ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി; വിചാരണ നീട്ടി വയ്ക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതി ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഹൈക്കോടതി തള്ളി. കോവിഡ് വ്യാപനം കണക്കിലെടുത്ത് വിചാരണ തുടരുന്നത് രണ്ടു മാസത്തേക്ക് | Bishop Franco Mulakkal | Nun Rape Case | Rape Case | High Court | Manorama Online

കൊച്ചി∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതി ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഹൈക്കോടതി തള്ളി. കോവിഡ് വ്യാപനം കണക്കിലെടുത്ത് വിചാരണ തുടരുന്നത് രണ്ടു മാസത്തേക്ക് നിർത്തി വയ്ക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ വിചാരണ നീട്ടി വയ്ക്കുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് കോടതി നടപടി. തിങ്കളാഴ്ച മുതൽ കേസിന്റെ വിചാരണ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന സാക്ഷികൾക്ക് ഭീഷണി നിലനിൽക്കുന്നതിനാൽ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം പ്രകാരം പൊലീസ് സംരക്ഷണയിലാണ് ഇവരെ കോടതിയിൽ എത്തിക്കുന്നത്. സാക്ഷികളും ഇരയും വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ കേസ് നീട്ടി വയ്ക്കുന്നത് ഇവർക്ക് കൂടുതൽ പ്രയാസമുണ്ടാക്കുമെന്നും ഇത് കോടതി പരിഗണിക്കണമെന്നുമായിരുന്നു ഇരയുടെ അഭിഭാഷകൻ ജോൺ റാൽഫ് വാദിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അംബികാ ദേവി, ജിതോഷ് ബാബു എന്നിവരാണ് ഹാജരായത്.
കഴിഞ്ഞ മാസം 16നാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതിയുമായി മുന്നോട്ടു വരുന്നത്. ഏറെ സമരങ്ങൾക്കും സമ്മർദങ്ങൾക്കും ഒടുവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വൈക്കം ഡിവൈഎസ്പിയായിരുന്ന കെ.സുഭാഷിന്റെ നേതൃത്വത്തിൽ നാലു മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഫ്രാങ്കോ അറസ്റ്റിലായി. ഒരു വർഷം മുൻപ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
Content Highlight: Nun Rape Case, Bishop Franco Mulakkal, High Court