ലക്നൗ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽവച്ച് തന്റെ സംഘടനയുടെ വാഹനത്തിന് നേരെ വെടിവയ്പുണ്ടായതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽവച്ച് തന്റെ സംഘടനയുടെ വാഹനത്തിന് നേരെ വെടിവയ്പുണ്ടായതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അകമ്പടിയായി വന്ന വാഹനത്തിന് നേരെ അക്രമമുണ്ടായതെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. അടുത്ത മാസം നടക്കുന്ന ബിഹാര്‍, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുകളിലാണ് ഭീം ആർമിയും ചന്ദ്രശേഖർ ആസാദും ആദ്യമായി മത്സരത്തിനിറങ്ങുന്നത്.

ബുലന്ദ്ഷഹർ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർഥിയെ എതിരാളികൾ ഭയപ്പെടുകയാണ്. ഇന്നത്തെ പാർട്ടി റാലി അവർക്ക് ആശങ്കയുണ്ടാക്കി. ഇത് കാരണമാണ് എന്റെ അകമ്പടി വാഹനത്തിന് നേരെ ഭീരുത്വപരമായ ആക്രമണമുണ്ടായത്. അവരുടെ നിരാശയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അന്തരീക്ഷം എപ്പോഴും വിഷമയമാക്കാനാണ് അവരുടെ ആഗ്രഹം. എന്നാൽ ഞങ്ങൾ അത് അനുവദിക്കില്ല– ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു.

ADVERTISEMENT

ബിഹാറിൽ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടി 30 സീറ്റുകളിലാണു മത്സരിക്കുന്നത്. രാജേഷ് ര‍ഞ്ജന്റെ ജൻ അധികാർ പാര്‍ട്ടിയുമായി ചേർന്നാണ് ആസാദ് സമാജ് പാർട്ടി ജനവിധി തേടുന്നത്. ബുലന്ദ്‍ഷഹർ ഉപതിരഞ്ഞെടുപ്പിൽ ഹാജി യാമിന്‍ ആസാദ് സമാജ് പാർട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. എംഎല്‍എയായിരുന്ന വീരേന്ദ്ര സിങ് സിരോഹിയുടെ മരണത്തോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. സിരോഹിയുടെ ഭാര്യ ഉഷ സിരോഹിയാണ് ബിജെപി സ്ഥാനാർഥി.

English Summary: Bhim Army Chief Chandrashekhar Azad Says His Convoy Shot At In UP