഭം; പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം
ന്യൂഡൽഹി∙ വിവാദ കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തെ നൂറ്റമ്പതോളം കർഷക സംഘടനകളുടെ കൂട്ടായ്മ പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭം തുടങ്ങി...| Farm Bills | Mass Strike | Manorama News

ന്യൂഡൽഹി∙ വിവാദ കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തെ നൂറ്റമ്പതോളം കർഷക സംഘടനകളുടെ കൂട്ടായ്മ പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭം തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലെ 12 സംഘടനകൾ പങ്കെടുക്കും. പണിമുടക്കിനു കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
കർഷക രോഷം ആളിക്കത്തുന്ന പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധം ഏറെ ശക്തമാകും. അംബാലയിലും അമൃത്‌സറിലും കർഷകർ വൻതോതിൽ സംഘടിച്ചിട്ടുണ്ട്. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം രണ്ടാം ദിവസത്തിലേക്കു കടന്നു.
പലയിടങ്ങളിലും പൊലീസും സമരക്കാരും ഏറ്റുമുട്ടി. തൊഴിലാളി, വിദ്യാർഥി സംഘടനകളും കർഷക സമരത്തിന് പിന്തുണയുമായി പ്രതിഷേധിക്കും. ഡൽഹിയിലേക്കു കർഷകർ വൻതോതിൽ മാർച്ച് ചെയ്യുന്നത് തടയാൻ അതിർത്തികളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
English Summary : Farm Bills: Nationwide mass movement against government