പി.സി.ചാക്കോയെ വിമർശിച്ച് ശശീന്ദ്രൻ; ക്ഷേമനിധി പെൻഷനിൽ ഒരു ഗഡു അനുവദിച്ചു: ഇന്നത്തെ പ്രധാനവാർത്തകൾ
വാർത്തകളാൽ സമ്പന്നമായ ദിവസമായിരുന്നു ഇന്ന്. എൻസിപി മന്ത്രിമാറ്റചർച്ച, സുപ്രീംകോടതി ഉത്തരവ്,സാമൂഹ്യസുരക്ഷാ പെൻഷൻ, കൊച്ചിയിൽ സ്റ്റേഷൻ നിർമാണത്തിനിടെ അപകടം തുടങ്ങി വാർത്തകളാൽ സമ്പുഷ്ടമായ ദിവസമായിരുന്നു ഇന്ന്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തു. നിലവിലെ

വാർത്തകളാൽ സമ്പന്നമായ ദിവസമായിരുന്നു ഇന്ന്. എൻസിപി മന്ത്രിമാറ്റചർച്ച, സുപ്രീംകോടതി ഉത്തരവ്,സാമൂഹ്യസുരക്ഷാ പെൻഷൻ, കൊച്ചിയിൽ സ്റ്റേഷൻ നിർമാണത്തിനിടെ അപകടം തുടങ്ങി വാർത്തകളാൽ സമ്പുഷ്ടമായ ദിവസമായിരുന്നു ഇന്ന്.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആന എഴുന്നള്ളിക്കാം. ദേവസ്വങ്ങൾക്ക് അനുകൂലമാണു കോടതി ഉത്തരവ്.
അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പെൻഷനും അതിന്റെ 18 ശതമാനം തുകയും തിരിച്ചടയ്ക്കണം.
എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയിൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. തോമസ്.കെ.തോമസിനെ തനിക്കെതിരായ പരിചയാക്കാനുള്ള നീക്കമാണ് പി.സി.ചാക്കോ നടത്തുന്നതെന്നു ശശീന്ദ്രൻ ആരോപിച്ചു. ഇതോടെ എൻസിപിയിലെ തർക്കം പരസ്യമായി തന്നെ മന്ത്രി സമ്മതിച്ചു.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
കൊച്ചി മെട്രോയുടെ ഭാഗമായ സ്റ്റേഷൻ നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ആലുവ സ്വദേശിയായ അഹമ്മദ് നൂർ(28) ആണ് കാക്കനാട് മരിച്ചത്. മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽപ്പെട്ടായിരുന്നു അപകടം.