നെഗറ്റീവ് എന്ന് ഫലം; അവധി ആഘോഷിക്കാൻ പോയ 13കാരി രോഗം നൽകിയത് 11 പേർക്ക്
വാഷിങ്ടൻ∙ കോവിഡ് നെഗറ്റീവെന്ന് പരിശോധനാഫലം വന്നിട്ടും 13കാരിയിൽനിന്ന് കോവിഡ് പടർന്നത് നാലു സ്റ്റേറ്റുകളിലെ 11 ബന്ധുക്കൾക്ക്... Coronavirus Super Spreader, COVID-19, USA, Malayala Manorama, Manorama Online, Manorama News

വാഷിങ്ടൻ∙ കോവിഡ് നെഗറ്റീവെന്ന് പരിശോധനാഫലം വന്നിട്ടും 13കാരിയിൽനിന്ന് കോവിഡ് പടർന്നത് നാലു സ്റ്റേറ്റുകളിലെ 11 ബന്ധുക്കൾക്ക്. കുടുംബവുമൊത്ത് മൂന്നാഴ്ച അവധിയാഘോഷിക്കാനായി പോകുന്നതിന് രണ്ടു ദിവസം മുൻപാണ് പെൺകുട്ടി കോവിഡ് പരിശോധനയ്ക്കു വിധേയയായത്. ജൂണിലും ജൂലൈയിലുമായായിരുന്നു അവധിക്കാലം. പെൺകുട്ടിയുടെ വിശദാംശങ്ങളൊന്നും യുഎസിലെ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ലേഖനത്തിൽ പുറത്തുവിട്ടിട്ടില്ല.
പെൺകുട്ടിയില്‍നിന്ന് കോവിഡ് ബാധിച്ചവരിൽ 9 വയസ്സുകാരൻ തൊട്ട് 72കാരൻ വരെയുണ്ട്. അഞ്ച് കുടുംബങ്ങളിലുള്ളവരാണ് ഒരു വീട്ടിൽ ഒത്തുചേർന്നത്. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. മൂക്കിനുള്ളിലെ അസ്വസ്ഥത മാത്രമായിരുന്നു പെൺകുട്ടിക്ക് അനുഭവപ്പെട്ടത്. മസാച്ചുസെറ്റ്സ്, റോഡ് ഐലൻഡ്, ജോർജിയ, ഇല്ലിനോയി എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് രോഗം ബാധിച്ചതെന്നാണ് സൂചന.
കോവിഡ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കിൽ നിർബന്ധമായും 14 ദിവസം സ്വയം ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ആവശ്യകതയാണ് ഈ റിപ്പോർട്ടിലെ കണ്ടെത്തൽ നൽകുന്ന ഊന്നലെന്ന് സിഡിസി വക്താവ് സ്കോട്ട് പൗലെ യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റിനോടു ഇമെയിലിലൂടെ പറഞ്ഞു.
മറ്റ് ആറ് ബന്ധുക്കൾക്കൂടി ഇവരെ സന്ദർശിച്ചിരുന്നുവെന്നും എന്നാൽ സാമൂഹിക അകലം പാലിക്കുകയും ഒരു വീട്ടിൽ താമസിക്കാതിരിക്കുകയും ചെയ്തതിനാൽ രോഗം ബാധിച്ചില്ലെന്നും പൗലെ വ്യക്തമാക്കി.
English Summary: Teen On Family Trip Spread Virus To 11 Relatives After Negative Test