ഇസ്‍ലാമാബാദ് ∙ തന്റെ ഭർത്താവിനെ അറസ്റ്റു ചെയ്തത് സർക്കാരിനെതിരെ പ്രതിപക്ഷം രൂപീകരിച്ച സഖ്യത്തെ തകർക്കുന്നതിനാണെന്നു പാക്കിസ്ഥാനി മുസ്‍ലിം ലീഗിന്റെ (നവാസ്) വൈസ് പ്രസിഡന്റ് മറിയം .....| Maryam Nawaz | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമാബാദ് ∙ തന്റെ ഭർത്താവിനെ അറസ്റ്റു ചെയ്തത് സർക്കാരിനെതിരെ പ്രതിപക്ഷം രൂപീകരിച്ച സഖ്യത്തെ തകർക്കുന്നതിനാണെന്നു പാക്കിസ്ഥാനി മുസ്‍ലിം ലീഗിന്റെ (നവാസ്) വൈസ് പ്രസിഡന്റ് മറിയം നവാസ്. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളാണു മറിയം. 

‘എന്റെ കുടുംബത്തെയും ചുറ്റുമുള്ള ആളുകളെയും ഉപയോഗിച്ച് എന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിക്കരുത്. ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റു ചെയ്യൂ’– മറിയം നവാസ് മാധ്യമങ്ങളോടു പറഞ്ഞു. മറിയത്തിന്റെ ഭർത്താവ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദറിനെ കറാച്ചിയിലെ ഒരു ഹോട്ടലിൽനിന്നാണു പിടികൂടിയത്.

ADVERTISEMENT

ഇമ്രാൻ ഖാൻ സർക്കാരിനെതിരെ ഒൻപത് പ്രധാന പ്രതിപക്ഷ പാർട്ടികൾ പാക്കിസ്ഥാൻ ഡെമോക്രാറ്റ് മുന്നണിയുടെ ഭാഗമായി സംഘടിപ്പിച്ച ശക്തിപ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച് മണിക്കൂറുകൾക്കകമാണ് അറസ്റ്റെന്നാണു വിവരം. ഒരു ലക്ഷം രൂപ കെട്ടിവച്ചതിനു പിന്നാലെ ഇദ്ദേഹത്തിനു ജാമ്യം അനുവദിച്ചു.

English Summary : Pakistan: Maryam Nawaz claims husband's arrest was to divide anti-govt alliance