ഹത്രസ് കേസ്: അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്
ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി ദലിത് പെൺകുട്ടി മരിച്ച കേസിൽ, സിബിഐ അന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതി വഹിക്കുമെന്ന് സുപ്രീം കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട | Hathras | gang rape | Uttar Pradesh | Gang Rape in Uttar Pradesh | Crime | Supreme Court | Hathras Case | Allahabad High Court | CBI | CBI Probe | Manorama Online

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി ദലിത് പെൺകുട്ടി മരിച്ച കേസിൽ, സിബിഐ അന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതി വഹിക്കുമെന്ന് സുപ്രീം കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നതിൽ തീരുമാനം പിന്നീട് ഉണ്ടാകും. ആദ്യം അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും സുപ്രീം കോടതി വിലയിരുത്തി.
സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും കുടുംബം ആവശ്യമുന്നയിച്ചിരുന്നു. സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് പെൺകുട്ടിയ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് യുപി പൊലീസ് സംസ്കരിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
English Summary: Hathras Case: Allahabad High Court To Monitor CBI Probe, Says Supreme Court