തിരുച്ചിറപ്പള്ളി ∙ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണു കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ചാണു ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും.... Keralite lynched in Tamil Nadu, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുച്ചിറപ്പള്ളി ∙ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണു കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ചാണു ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആൾക്കൂട്ടം ആക്രമിച്ചതെന്നാണു വിവരം. അല്ലൂരിലെ താമസമേഖലയില്‍ സംശയാസ്പദമായി കണ്ട ഇരുവരെയും നാട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ തിരുച്ചിറപ്പള്ളി നഗരത്തിനു പുറത്താണു സംഭവം. അല്ലൂര്‍ വിശാലാക്ഷ്മി നഗറിൽ കണ്ട ദീപുവിനെയും അരവിന്ദനെയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിനിടെ വാക്കുതര്‍ക്കമായി. വീട് കുത്തിത്തുറക്കാന്‍ എത്തിയതാണെന്നു സംശയമുന്നയിച്ചു മര്‍ദനം തുടങ്ങി. സാരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന നാട്ടുകാര്‍ ദീപുവിനെ പിടികൂടി തിരികെയെത്തിച്ചു വീണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ADVERTISEMENT

വിവരമറിഞ്ഞു ജിയാപുരം പൊലീസ് സ്ഥലത്തെത്തി ദീപുവിനെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാഴത്തോപ്പില്‍ ഒളിച്ചിരുന്ന അരവിന്ദനെ പിന്നീട് പൊലീസ് പിടികൂടി. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ തേടി തിരുച്ചിറപ്പള്ളി പൊലീസ് അടുത്ത ദിവസം തിരുവനന്തപുരത്തെത്തും.

English Summary: Keralite lynched in Tamil Nadu