തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡിഎംകെ; മുറുമുറുപ്പ് മായ്ക്കാൻ ഉദയനിധിയുടെ പര്യടനം
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 100 ദിവസത്തെ സംസ്ഥാന പര്യടനവുമായി ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ. മുത്തച്ഛൻ എം.കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂർ ജില്ലയിലെ തിരുക്കുവളയിൽ ഇന്നു തുടക്കമാകും. സമാപനം ചെന്നൈയിൽ. തിരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം ....| Udhayanidhi Stalin | DMK | Manorama News

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 100 ദിവസത്തെ സംസ്ഥാന പര്യടനവുമായി ഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ. മുത്തച്ഛൻ എം.കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂർ ജില്ലയിലെ തിരുക്കുവളയിൽ ഇന്നു തുടക്കമാകും. സമാപനം ചെന്നൈയിൽ. തിരഞ്ഞെടുപ്പു പ്രചാരണത്തിനൊപ്പം പാർട്ടിയിൽ സ്വീകാര്യത വർധിപ്പിക്കൽ കൂടി ലക്ഷ്യമിട്ടാണു ഉദയനിധിയുടെ സംസ്ഥാന പര്യടനം.
10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന ഡിഎംകെയ്ക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. പാർട്ടി വിവിധ തലങ്ങളിൽ തിരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങിയെങ്കിലും കോവിഡ് കാരണം ജന സമ്പർക്കത്തിന് പരിമിതിയുണ്ട്.പാർട്ടി അധ്യക്ഷൻ എം.കെ.സ്റ്റാലിൻ ഓൺലൈൻ വഴിയാണു പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നത്.
കോവിഡ് നിയന്ത്രണ വിധേയമായ ശേഷം സ്റ്റാലിൻ നടത്താനിരിക്കുന്ന സംസ്ഥാന പര്യടനത്തിനു വഴിയൊരുക്കുക കൂടിയാണു ഉദയനിധിയുടെ ലക്ഷ്യം. സിനിമാ പശ്ചാത്തലം കൂടിയുള്ളതിനാൽ ഉദയനിധിക്ക് യുവജനങ്ങൾക്കിടയിൽ തരംഗമാകാൻ കഴിയുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.
ഉദയനിധിയെ യുവജന വിഭാഗം സെക്രട്ടറിയാക്കിയതിലും പാർട്ടിയിലെ ഇടപെടലിലും ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. പാർട്ടി വിട്ടു ബിജെപിയിൽ ചേർന്ന കുക സെൽവമുൾപ്പെടെയുള്ളവർ ഉദയനിധിക്കെതിരെയാണ് വിരൽ ചൂണ്ടിയത്. ഉദയനിധിയുമായി അടുത്ത നിൽക്കുന്നവർക്ക് അനർഹമായ പരിഗണന ലഭിക്കുന്നതായും മുതിർന്ന നേതാക്കൾ പോലും തഴയപ്പെടുന്നുമുള്ള ആക്ഷേപം ഉണ്ട്.പാർട്ടിക്കുള്ളിലെ മുറുമുറുപ്പുകൾ അവസാനിപ്പിക്കുക കൂടി ഉദയനിധിയുടെ യാത്രാ ലക്ഷ്യമാണ്.
English Summary :Udhayanidhi to kick-start campaign from Karunanidhi’s birthplace