എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ തിങ്കളാഴ്ച
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും 21നു തന്നെ പുതിയ അംഗങ്ങൾ അധികാരമേൽക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ.. Local Election 2020, Local Election Ballot, Local Election Ballot 2020, Local Election Candidate Information, Local Election Candidates

എറണാകുളം∙ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും 21നു തന്നെ പുതിയ അംഗങ്ങൾ അധികാരമേൽക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ /ദൃഢപ്രതിജ്ഞ ചെയ്യിക്കുന്നത് ബന്ധപ്പെട്ട വരണാധികാരി ആയിരിക്കും. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ജില്ലാ കലക്ടർ ആദ്യ അംഗത്തിന് സത്യ വാചകം ചൊല്ലിക്കൊടുക്കും.
ഏറ്റവും പ്രായം കൂടിയ അംഗത്തെയായിരിക്കും വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. തുടർന്ന് ആ അംഗം മറ്റംഗങ്ങളെ വാർഡുകളുടെ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്യിക്കും. ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. പങ്കെടുക്കുന്നവരുടെ റജിസ്ട്രേഷൻ നടത്തിയായിരിക്കും ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഇതിനായി മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ സജ്ജീകരിക്കും. 21ന് രാവിലെ 10ന് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നടപടികൾ ആരംഭിക്കും. കോർപറേഷനിൽ 11.30നാണ് ചടങ്ങുകൾ നടക്കുക. ചടങ്ങുകൾ നിരീക്ഷിക്കാൻ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരും തദ്ദേശ സ്ഥാപനങ്ങളിലുണ്ടാകും.
Content Highlights: Oath taking of new local body members