നാഗ്പുർ∙ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ സിതാബുൽഡി പൊലീസ് അറസ്റ്റ് ചെയ്തു. മുക്ത ബോബ്ഡെയെ... SA Bobde, Mother Mukta Bobde, Tapas Ghosh, Nagpur, Season's Lawn, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ∙ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ സിതാബുൽഡി പൊലീസ് അറസ്റ്റ് ചെയ്തു. മുക്ത ബോബ്ഡെയെ കബളിപ്പിച്ച തപസ് ഘോഷിനെയാണ് അറസ്റ്റ് ചെയ്തതെന്ന് നാഗ്പുർ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ സ്ഥിരീകരിച്ചു. ഇയാളെ നാഗ്പുർ സിറ്റി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘത്തിനു കൈമാറി. ഡിസിപി വിനിത സാഹുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

സിവിൽ ലൈൻസിൽ ആകാശ്​വാനി സ്ക്വയറിലുള്ള സീസൺസ് ലോണ്‍ ബോബ്ഡെ കുടുംബത്തിന്റേതാണ്. ഇവിടം കല്യാണം, റിസപ്ഷനുകൾ തുടങ്ങിയ പരിപാടികൾക്ക് വാടകയ്ക്കു വിട്ടുകൊടുക്കാറുണ്ട്. ഘോഷിനെ 13 വർഷങ്ങൾക്കുമുൻപ് മുക്ത ബോബ്ഡെ ഇതിന്റെ കെയർടേക്കറായി നിയമിച്ചിരുന്നു. മാസം 9,000 രൂപയായിരുന്നു ശമ്പളം. ഇതുകൂടാതെ, ഓരോ ബുക്കിങ്ങിനും 2,500 രൂപയും ഇൻസെന്റീവായി നൽകി വന്നിരുന്നു.

ADVERTISEMENT

എന്നാൽ മുക്ത ബോബ്ഡെയെ ഘോഷും ഭാര്യയും ചേർന്ന് കബളിപ്പിക്കുകയായിരുന്നു. വാടകയായി ലഭിക്കുന്ന പണം ഇരുവരും മുക്തയുടെ അക്കൗണ്ടിലേക്ക് ഇട്ടിരുന്നില്ല. ലോക്ഡൗണ്‍ സമയത്താണ് വിവരം പുറത്തറിയുന്നത്. വിവാഹത്തിനും മറ്റുമായി ഇവിടം ബുക്ക് ചെയ്തിരുന്നവർ ബുക്കിങ് റദ്ദാക്കി കാശ് തിരികെ ചോദിച്ചു. ഇതു മടക്കിനൽകാൻ ഘോഷിനു സാധിച്ചില്ല. പിന്നീട് പലരും മുക്ത ബോബ്ഡെയോടു പരാതി പറഞ്ഞു.

ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടിയോളം രൂപ ഘോഷ് കബളിപ്പിച്ചതായി വ്യക്തമായത്. ബുക്ക് ചെയ്തവർക്കു പലപ്പോഴും റെസീറ്റ് പോലും ഘോഷ് നൽകിയിരുന്നില്ലെന്നും ഇപ്പോൾ വ്യക്തമാകുന്നുണ്ട്. സ്ഥലത്ത് സോളർ പ്ലാന്റ് സ്ഥാപിക്കാൻ ലക്ഷക്കണക്കിനു രൂപയും ഇയാൾ ചെലവഴിച്ചിട്ടുണ്ട്. മുക്ത ബോബ്ഡെയിൽനിന്നു പണം വാങ്ങിയെങ്കിലും പ്ലാന്റ് സ്ഥാപിച്ച കമ്പനിക്ക് പണം നൽകിയിട്ടില്ല. ഇവിടെ നടത്തിയ മറ്റു ചില പണികൾക്കായി പണം വാങ്ങിയെങ്കിലും തൊഴിലാളിക്കൾക്ക് അതു നൽകിയില്ലെന്നും പരാതിയുണ്ട്. മുക്ത ബോബ്ഡെയുടേതെന്ന പേരിൽ വ്യാജ വിരലടയാളവും ഇയാൾ ബാങ്കിൽ സമർപ്പിച്ചിരുന്നു.

ADVERTISEMENT

ഓഗസ്റ്റ് 29നാണ് ഇയാൾക്കെതിരെ സിതാബുൽഡി പൊലീസ് സ്റ്റേഷനിൽ മുക്ത ബോബ്ഡെ പരാതി നൽകിയത്. ഘോഷിന്റെ ഭാര്യയുടെ പേര് എഫ്ഐആറിൽ ഉണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഘോഷിനെ കോടതിയിൽ ഹാജരാക്കി ഡിസംബർ 16 വരെ റിമാൻഡ് ചെയ്തു. അതേസമയം, ഘോഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും തട്ടിയെടുത്ത പണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

English Summary: Nagpur: Business manager dupes Chief Justice of India S A Bobde’s mother of Rs 2.5 crore