ന്യൂഡൽഹി∙ കർഷകർക്ക് രാജ്യത്തെവിടെയും അവരുടെ കൃഷി ഉൽപ്പന്നങ്ങൾ വിൽക്കാനാകുമെന്നും അവരുടെ ഇഷ്ടാനുസരണം ഏത് വിളകൾ വേണമെങ്കിലും കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം ‌ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ്....| Narendra Modi | Mann Ki Baat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കർഷകർക്ക് രാജ്യത്തെവിടെയും അവരുടെ കൃഷി ഉൽപ്പന്നങ്ങൾ വിൽക്കാനാകുമെന്നും അവരുടെ ഇഷ്ടാനുസരണം ഏത് വിളകൾ വേണമെങ്കിലും കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം ‌ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ച കാർഷിക ബില്ലിനെ  കുറിച്ച് പ്രധാനമന്ത്രി പ്രതിപാദിച്ചത്. 

ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മോദി കർഷകർക്ക് ഏറ്റവും ഉചിതമായ വിലയിൽ രാജ്യത്ത് എവിടെയും, ആർക്കും സാധനങ്ങൾ വിൽക്കാനാകുമെന്നും പറഞ്ഞു. ‌

ADVERTISEMENT

‘ഇതാണ് ശക്തീകരണം, ഇതാണ് പുരോഗതിയുടെ അടിസ്ഥാനം. ഇപ്പോൾ അവർക്ക് കൃഷിയിടത്ത് വിളയുന്ന എന്തും, പഴങ്ങളും പച്ചക്കറികളും മാത്രമല്ല ഗോതമ്പ്, അരി, കരിമ്പ് അങ്ങനെ എന്തും ഏറ്റവും ഉയർന്ന വിലയിൽ ആർക്കും വിൽക്കാം.’– പ്രധാനമന്ത്രി പറഞ്ഞു. 

ഈ കോവിഡ് കാലത്ത് നമ്മുടെ കർഷകരുടെ ശക്തി പുറത്ത് കാണിച്ചു കൊണ്ട് കാർഷിക രംഗം പുരോഗതി കൈവരിച്ചു. ആത്മനിർഭർ ഭാരതിന്റെ അടിസ്ഥാനം കർഷകരും ഗ്രാമങ്ങളുമാണ്. അവർ ശക്തരാകുമ്പോൾ രാജ്യവും ശക്തപ്രാപിക്കുന്നുവെന്നും മോദി പറഞ്ഞു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രക്ഷേഭങ്ങൾ നടക്കുന്നതിനിടെയാണ് മോദിയുടെ പരാമർഷം. ഇന്നലെ കാർഷിക ബില്ലിൽ കോർത്ത് എൻഡിഎയുടെ ആദ്യകാല സഖ്യകക്ഷികളിൽ ഒന്നായ ശിരോമണി അകാലിദൾ സഖ്യം വിട്ടിരുന്നു.  

ADVERTISEMENT

English Summary : "Farmers Playing Key Role In Atmanirbhar Bharat": PM Modi On Mann Ki Baat