ഇവര് നാട്ടിൻപുറത്തെ വകുപ്പുമന്ത്രിമാര്; കാത്തിരിക്കുന്നത് വാക്സീന് വെല്ലുവിളി
പത്തനംതിട്ട∙ ഗ്രാമങ്ങളുടെ മന്ത്രിമാരാണ് സ്ഥിരം സമിതി (സ്റ്റാൻഡിങ് കമ്മിറ്റി) അധ്യക്ഷരും അംഗങ്ങളും. നവീന ആശയങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളെ 21–ാം നൂറ്റാണ്ടിന് സജ്ജമാക്കുക എന്നതാണ് വിവിധ സ്ഥിരം സമിതികളെയും അധ്യക്ഷരെയും കാത്തിരിക്കുന്ന ചുമതല... Kerala Local Body Election Results, Standing Committee Election, Panchayat Election
പത്തനംതിട്ട∙ ഗ്രാമങ്ങളുടെ മന്ത്രിമാരാണ് സ്ഥിരം സമിതി (സ്റ്റാൻഡിങ് കമ്മിറ്റി) അധ്യക്ഷരും അംഗങ്ങളും. നവീന ആശയങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളെ 21–ാം നൂറ്റാണ്ടിന് സജ്ജമാക്കുക എന്നതാണ് വിവിധ സ്ഥിരം സമിതികളെയും അധ്യക്ഷരെയും കാത്തിരിക്കുന്ന ചുമതല... Kerala Local Body Election Results, Standing Committee Election, Panchayat Election
പത്തനംതിട്ട∙ ഗ്രാമങ്ങളുടെ മന്ത്രിമാരാണ് സ്ഥിരം സമിതി (സ്റ്റാൻഡിങ് കമ്മിറ്റി) അധ്യക്ഷരും അംഗങ്ങളും. നവീന ആശയങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളെ 21–ാം നൂറ്റാണ്ടിന് സജ്ജമാക്കുക എന്നതാണ് വിവിധ സ്ഥിരം സമിതികളെയും അധ്യക്ഷരെയും കാത്തിരിക്കുന്ന ചുമതല... Kerala Local Body Election Results, Standing Committee Election, Panchayat Election
പത്തനംതിട്ട∙ ഗ്രാമങ്ങളുടെ മന്ത്രിമാരാണ് സ്ഥിരം സമിതി (സ്റ്റാൻഡിങ് കമ്മിറ്റി) അധ്യക്ഷരും അംഗങ്ങളും. നവീന ആശയങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളെ 21–ാം നൂറ്റാണ്ടിന് സജ്ജമാക്കുക എന്നതാണ് വിവിധ സ്ഥിരം സമിതികളെയും അധ്യക്ഷരെയും കാത്തിരിക്കുന്ന ചുമതല. പുതിയ സമിതികളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പഞ്ചായത്തുകളിൽ വെള്ളിയാഴ്ചയും നഗരസഭകളിൽ 11–നും നടക്കും.
ഇവയുടെ ചുമതലകൾ കൃത്യമായി നിർവചിച്ചിട്ടില്ല. എങ്കിലും ആശയങ്ങളുള്ളവർക്കു വിജയിക്കാവുന്ന വലിയൊരു മേഖലയാണ്. ആരോഗ്യ സ്ഥിരം സമിതി ചെയർമാനെ കാത്തിരിക്കുന്നത് ബൂത്തുതല കോവിഡ് വാക്സീൻ വിതരണം എന്ന പോരാട്ടമാണ്. കാലാവസ്ഥാ മാറ്റവും പ്രളയവും ദുരന്തങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ള ആളാവണം ക്ഷേമകാര്യ സമിതി ചെയർമാൻ. ഇതിനുള്ള വൈദഗ്ധ്യം തൃശൂർ ആസ്ഥാനമായ കിലയുടെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) പരിശീലനത്തിലൂടെ കുറെയൊക്കെ നേടിയെടുക്കാം. പുതിയ കാര്യങ്ങൾ പഠിക്കാനും നടപ്പിലാക്കാനുമുള്ള കഴിവാണ് സമിതി അധ്യക്ഷരുടെ ഏറ്റവും വലിയ യോഗ്യത.
ഒറ്റസംഖ്യയുടെ രാഷ്ട്രീയം
പഞ്ചം എന്ന വാക്കിന് അഞ്ച് എന്നാണ് അർഥം. പഞ്ചായത്ത് എന്നാലോ അഞ്ചു പേരടങ്ങുന്ന സമിതി എന്നും. പഞ്ച് പരമേശ്വർ എന്ന വേദകാല സങ്കൽപത്തിൽ നിന്നാണ് ഭാരതത്തിലെ പഞ്ചായത്തീരാജ് രൂപപ്പെടുന്നതെന്ന് ചരിത്രം. ഗ്രാമത്തിലെ സർപാഞ്ചിന്റെ (ഗ്രാമമുഖ്യൻ) നേതൃത്വത്തിൽ ഗ്രാമസഭ ചേരുമ്പോൾ കൃത്യമായ തീരുമാനമെടുക്കാനുള്ള ഉപാധിയായിരുന്നു ഒറ്റസംഖ്യയുടെ ഈ രാഷ്ട്രീയം. തർക്കം വരുമ്പോൾ തീരുമാനമെടുക്കാൻ സഹായിക്കുക ഒറ്റസംഖ്യയാണ്. മഹാഭാരതത്തിലെ ശാന്തി പർവത്തിൽ പഞ്ചായത്തുകളുടെ ആദിരൂപം കാണാം. നഗരങ്ങൾ രൂപപ്പെടുന്നതിനു മുൻപുള്ള ഗ്രാമീണ ഇന്ത്യയിൽ നീതിന്യായം ഉൾപ്പെടെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമസഭാ യോഗമായിരുന്നു. ആരോഗ്യം, വരവു ചെലവ്, ആശയവിനിമയം എന്നിവയ്ക്കു നേതൃത്വം നൽകാൻ ഈ അഞ്ചംഗ സമിതിയിലെ ഓരോ അംഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നത്തെ സ്ഥിരം സമിതികൾക്കു സമാനമായ വ്യവസ്ഥ.
നാട്ടിൻപുറത്തെ വകുപ്പുമന്ത്രി
സർക്കാരിലെ വകുപ്പുമന്ത്രിക്കു തുല്യരാണ് പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷർ. പൊതുജന നന്മയ്ക്കു പ്രയോജനപ്പെടുന്ന കാര്യങ്ങൾ തീരുമാനിക്കാൻ വിദഗ്ധസമിതികളെ നിയോഗിക്കാം. ഓരോ പഞ്ചായത്തിലും ജൈവവൈവിധ്യ ബോർഡും ദുരന്തനിവാരണ സേനയും ശക്തമാക്കണം. വിദഗ്ധരുടെ വാക്കു കൂടി കേട്ട് തീരുമാനമെടുക്കുക എന്നതാണ് ഓരോ സ്ഥിരം സമിതിയുടെയും ചുമതല.
പഞ്ചായത്തിലും ബ്ലോക്കിലും 4; ജില്ലയില്‍ 5, നഗരസഭയിൽ 6
ഗ്രാമപഞ്ചായത്ത്
1 ധനകാര്യം 2 വികസനം 3 ക്ഷേമകാര്യം 4 ആരോഗ്യം–വിദ്യാഭ്യാസം
ബ്ലോക്ക് പഞ്ചായത്ത്
1 ധനകാര്യം 2 വികസനം 3 ക്ഷേമകാര്യം 4 ആരോഗ്യം–വിദ്യാഭ്യാസം
ജില്ലാ പഞ്ചായത്ത്
1 ധനകാര്യം 2 വികസനം 3 പൊതുമരാമത്ത് 4 ക്ഷേമകാര്യം 5 ആരോഗ്യം–വിദ്യാഭ്യാസം
നഗരസഭ
1 ധനകാര്യം 2 വികസനം 3 ക്ഷേമകാര്യം 4 മരാമത്ത് 5 ആരോഗ്യം 6 വിദ്യാഭ്യാസം–കലാകായികം
‘വൈസ്’ എന്നും ഖജനാവിന്റെ കാവലാൾ
∙ ഏതു തദ്ദേശ സ്ഥാപനമായാലും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനോ അധ്യക്ഷയോ സ്ഥാപനത്തിലെ വൈസ് ചെയർപേഴ്സണോ വൈസ് പ്രസിഡന്റോ ആയിരിക്കും. സമിതികൾ വീതിക്കുന്ന കാര്യത്തിൽ സ്ത്രീ–പുരുഷ സംവരണം പാലിക്കണം.
∙ ഓരോ സ്ഥിരം സമിതിക്കും അധ്യക്ഷർ വേണം. പ്രസിഡന്റും വൈസ് പ്രസിഡന്റും ഒഴികെയുള്ള അംഗങ്ങൾ ഏതെങ്കിലും സമിതികളിൽ ഉണ്ടാവും.
∙ സമിതി അംഗങ്ങളുടെ എണ്ണം ഭരണസമിതിയുടെ കാലാവധി കഴിയും വരെ മാറ്റാൻ പാടില്ല. അധ്യക്ഷരുടെ കാര്യവും ഇതുപോലെ തന്നെ.
∙ ആനുപാതിക പ്രാതിനിധ്യ പ്രകാരം അധ്യക്ഷരെ വോട്ടിട്ട് തിരഞ്ഞെടുക്കാം. ഒരംഗം രണ്ടു സമിതികളിൽ അംഗമാകാൻ പാടില്ലാത്തവിധമുള്ള വോട്ടിങ് ആണിത്.
∙ ധനകാര്യം ഒഴികെയുള്ള സമിതികളിൽ അംഗങ്ങൾക്കു വോട്ടിട്ട് അധ്യക്ഷരെ തിരഞ്ഞെടുക്കാം.
ബജറ്റ് മുതൽ കോവിഡ് വാക്സീൻ വരെ; വൈവിധ്യം നിറച്ച് ചുമതലകൾ ഏറെ
∙ ധനകാര്യ സമിതി: നികുതി വരുമാനം ഉറപ്പാക്കുക, വരുമാനം വർധിപ്പിക്കാനുള്ള നൂതന മാർഗം തേടുക, ബജറ്റ് തയാറാക്കുക, ഓഡിറ്റും അക്കൗണ്ടിങ്ങും കൃത്യമായി പാലിക്കുക, പൊതു ഭരണം, നികുതി സംബന്ധിച്ച അപ്പീൽ അപേക്ഷകൾ പരിഗണിക്കുക, ഇതര സമിതികളുടെ പരിധിയിൽ വരാത്ത മറ്റു വിഷയങ്ങൾ
∙ വികസനകാര്യം: വികസനം സംബന്ധിച്ച് സാമൂഹിക–സാമ്പത്തിക സ്ഥിതി വിലയിരുത്തി ആസൂത്രണം നിർവഹിക്കുക, പഞ്ചായത്തിന്റെ ഭൂമിശാസ്ത്രത്തിന് അനുസരിച്ചു പുതിയ പദ്ധതികൾ ആലോചിക്കുക, കൃഷി, മണ്ണ്–ജല സംരക്ഷണം, സാമൂഹിക വനവൽക്കരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട ജലസേചനം, മത്സ്യബന്ധനം, ചെറുകിട വ്യവസായം, പൊതുമരാമത്ത് ജോലികൾ, ഭവന പദ്ധതി, കെട്ടിട നിർമാണ നിയന്ത്രണ ചട്ടങ്ങളുടെ പാലനം, വൈദ്യുതിയുമായി ബന്ധപ്പെട്ട ഊർജമേഖലയുടെ പ്രവർത്തനം.
വാട്ടർഷെഡ് സംരക്ഷണം.
∙ ക്ഷേമകാര്യം: പട്ടികജാതി– വർഗ ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരം ഉൾപ്പെടെ ക്ഷേമം, സാമൂഹിക ക്ഷേമം, സാമൂഹിക സുരക്ഷ, ചേരികളിലെ ക്ഷേമം, ദാരിദ്ര്യ നിർമാർജനം, ജലവിതരണം, മലിനജല സംസ്കരണം, പരിസ്ഥിതി സംരക്ഷണം, പൊതുവിതരണ ഭക്ഷ്യശൃംഖല, പൊതുജനാരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, സംസ്കാരം, കല, വിനോദം.
∙ ആരോഗ്യം–വിദ്യാഭ്യാസം: കോവിഡ് കാലമായതിനാൽ ഈ വകുപ്പിന് ഉത്തരവാദിത്തം കൂടുതലായിരിക്കും. പ്രത്യേകിച്ചും വാക്സീൻ വിതരണം ബൂത്ത് അടിസ്ഥാനത്തിലാകാൻ സാധ്യതയുള്ളതിനാൽ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകണം. വൈറൽ രോഗബാധകൾക്കെതിരെ ജനങ്ങളെ സജ്ജരാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുണ്ട്.
വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉൾപ്പെടെ നടപ്പാക്കേണ്ട ഉത്തരവാദിത്തം.
മറക്കരുത്; സമവായം എന്ന ജനകീയമന്ത്രം
∙ ചട്ടങ്ങളിലും വ്യവസ്ഥകളിലും പറയുന്നതിനു പുറമെ പഞ്ചായത്തുകളുടെ അധികാരത്തിലും കർത്തവ്യത്തിലും വരുന്ന പൊതു വിഷയങ്ങളിൽ ഇടപെട്ട് പദ്ധതികൾ നടപ്പാക്കാനും സമിതികൾക്ക് കടമയുണ്ട്.
∙ സ്ഥിരം സമിതി തീരുമാനങ്ങൾ അടുത് തദ്ദേശ സ്ഥാപന ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്ത് തിരുത്തലുകൾ വരുത്തി സമവായത്തിലൂടെ വേണം നടപ്പിലാക്കാൻ .
∙ പഞ്ചായത്ത് സെക്രട്ടറിമാർ അനൗദ്യോഗിക അംഗമെന്ന നിലയിൽ യോഗങ്ങളിൽ പങ്കെടുക്കുകയും അഭിപ്രായങ്ങളും പിന്തുണയും നൽകി സഹായിക്കുകയും വേണം.
ഗ്രാമസ്വരാജ് ഗാന്ധിജിയുടെ സ്വപ്നം
ചുങ്കം (നികുതി) പിരിക്കുക എന്നതായിരുന്നു ആദ്യകാല പഞ്ചായത്തുകളുടെ പ്രധാന ചുമതല. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷമാണ് ബ്രിട്ടീഷുകാർ ഗ്രാമീണ മേഖലയിലേക്കു തിരിഞ്ഞത്. 1870 ൽ ലോർഡ് മയോ ആദ്യമായി നഗരസഭകളിൽ തിരഞ്ഞെടുപ്പു നടത്തി. വൈസ്റോയ് ആയിരുന്ന മൊണ്ടേഗു ചെംസ്ഫോഡ് ഗ്രാമീണ തലത്തിൽ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യകതയെപ്പറ്റി ബോധവാനായിരുന്നു. 1935 ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ആണ് ഇന്നത്തെ രൂപത്തിലുള്ള പഞ്ചായത്തുകൾക്കു തുടക്കമിടാൻ വഴി തെളിച്ചത്. ഗാന്ധിജി ഉയർത്തിയ സ്വരാജ് എന്ന ആശയവും ഇതിനിടെ ഗ്രാമവികസനത്തിന്റെ ഊന്നുവടിയായി.
ഭരണഘടനയുടെ 40–ാം വകുപ്പിൽ പഞ്ചായത്തുകളുടെ ആവശ്യകത ഊന്നിപ്പറഞ്ഞുവെങ്കിലും ഗ്രാമീണ സ്വയംഭരണ മേഖലയെ ഉണർത്താൻ പര്യാപ്തമല്ലായിരുന്നു. 1957 ൽ ബൽവന്ത് റായി മേത്ത കമ്മിറ്റിയാണ് ആദ്യമായി ജില്ല, ബ്ലോക്ക്, ഗ്രാമ തലത്തിൽ പഞ്ചായത്തുകൾ വേണമെന്നു ശുപാർശ ചെയ്യുന്നത്. 1977 ൽ രൂപീകരിച്ച അശോക് മേത്ത കമ്മിറ്റി വനിതകൾക്കും മറ്റുമായി സീറ്റ് സംവരണം എന്ന ആശയം നടപ്പിലാക്കി. ജനകീയ പങ്കാളിത്തവും സമിതി ഉറപ്പാക്കി. ജി.വി.കെ. റാവു, ഡോ, സിങ്‌വി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികളുടെ ശുപാർശകളായിരുന്നു എൺപതുകളിൽ പഞ്ചായത്തുകളെ സജീവമാക്കിയത്.
രാജീവ് ഗാന്ധിയും പഞ്ചായത്ത് രാജും തൊഴിലുറപ്പും യുപിഎയും
ഇവരുടെ നിർദേശപ്രകാരമാണ് ഭരണഘടനയുടെ 64–ാം ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് യഥാർഥ അധികാരം കൈമാറാൻ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ തീരുമാനിക്കുന്നത്. 1993 ൽ 73–ാം ഭേദഗതിയിലൂടെ നരസിംഹറാവു സർക്കാർ ഇതു നടപ്പിലാക്കി. അധികാരം മാത്രമല്ല ആവശ്യമായ തുകയും പഞ്ചായത്തുകൾക്കു നൽകാൻ സർക്കാരുകൾ നിർബന്ധിതമായി. കേന്ദ്ര ഗ്രാമവികസന നിധിയിലൂടെ പണം നേരിട്ട് പഞ്ചായത്തുകൾക്കു കൈമാറാൻ യുപിഎ സർക്കാർ തീരുമാനിച്ചു. പട്ടിണി നിർമാർജനത്തിനുള്ള ഒരു രൂപപോലും വകമാറ്റരുതെന്നു കർശന നിർദേശം നൽകി.
ഇന്നു നടുനിവർത്തി നിൽക്കുന്ന തൊഴിലുറപ്പും മറ്റും ഈ വഴിയിലൂടെയാണ് കിതച്ചെത്തുന്നത്. 1996 ൽ കേരളം ജനകീയ ആസൂത്രണം നടപ്പിലാക്കി. ജൂബിലി വർഷത്തിലെത്തുമ്പോഴേക്ക് കേരള സർക്കാർ പല അധികാരങ്ങളും പഞ്ചായത്തുകൾക്കു കൈമാറിക്കഴിഞ്ഞു. കൃഷി, ആരോഗ്യം, മൃഗസംരക്ഷണം, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെ മാത്രമല്ല, ഇവിടങ്ങളിലെ നാൽപ്പതിനായിരത്തോളം ജീവനക്കാരെയും വിട്ടുകൊടുത്തു. എന്നാലും ഇവരുടെ ശമ്പളം സംസ്ഥാന സർക്കാർ നൽകുന്നു.
Content Highlights: Kerala Local Body Election Results, Standing Committee Election, Panchayat Election