തിരുവനന്തപുരം ∙ സേവ് ദ് ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂജെൻ ആഘോഷങ്ങൾക്ക് നിറം പകരാൻ ഇനി കെഎസ്ആർടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിൾ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും,...| Photoshoot | KSRTC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സേവ് ദ് ഡേറ്റ്, ഫോട്ടോഷൂട്ട് തുടങ്ങിയ ന്യൂജെൻ ആഘോഷങ്ങൾക്ക് നിറം പകരാൻ ഇനി കെഎസ്ആർടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിൾ ഡെക്കർ ഫോട്ടോഷൂട്ട് പദ്ധതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയിൽ രാജപ്രൗഡിയിൽ സർവീസ് നടത്തിയ ഡബിൾ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.

എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയാൽ 50 കിലോമീറ്റർ ദൂരത്തിൽ ഈ സർവീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടക നൽകണം.  ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാർക്കും ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മിഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. 

ADVERTISEMENT

കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാന വർധനയ്ക്കാണ് ഇത്തരം പദ്ധതി കെഎസ്ആർടിസി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഈ ബസ്  വിവാഹ പ്രീവെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്കും ബർത്ത് ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും വാടകയ്ക്ക് നൽകും. 

ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബത്തോടൊപ്പമുള്ള യാത്രക്കുമാണ് അവസരം. ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ  മാതൃകയിൽ ആണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജൻസികൾ ഫോട്ടോഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു. ഇത് ഇവിടെ വിജയകരമാകുന്ന മുറയ്ക്ക് കൊച്ചിയിലും കോഴിക്കോടും കെഎസ്ആർടിസി ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും കെസ്ആർടിസി അറിയിച്ചു.   

ADVERTISEMENT

English Summary : Save the date photoshoot in KSRTC bus