കെസിബിസിയോട് ഖേദപ്രകടനം; ബിജെപിയിൽ വിവാദം, വേണ്ടിയിരുന്നില്ലെന്ന് ഒരു വിഭാഗം
കൊച്ചി ∙ ബിജെപി ഭാരവാഹി കെസിബിസിയുടെ ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ച സംഭവം വിവാദമായതോടെ പാർട്ടിയുമായി ബന്ധപ്പെട്ടവർ ഖേദം പ്രകടിപ്പിച്ചു. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫും സംഘവും കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ....| BJP | KCBC | Manorama News

കൊച്ചി ∙ ബിജെപി ഭാരവാഹി കെസിബിസിയുടെ ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ച സംഭവം വിവാദമായതോടെ പാർട്ടിയുമായി ബന്ധപ്പെട്ടവർ ഖേദം പ്രകടിപ്പിച്ചു. ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫും സംഘവും കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളിയെ കണ്ടാണ് ഖേദമറിയിച്ചതെങ്കിലും ഇതു വേണ്ടിയിരുന്നില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തു.
‘ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല’ എന്നു സമൂഹമാധ്യമത്തിൽ പറഞ്ഞ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിന്റെ പോസ്റ്റാണു വിവാദമായത്. ജനുവരി 9ലെ പോസ്റ്റിൽ കെസിബിസിയുടെ ഔദ്യോഗിക മുദ്രവച്ചിരുന്നു.
ഇതിൽ എതിർപ്പറിയിച്ച് കേരള കാത്തലിക് ബിഷപ്സ് കൗൺസിലും (കെസിബിസി) രംഗത്തെത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നും മറ്റു പല ചിത്രങ്ങൾക്കൊപ്പമാണ് കെസിബിസിയുടെ മുദ്ര ഉപയോഗിച്ചിട്ടുള്ളതെന്നും സമൂഹമാധ്യമത്തിൽ നോബിൾ മാത്യു വ്യക്തമാക്കി.
English Summary : BJP KCBC controversy