മൈസൂർ∙ പ്രീ–വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടെ വള്ളം മറിഞ്ഞ് പ്രതിശ്രുത വരനും വധൂവും മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. ചന്ദ്രു (28), ശശികല (20) എന്നിവരാണ് കാവേരി നദിയിൽ മുങ്ങിമരിച്ചത്. ഫോട്ടോയ്ക്കായി പോസ് | pre-wedding photoshoot | photoshoot | wedding | Karnataka | Mysuru | drowned to death | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈസൂർ∙ പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വള്ളം മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. ചന്ദ്രു (28), ശശികല (20) എന്നിവരാണ് കാവേരി നദിയിൽ മുങ്ങിമരിച്ചത്. ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. വെള്ളത്തില്‍ മുങ്ങിപ്പോയ ഇരുവരുടെയും മൃതദേഹം പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്നാണ് പുറത്തെടുത്തത്. 

അ‍ഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സിവിൽ കോൺട്രാക്റയായ ചന്ദ്രുവിന്റെയും ശശികലയുടെയും വിവാഹം നിശ്ചയിച്ചത്. നവംബർ 22ന് വിവാഹം നടത്താനായിരുന്നു തീരുമാനം. മൈസൂരിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് ഇരുവരുമെത്തിയത്. മുഡുക്കുത്തോരെ മല്ലികാർജുന സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം വള്ളങ്ങളിലായി മറുകരയിലുള്ള റിസോർട്ടിലേക്ക് പോകുകയായിരുന്നു.

ADVERTISEMENT

കരയിൽ നിന്ന് 30 മീറ്ററോളം പിന്നിട്ട ശേഷം ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹൈഹീൽ ചെരുപ്പിട്ടിരുന്ന ശശികല നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് വീണു. ചന്ദ്രു ശശികലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വള്ളം പൂർണമായി മറി‍ഞ്ഞു. ചന്ദ്രുവും ഒപ്പമുണ്ടായിരുന്ന ബന്ധുവും വള്ളം തുഴഞ്ഞിരുന്ന മത്സ്യത്തൊഴിലാളിയും നദിയിലേക്കു വീണു. മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു. മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് ബന്ധുവിനെ രക്ഷപ്പെടുത്തി.

ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കരയ്ക്കെത്തിച്ചത്. സംഭവത്തിൽ കേസെടുത്തതായി തലക്കാട് പൊലീസ് അറിയിച്ചു.

ADVERTISEMENT

English Summary: Karnataka: Couple drowns on pre-wedding photoshoot