സംവരണ വിഭാഗങ്ങളോട് സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതി, അശാസ്ത്രീയം: ലീഗ്
മലപ്പുറം ∙ നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളോട് സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ ....| Muslim League | Economic Reservation | Manorama News

മലപ്പുറം ∙ നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളോട് സര്‍ക്കാര്‍ ചെയ്തത് കടുത്ത അനീതിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 3 പ്രാവശ്യം മത്സരിച്ചവരെ മാറ്റിനിര്‍ത്താനുളള തീരുമാനം കര്‍ക്കശമായി നടപ്പാക്കാനും തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി സംവരണം നടപ്പിലാക്കുന്നത് കടുത്ത അനീതിയെന്നാണ് ലീഗ് വിലയിരുത്തല്‍. നിലവിലെ രീതി ജനറല്‍ വിഭാഗത്തെയും ദോഷകരമായി ബാധിക്കും. ഈ മാസം 9ന് സംവരണ മുന്നണിയുമായി യോജിച്ച് കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ലീഗ് സമരം നടത്തും.
തദ്ദേശ സ്ഥാപനങ്ങളില്‍ 3 വട്ടം മത്സരിച്ചവര്‍ക്ക് ഇനി അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ല. എം.സി.കമറുദീന്‍ ഉള്‍പ്പെട്ട നിക്ഷേപക തട്ടിപ്പില്‍ ഇരകള്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.
English Summary: Muslim league on economic reservation