ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് ഇടതു പ്രചാരണത്തിനും തിരിച്ചടി
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സർക്കാരിനും ഇടതു പാളയത്തിനും തിരിച്ചടിയാകും. ഇന്ന് ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നെങ്കിൽ അത് ഇടതു പാളയത്തിന്റെ തിരഞ്ഞെടുപ്പു...swapna suresh gold, swapna suresh gold smuggling, swapna gold smuggling, gold smuggling, swapna suresh it secretary

കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സർക്കാരിനും ഇടതു പാളയത്തിനും തിരിച്ചടിയാകുമെന്നു സൂചന. ചൊവ്വാഴ്ച ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നെങ്കിൽ അത് ഇടതു പാളയത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തെ തന്നെ വഴി തിരിച്ചു വിടുന്ന ഒന്നാകുമായിരുന്നു എന്നാണ് വിലയിരുത്തൽ.
സംസ്ഥാന സർക്കാരിനെതിരെയുള്ള കേന്ദ്രത്തിന്റെ ഗൂഡാലോചനയാണ് സ്വർണക്കടത്ത് കേസെന്നും എല്ലാം വസ്തുതാ രഹിതങ്ങളായ ആരോപണമാണെന്നുമുള്ള വാദങ്ങൾക്ക് ജാമ്യം ബലം നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ വരും ദിവസങ്ങളിൽ എതിർ ചേരിയിലുള്ളവരുടെ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കുക സർക്കാരിനും ഇടതു മുന്നണിക്കും വെല്ലുവിളിയാകും.
മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരൻ ജയിലിൽ കിടക്കുമ്പോൾ യുഡിഎഫ്, ബിജെപി മുന്നണികൾ അതു തന്നെയാകും പ്രധാന തിരഞ്ഞെടുപ്പു പ്രചാരണ വിഷയമായി ഉയർത്തുക. ‘എല്ലാം ശരിയാകും’ എന്ന തലവാചകവുമായി അഴിമതിക്കെതിരെ ജനത്തിനു ഉറപ്പുകൾ നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കൂടി ചുമതലയുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്വർണക്കടത്തിനും കോഴപ്പണത്തിന്റെയും പേരിൽ ജയിലിൽ കിടക്കുന്നത് മുന്നണിക്ക് തിരിച്ചടിയാണ്. അതോടൊപ്പം വരും ദിവസങ്ങളിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റുള്ളവരുടെ ചോദ്യം ചെയ്യലിലേക്കു കടക്കുമ്പോൾ തിരഞ്ഞെടുപ്പു ഗോദയിലും ഇത് ചൂടേറിയ ചർച്ചാവിഷയമാകും.
സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്സാപ് ചാറ്റുകളെ ഉപയോഗിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഥകൾ മെനയുകയാണ് എന്ന ആരോപണമാണ് കഴിഞ്ഞ ദിവസവും ശിവശങ്കർ കോടതിയിൽ ഉയർത്തിയത്. എന്നാൽ കോടതിയിൽ ഇഡി സമർപ്പിച്ച ഇരുവരുടെയും വാട്സാപ് ചാറ്റുകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കോടതിക്ക് വേണ്ട സൂചനകൾ നൽകിയെന്നാണ് വിലയിരുത്തൽ. കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നും ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ ബാഗ് വിട്ടു നൽകാൻ സുരക്ഷാ ഉദ്യോഗസ്ഥനെ വിളിച്ചെന്നുമുള്ള ശിവശങ്കറിന്റെ വാദവും കോടതിയിൽ തിരിച്ചടിയായി.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴിയും ജാമ്യം നിഷേധിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ശിവശങ്കർ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് എതിർവാദക്കുറിപ്പ് തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചത് എന്നായിരുന്നു ഇഡി കോടതിയെ ബോധ്യപ്പെടുത്തിയത്. വിധി പറയാനിരിക്കെ തിടുക്കപ്പെട്ട് കുറിപ്പ് സമർപ്പിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ ഇഡിയുടെ നിലപാടു കൂടി കേട്ട ശേഷമാണ് ശിവശങ്കറിന് ജാമ്യാപേക്ഷ നിരസിക്കപ്പെട്ടത്.
Content highlights: Sivasankar's bail rejected, LDF, Elections