ചണ്ഡീഗഡ് ∙ ഭരണഘടനാ ദിനത്തിൽതന്നെ കർഷകരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പടുന്നതു ദുഃഖകരമായ വിരോധാഭാസമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. .... | Farmers Protest | Farm Biil | Manorama News

ചണ്ഡീഗഡ് ∙ ഭരണഘടനാ ദിനത്തിൽതന്നെ കർഷകരുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പടുന്നതു ദുഃഖകരമായ വിരോധാഭാസമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. .... | Farmers Protest | Farm Biil | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡീഗഡ് ∙ ഭരണഘടനാ ദിനത്തിൽതന്നെ കർഷകരുടെ ഭരണഘടനാ അവകാശങ്ങൾ  നിഷേധിക്കപ്പടുന്നതു ദുഃഖകരമായ വിരോധാഭാസമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ‌കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിലെ കർഷകർ നടത്തുന്ന ‘ചലോ ദില്ലി’  റാലി  ഹരിയാനയിൽ തടഞ്ഞ മനോഹർ ലാൽ ഖട്ടർ സർക്കാരിന്റെ നടപടിയെ വിമർശിക്കുകയായിരുന്നു അദ്ദേഹം.

‘എന്തുകൊണ്ടാണ് ഹരിയാനയിലെ ഖട്ടർ സർക്കാർ കർഷകർ ഡൽഹിയിലേക്ക് പോകുന്നത് തടയുന്നത്? കർഷകർ സമാധാനപരമായി നടത്തുന്ന പ്രതിഷേധ മാർച്ചിനെ സേനയെ ഉപയോഗിച്ച് മൃഗീയമായി അടിച്ചമർത്താനുള്ള സേച്ഛ്വാധിപത്യ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. എന്തിനാണ് സേനയെ ഉപയോഗിച്ച് അവരെ പ്രകോപിപ്പിക്കുന്നത്? ഒരു പൊതുവഴിയിലൂടെ സമാധാനപരമായി പോകാൻ കർഷകർക്ക് അവകാശമില്ലേ?’– അമരീന്ദർ സിങ് ട്വിറ്ററിൽ ചോദിച്ചു.

ADVERTISEMENT

‘ഭരണഘട‌നാ ദിനത്തിൽ കർഷകരുടെ ഭരണഘടനാ അവകാശങ്ങൾ ഇത്തരത്തിൽ അടിച്ചമർത്തുന്നത് വേദനാജനകമാണ്. അവരെ പോകാൻ അനുവദിക്കൂ ഖട്ടർ, അവരെ പിന്നോട്ട് തള്ളിമാറ്റരുത്. അവരുടെ ശബ്ദം ഡൽഹിയിൽ സമാധാനപരമായി എത്തട്ടെ.’– അമരീന്ദർ കുറിച്ചു.  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ ‘ചലോ ദില്ലി’ മാര്‍ച്ച് തടയാൻ കടുത്ത നടപടികളികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

ഡൽഹിയിലേക്കു പോകാനായി പഞ്ചാബിൽനിന്ന് എത്തിയ കർഷകരെ ഹരിയാന അതിർത്തിയിൽ തടഞ്ഞു. അതിർത്തി കടക്കാനുള്ള പ്രതിഷേധത്തിനിടെ കര്‍ഷകര്‍ ചില ബാരിക്കേഡുകള്‍ ഘാഗ്ഗർ പുഴയിലെറിയുകയും മറ്റുള്ളവ ചാടി മറികടക്കാൻ ശ്രമിക്കുകയും ചെയ്തു. നേരിടാൻ പൊലീസ് ഗ്രനേഡുകളും ജലപീരങ്കിയും പ്രയോഗിച്ചു. എന്നാൽ സംഘർഷത്തിനൊടുവിൽ കർഷകർ ഹരിയാന മേഖലയിൽ പ്രവേശിച്ചു. 

ADVERTISEMENT

English Summary :On Constitution Day, Farmers' Rights Being Oppressed': Punjab CM's on Haryana's Tear Gas, Water Cannon Use