തദ്ദേശത്തിൽ ഇപ്പോഴും പാലോളി ഉഷാറാണ്; അവകാശവാദങ്ങള് ഒന്നുമില്ലാതെ...
പാലക്കാട് ∙ അവനവനോളം ആയിരുന്ന അധികാരം അവസാനത്തോളം എത്തിക്കാൻ ചുക്കാൻ പിടിച്ച ഒരാൾ തദ്ദേശ തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിൽ, ഇവിടെ നിശബ്ദം കഴിയുന്നുണ്ട്. ആളാകാനും ,അവകാശവാദങ്ങളുമില്ലാതെ, രാഷ്ട്രീയ manorama news, manorama online, Local Body Election, BJP, UDF, LDF, paloli mohammed kutty, Local Body Election 2020, Pinarayi Vijayan, LDF Govt, Beaking News, Kerala Politics, Malayalam News.
പാലക്കാട് ∙ അവനവനോളം ആയിരുന്ന അധികാരം അവസാനത്തോളം എത്തിക്കാൻ ചുക്കാൻ പിടിച്ച ഒരാൾ തദ്ദേശ തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിൽ, ഇവിടെ നിശബ്ദം കഴിയുന്നുണ്ട്. ആളാകാനും ,അവകാശവാദങ്ങളുമില്ലാതെ, രാഷ്ട്രീയ manorama news, manorama online, Local Body Election, BJP, UDF, LDF, paloli mohammed kutty, Local Body Election 2020, Pinarayi Vijayan, LDF Govt, Beaking News, Kerala Politics, Malayalam News.
പാലക്കാട് ∙ അവനവനോളം ആയിരുന്ന അധികാരം അവസാനത്തോളം എത്തിക്കാൻ ചുക്കാൻ പിടിച്ച ഒരാൾ തദ്ദേശ തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിൽ, ഇവിടെ നിശബ്ദം കഴിയുന്നുണ്ട്. ആളാകാനും ,അവകാശവാദങ്ങളുമില്ലാതെ, രാഷ്ട്രീയ manorama news, manorama online, Local Body Election, BJP, UDF, LDF, paloli mohammed kutty, Local Body Election 2020, Pinarayi Vijayan, LDF Govt, Beaking News, Kerala Politics, Malayalam News.
പാലക്കാട് ∙ അവനവനോളം ആയിരുന്ന അധികാരം അവസാനത്തോളം എത്തിക്കാൻ ചുക്കാൻ പിടിച്ച ഒരാൾ തദ്ദേശ തിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടയിൽ, ഇവിടെ നിശബ്ദം കഴിയുന്നുണ്ട്. ആളാകാനും അവകാശവാദങ്ങളുമില്ലാതെ, രാഷ്ട്രീയ ചലനങ്ങൾ കണ്ടും കേട്ടും വായിച്ചും ഇപ്പോഴും സജീവമാണ് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അധികാരം താഴേക്കു നൽകുന്നതിനെതിരെ സംഘടിതവും രാഷ്ട്രീയവുമായ കഠിനമായ എതിർപ്പുകളെയെല്ലാം ശക്തമായി,അതേസമയം ശാന്തവുമായാണ് പാലോളി മറികടന്നത്.
പാർട്ടിയിൽ നിന്നുമുണ്ടായി എതിർപ്പുകൾ. ജനകീയാസൂത്രണവും കുടുംബശ്രീ സംവിധാനവും നടപ്പിലാക്കാനും അദ്ദേഹം മുൻപിൽ നിന്നു. പക്ഷേ, അധികാര വികേന്ദ്രീകരണത്തിന്റെ ജൂബിലി ആഘോഷ ചർച്ചകളിലെവിടെയും അതിനു നേതൃത്വം നൽകിയ പാലോളി കടന്നുവന്നില്ല. കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിനു ഉത്തമമാതൃകയാണ് ഈ ഉറച്ച കമ്യൂണിസ്റ്റുകാരന്റെ ജീവിതം.
ചെറുപ്പം മുതൽ ഒരു പഞ്ചായത്ത് ബന്ധവും അദ്ദേഹത്തിനുണ്ട്. കുടുംബത്തിലെ പലരിലൂടെയും ആ തദ്ദേശബന്ധം തുടർന്നു. പാർട്ടിയിലെ പല വിവാദങ്ങളും പഞ്ചായത്താക്കിയതിനു പിന്നിൽ അദ്ദേഹത്തിന്റെ സൗമ്യവും ലളിതവുമായ ഇടപെടലാണ്. പാലോളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്നത് അധികമാർക്കും അറിയാത്ത കാര്യം.15 വർഷം കർഷക സംഘം പ്രസിഡന്റ്. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ഒളിവിൽ. ദേശാഭിമാനി ഡയറക്ടർ. മലബാർ സാഹിത്യപ്രസ്ഥാന പ്രവർത്തകൻ. സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗം. 1996 മുതൽ 2001 വരെയും 2006 മുതൽ 2011 വരെയും തദ്ദേശ മന്ത്രി. പിന്നെ എൽഡിഎഫ് കൺവീനറുമായി. നേതാക്കളും മറ്റും പല വിവാദങ്ങളിലും കുരുക്കുകളിലും പെട്ടപ്പോഴും പാലോളി, രാഷ്ട്രീയത്തിൽ പാലൊളി പോലെ തിളങ്ങി നിൽക്കുന്നു.
പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ, കരിമ്പഴ കുലുക്കിലിയാട്ടെ വീട്ടിലിരുന്ന് വികേന്ദ്രീകരണത്തിന്റെ തുടക്കവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ അന്തരീക്ഷവും ഒാടിച്ചു നോക്കുകയാണ് അദ്ദേഹം..
∙ അധികാരവികേന്ദ്രീകരണത്തിന് കാൽനൂറ്റാണ്ടായി, തുടക്കത്തെ എങ്ങനെ കാണുന്നു?
ഞാൻ സംപ്തൃനാണ്. 25 കൊല്ലം മുമ്പ് അതു നടപ്പാക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ നേരിട്ട പ്രയാസം കുറച്ചായിരുന്നില്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയ സംഘടനകളും പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. എന്തൊക്കെ വിവാദങ്ങളാണ് ഉണ്ടാക്കിയത്. അതെല്ലാം നേരിട്ടത് ഒാർമിക്കുമ്പോൾ അഭിമാനമാണ്.
വിപ്ലവകരമായ ഒരു മാറ്റം തന്നെയാണ് പഞ്ചായത്തീരാജ് നഗരപാലിക നിയമം. യുഡിഎഫ് സർക്കാർ അതു പാസാക്കിയെങ്കിലും നിയമത്തിനു മജ്ജയും മാംസവുമില്ലായിരുന്നു. എൽഡിഎഫ് അധികാരത്തിലെത്തി നിരവധി ചർച്ചകൾക്കുശേഷം അതു നടപ്പാക്കുന്നതിൽ പല പ്രമുഖർക്കുമൊപ്പം ഞാനും പങ്കാളിയായി. ഇപ്പോഴും, കുറ്റവും കുറവും പലതും പറയാമെങ്കിലും മറ്റൊരു സംസ്ഥാനത്തും ഇത്രയും ശക്തവും വിപുലവുമായ വികേന്ദ്രീകൃത അധികാര സംവിധാനമില്ലെന്നുകൂടി നമ്മൾ ഒാർമിക്കണം.
∙ പാർട്ടിക്കുളളിലും രൂക്ഷമായ അഭിപ്രായഭിന്നത ഉണ്ടായിരുന്നല്ലോ?
ഉറച്ചുപോയ രീതിയിൽ നിന്നുമാറാൻ തയാറാകാത്തതും വിഷയത്തെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് അതിനൊക്കെ കാരണം. ഗ്രാമസഭയുടെ പ്രസക്തിയെ ആവർത്തിച്ച് ചോദ്യം ചെയ്തു പലരും. തങ്ങളുടെ അധികാരം ഇല്ലാതാകുമോ എന്ന് മന്ത്രിമാർക്കും പേടിയുണ്ടായി. വിഷയം പഠിക്കാതെയുള്ള ഏതിർപ്പ് വൻ വിവാദങ്ങൾക്ക് വഴിവച്ചു. ജനകീയാസൂത്രണത്തിലെ വിദേശ ഫണ്ട് ആരോപണവും മറ്റും അങ്ങനെ ഉണ്ടായതാണ്. അതുകൊണ്ടുതന്നെ, മുന്നോട്ടു പോകാൻ കഠിനാധ്വാനം വേണ്ടിവന്നു. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ വിവാദങ്ങൾ അവസാനിച്ചു.
∙ വകുപ്പുകളുടെ മാറ്റം, ഉദ്യോഗസ്ഥരുടെ പുനർനിയമനവും.
വകുപ്പുകളെ തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ എത്തിക്കാനുള്ള നീക്കത്തെ അന്ന് ഉദ്യോഗസ്ഥർ തുടർച്ചയായി എതിർത്തു. സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കും, എന്നാൽ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കില്ല. തോന്നിയപോലെ ഒാഫിസിലെത്തുന്നത് ചോദിക്കാനും പാടില്ല. തദ്ദേശസ്ഥാപനങ്ങൾ മോശം സ്ഥലമെന്നായിരുന്നു വിചാരം. സഹികെട്ട സന്ദർഭങ്ങളുണ്ടായെങ്കിലും സമാവായത്തിന്റെ പാതയിൽ നീങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 7 തവണ ചർച്ച നടത്തിയതോടെ കുറച്ചുമാറ്റമുണ്ടായി. പാർട്ടിയും ശക്തമായ നിലപാടെടുത്തു. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് നഗരസഭാ പദ്ധതികൾക്ക് മുൻഗണന നൽകിയതോടെ. ആദ്യഘട്ടത്തിന്റെ തുടർച്ചയില്ലാതെ സംവിധാനം താളം തെറ്റി. എൽഡിഎഫ് അധികാരത്തിയ ശേഷമാണ് അതു പരിഹരിക്കാനായത്
∙ നീക്കങ്ങൾക്ക് എത്രത്തോളം നേതൃത്വത്തിന്റെ പിൻതുണ കിട്ടി?
വിഷയത്തിൽ ഇഎംഎസ് തുടർച്ചയായി വിശദീകരണങ്ങൾ നൽകി. മറ്റ് മുതിർന്ന നേതാക്കളും അതു പ്രചരിപ്പിച്ചു. ഇഎംഎസിന്റെ മകൻ ഇ.എം. ശ്രീധരൻ, ഡോക്ടർ തോമസ് ഐസക്, ഡോ.എം.എ.ഉമ്മൻ, ഉന്നത ഉദ്യോഗസ്ഥനായ എസ്.എം. വിജയാനന്ദ്, പിന്നീട് വന്ന ടി.കെ.ജോസ് തുടങ്ങിയവരുടെ സഹായവും ഇടപെടലും സംവിധാനത്തെ ശക്തിപ്പെടുത്തി. ഗംഭീര ടീമായിരുന്നു. സെൻകമ്മിറ്റി റിപ്പോർട്ടും, അതേക്കുറിച്ചുള്ള വാദങ്ങളും ചർച്ചകളും പഞ്ചായത്തുകളെയും ജനകീയാസൂത്രണത്തിനും ബലം നൽകി. പഞ്ചായത്തുകൾക്ക് ഫണ്ട് ലഭിക്കുന്നതിലെ വിവേചനം സർക്കാർ ഇല്ലാക്കി. എല്ലാഘട്ടത്തിലും എസ്.എം.വിജയാനന്ദിന്റെ പങ്ക് എടുത്തുപറയേണ്ടതുണ്ട്.
∙ പഞ്ചായത്ത് പ്രസിഡന്റായ സാഹചര്യത്തെക്കുറിച്ച്.
ജീവിതത്തിൽ അങ്ങനെയും അപ്രതീക്ഷിത അവസരമുണ്ടായി. 1964 ലാണ് മലപ്പുറം പുഴക്കാട്ടിരി പഞ്ചായത്തിന്റെ പ്രസിഡന്റായത്. 7 വാർഡുകളിലേക്ക് സ്ഥാനാർഥി നിർണയത്തിൽ 6–ാം വാർഡിലെ രൂക്ഷമായ തർക്കം പരിഹരിക്കാൻ ഇടപെടേണ്ടിവന്നു. ഒടുവിൽ എന്നെ സ്ഥാനാർഥിയാക്കിയാണ് തർക്കം അവസാനിച്ചത്. 4 സീറ്റിൽ സിപിഎമ്മും 3–ൽ ലീഗും നിർദ്ദേശിച്ച സ്ഥാനാർഥികൾ. കോൺഗ്രസ് മത്സരത്തിൽ ഇല്ല. വനിതാ സംവരണം ഇല്ലാത്തതിനാൽ ഒരു സ്ത്രീയെ ഭരണ സമിതിലേക്ക് നാമനിർദ്ദേശം ചെയ്യാം. 5 വർഷം ഭരണം പൂർത്തിയാക്കിയെങ്കിലും തിരഞ്ഞെടുപ്പ് നടത്താതെ പഞ്ചായത്തുകളുടെ കാലാവധി നീട്ടി. ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് മങ്കടയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. രണ്ടുതവണ പഞ്ചായത്ത് മന്ത്രിയുമായി.
∙ അന്ന് വികസനഫണ്ടും ഗ്രാന്റുമൊക്കെ എത്രത്തോളം സഹായിച്ചു?
ഒരു വർഷം 3.300 രൂപയാണ് സർക്കാരിൽ നിന്ന് പഞ്ചായത്തിന് ആകെ കിട്ടുന്ന ഫണ്ട്. എക്സിക്യൂട്ടീവ് ഒാഫിസർ, ബിൽ കലക്ടർ, ഗുമസ്തനുമാണ് ജീവനക്കാർ. ഒാടിട്ടവീടുകൾക്കുമാത്രമാണ് നികുതി. പഞ്ചായത്തിലെ മിക്ക വീടുകളും ഒാലയും പുല്ലും മേഞ്ഞതായിരുന്നു. 4 ഏക്കർ ഭൂമിയുള്ളവരാണ് പ്രമാണിമാർ. കൈത്തോടിന് കമുക് തടികഷ്ണംകൊണ്ട് പാലം ഉണ്ടാക്കുക എന്നിവയാണ് അന്നത്തെ വികസനം. തർക്കങ്ങളും അടിപിടിയുമൊക്കെ പഞ്ചായത്താക്കു( പരിഹരിക്കുക) കയും ചെയ്യും. അധികമായി നിയമിച്ച പ്യൂണിന്റെ ശമ്പളം പ്രസിഡന്റിന് മാസം കിട്ടിയിരുന്ന 5 ഉം, അംഗത്തിന്റെ ബത്തയായ 3 രൂപയിൽ നിന്നും വിഹിതം നീക്കിവച്ചാണ് നൽകിയത്.
∙ വികേന്ദ്രീകരണത്തിന്റെ ജൂബിലിയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?
പഞ്ചായത്തും നഗരസഭകളും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അതിനാൽ അവയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലും നല്ല കരുതൽ വേണം. ഈ തിരഞ്ഞെടുപ്പിലെ ജയപരാജയം, അധികം അകലെയല്ലാത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന വിലയിരുത്തൽ സ്വാഭാവികമാണല്ലോ. ഇടതുസർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷവും എൻഡിഎയും നിരന്തരമായി രാഷ്ട്രീയ നീക്കം നടത്തുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിലും അവർ ഒന്നിച്ച പോലെയാണ്.
∙ സിപിഎമ്മും സർക്കാരും വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും ഇടയിലാണ്.
ആയിക്കോട്ടെ, പ്രളയങ്ങളും ഈ മഹാമാരിയിലും ജനങ്ങളുടെ നിത്യജീവിതത്തിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച ക്ഷേമ, സുരക്ഷാ നടപടികളുടെ ഗുണം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എന്തൊക്കെ ആരോപണങ്ങളും വിവാദങ്ങളുമുണ്ടെങ്കിലും ജനക്ഷേമ കാര്യങ്ങൾ വോട്ടർമാർക്ക് നല്ല ബോധ്യമുണ്ട്. അതാണ് മറുപക്ഷത്തെ ബേജാറാക്കുന്നതും. സർക്കാരിന്റെ പ്രതിഛായ തകർക്കാനുള്ള നീക്കങ്ങൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാതിരിക്കില്ല.
∙വികേന്ദ്രീകൃത അധികാരത്തിൽ അഴിമതി കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച്.
ബോധവൽക്കരണവും സർക്കുലറുകളുംകൊണ്ടുമാത്രം അഴിമതി തടയാനാകില്ല. അതിന് ചെറിയ ചികിത്സ പോര. കടുത്ത നടപടിയെടുക്കാൻ തയാറാണോ എന്നതാണ് ചോദ്യം. വികസനത്തിൽ രാഷ്ട്രീയം പാടില്ല. അഴിമതി രാഷ്ട്രീയ വ്യത്യാസമില്ലാതെ പടരുന്നത് അപകടകരമാണ്. തദ്ദേശ അംഗങ്ങളും കരാറുകാരുമായുള്ള ബന്ധത്തിൽ തെറ്റായ പ്രവണതകൾ വർധിക്കുന്നു. ഫണ്ട് തനിക്ക് ഇഷ്ടമുളളപോലെ ചെലവഴിക്കുമെന്നാണ് പലയിടത്തെയും രീതി. പല സ്ഥലത്തും സ്ത്രീകൾ നല്ല ഭരണം കാഴ്ചവയ്ക്കുമ്പോൾ മറ്റിടങ്ങളിൽ അവരെ അധ്യക്ഷയാക്കി പിൻസീറ്റ് ഡ്രൈവിങ് നടത്തുന്ന രീതിയും അഴിമതിക്കു വഴിതുറക്കുന്നു.
പാലോളിയുടെ പഞ്ചായത്ത് ബന്ധം അവസാനിക്കുന്നില്ല. ചെറുമക്കളായ പാലോളി മുഹമ്മദ് കരിമ്പുഴ പഞ്ചായത്തിലും പാലോളി ഷാനവാസ് ആനമങ്ങാട് പഞ്ചായത്തിലും എൽഡിഎഫ് സ്ഥാനാർഥികളാണ്. മലപ്പുറം അങ്ങാടിപ്പുറത്ത് ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിനും മറ്റും പാലോളി പങ്കെടുത്തു. ദിവസവും പാർട്ടി പ്രവർത്തകർ വീട്ടിലെത്തുന്നു. നിർദ്ദേശങ്ങൾ തേടുന്നു.– പാലോളി തദ്ദേശത്തിൽ ഇപ്പോഴും ഉഷാറാണ്.
English Sumamry: Empower local governments: Paloli mohammed kutty Interview