ചോദ്യം ചെയ്യല്‍: രണ്ടാഴ്ച സാവകാശം തേടി രവീന്ദ്രന്‍; സൂപ്രണ്ടിന്റെ ശുപാര്‍ശയും ഒപ്പം
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രണ്ടാഴ്ച്ച സാവകാശം തേടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റിന് ഇതു സംബന്ധിച്ച് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ ഇഡിക്കു കത്തു | CM Raveendran, Enforcement Directorate, Manorama News

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രണ്ടാഴ്ച്ച സാവകാശം തേടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടേറ്റിന് ഇതു സംബന്ധിച്ച് അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ ഇഡിക്കു കത്തു നല്‍കി. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധമുട്ടുണ്ടെന്നും അതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് രവീന്ദ്രന്റെ ആവശ്യം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ശുപാര്‍ശ കത്തും ഒപ്പം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു വ്യാഴാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കിയതിനു പിന്നാലെ രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അറസ്റ്റു ചെയ്യുമോയെന്ന ആശങ്ക അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്കുണ്ട്. ദേഹാസ്വാസ്ഥ്യവും തലവേദനയും കാരണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട രവീന്ദ്രന്‍ നിരീക്ഷണത്തിലാണ്. മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് രവീന്ദ്രന്‍ ഒഴിവാകുകയായിരുന്നു. തുടര്‍ച്ചയായി നോട്ടിസ് നല്‍കിയിട്ടും ഹാജരാകാത്തതില്‍ ഇഡിക്കും അതൃപ്തിയുണ്ട്.
English Summary: CM Raveendran Requested more time for ED Questioning