എസ്ഡിപിഐ പിന്തുണയിൽ സിപിഎമ്മിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; പിന്നാലെ രാജി
തിരുവനന്തപുരം ∙ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന് പഞ്ചായത്ത് പ്രസിഡന്റ്പദവി. പാങ്ങോട് പഞ്ചായത്തിലാണ് 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ സിപിഎമ്മിലെ ദിലീപ് പ്രസിഡന്റായത്. | SDPI, CPM, Manorama News, Local Body polls

തിരുവനന്തപുരം ∙ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന് പഞ്ചായത്ത് പ്രസിഡന്റ്പദവി. പാങ്ങോട് പഞ്ചായത്തിലാണ് 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ സിപിഎമ്മിലെ ദിലീപ് പ്രസിഡന്റായത്. തൊട്ടുപിന്നാലെ ദിലീപ് രാജിവച്ചു.
സിപിഎം 8, കോൺഗ്രസ് 7, എസ്ഡിപിഐ 2, വെൽഫെയർ പാർട്ടി 2 എന്നിങ്ങനെയാണ് ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയപ്പോൾ സിപിഎം സ്ഥാനാർഥിക്ക് എസ്ഡിപിഐ അംഗങ്ങൾ പിന്തുണ നൽകുകയായിരുന്നു. കോൺഗ്രസിലെ എം.എം. ഷാഫി 9 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിലെ ദിലീപ് 10 വോട്ടുകൾ നേടി. വിജയിച്ച ദിലീപ് വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
English Summary: SDPI Supports CPM In Pangod Panchayat