ആലപ്പുഴ ∙ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മിനുള്ളിൽ തർക്കങ്ങളുയർന്ന ആലപ്പുഴ നഗരസഭയിൽ രണ്ടര വർഷം വീതം അധികാരം പങ്കുവയ്ക്കുന്നതിന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകി. | Alappuzha Municipality Chairperson, CPM, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎമ്മിനുള്ളിൽ തർക്കങ്ങളുയർന്ന ആലപ്പുഴ നഗരസഭയിൽ രണ്ടര വർഷം വീതം അധികാരം പങ്കുവയ്ക്കുന്നതിന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകി.

ആലപ്പുഴ നഗരസഭാധ്യക്ഷയായി സൗമ്യ രാജിനെ സിപിഎം ജില്ലാ കമ്മിറ്റി നിർദേശിച്ചെങ്കിലും സജീവ പാർട്ടി പ്രവർത്തകയും മുൻപ് രണ്ടു തവണ കൗൺസിലറുമായിരുന്ന കെ.കെ. ജയമ്മയ്ക്ക് ചെയർപഴ്സൻ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനുൾപ്പെടെ പരാതികളും ലഭിച്ചു. ഇതേത്തുടർന്നാണ്, അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചയിൽ ഉയർന്ന ‘അധികാരം പങ്കുവയ്ക്കൽ’ എന്ന പരിഹാര മാർഗം വീണ്ടും ചർച്ച ചെയ്യാൻ തീരുമാനിച്ചത്.

ADVERTISEMENT

ആദ്യത്തെ രണ്ടര വർഷം സൗമ്യ രാജും തുടർന്ന് കെ.കെ. ജയമ്മയും അധ്യക്ഷ സ്ഥാനം വഹിക്കണമെന്ന നിർദേശം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. സാധാരണഗതിയിൽ സിപിഎമ്മിനു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ അധികാരം പങ്കുവയ്ക്കുന്നതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകാറില്ല. ഘടകകക്ഷികളുമായി അധ്യക്ഷ സ്ഥാനം പങ്കുവയ്ക്കുന്നതിനു മാത്രമേ നിലവിൽ ഇളവുള്ളൂ. ഈ സാഹചര്യത്തിൽ ആലപ്പുഴയിലേത് പ്രത്യേക കേസായി പരിഗണിച്ച് അംഗീകാരം നൽകണമെന്നാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary: Compromise move in alappuzha municipality