ന്യൂഡൽഹി∙ ബംഗാളിൽ മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും കെട്ടുകെട്ടിക്കാൻ ബിജെപി പടയൊരുക്കം നടത്തുന്നതിനിടെ 23ന് മമതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Narendra Modi | Kolkata | Subhas Chandra Bose | West Bengal Assembly Elections 2021 | Mamata Banerjee | Manorama Online

ന്യൂഡൽഹി∙ ബംഗാളിൽ മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും കെട്ടുകെട്ടിക്കാൻ ബിജെപി പടയൊരുക്കം നടത്തുന്നതിനിടെ 23ന് മമതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Narendra Modi | Kolkata | Subhas Chandra Bose | West Bengal Assembly Elections 2021 | Mamata Banerjee | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബംഗാളിൽ മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും കെട്ടുകെട്ടിക്കാൻ ബിജെപി പടയൊരുക്കം നടത്തുന്നതിനിടെ 23ന് മമതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും | Narendra Modi | Kolkata | Subhas Chandra Bose | West Bengal Assembly Elections 2021 | Mamata Banerjee | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബംഗാളിൽ മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും കെട്ടുകെട്ടിക്കാൻ ബിജെപി പടയൊരുക്കം നടത്തുന്നതിനിടെ 23ന് മമതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു വേദിയിൽ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125–ാമത് ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ഐഎൻഎയിലെ മുൻഭടന്മാരെ ആദരിക്കുന്ന ചടങ്ങിലാണ് മമതയും മോദിയും ഒന്നിക്കുക.

ഒരു ദിവസത്തെ സന്ദർശനത്തിനാണ് മോദി വരുന്നത്. വിക്ടോറിയ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ മമതയ്ക്കെതിരെ നിരന്തരം പ്രതികരിക്കുന്ന ബംഗാൾ ഗവർണർ ജയ്ദീപ് ധൻകറും പങ്കെടുക്കുന്നുണ്ട്. അതിനുമുൻപ് നേതാജിയെക്കുറിച്ചുള്ള രാജ്യാന്തര സെമിനാറിലും മോദി പ്രസംഗിക്കും.

ADVERTISEMENT

ബംഗാൾ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് ഊർജം പകരാൻ ആഭ്യന്തര മന്ത്രി അമിത്ഷാ 30ന് ബംഗാളിലെത്തുന്നുണ്ട്. ഉത്തര ബംഗാളിലെ 30 മണ്ഡലങ്ങളിലെങ്കിലും നിർണായക സ്വാധീനമുള്ള മട്ടുവ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് 2 ദിവസത്തെ ഷായുടെ പര്യടനത്തിൽ ഏറ്റവും പ്രധാനം.

ഇന്ത്യൻ പൗരത്വം ലഭിക്കണമെന്നതാണ് ഇവരുടെ വർഷങ്ങളായുള്ള ആവശ്യം. 2 കോടിയോളം മട്ടുവ സമുദായാംഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവർക്ക് പൗരത്വം ലഭിക്കാൻ പുതിയ പൗരത്വ ഭേദഗതി നിയമം സഹായകമാകുമെന്ന് ബിജെപി പറയുന്നതു കൊണ്ടുതന്നെ ടിഎംസിയേക്കാൾ ബിജെപിയോടാണ് ഇപ്പോൾ ആഭിമുഖ്യം.

ADVERTISEMENT

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ഇതുവരെ തയാറാക്കാത്തതിൽ ബംഗ്ലദേശിൽനിന്നെത്തിയ അഭയാർഥികൾക്കിടയിൽ അതൃപ്തിയുണ്ട്. പൗരത്വ നിയമത്തെക്കുറിച്ചും അതു നടപ്പാക്കുന്നതിനെക്കുറിച്ചും അമിത്ഷാ ഠാക്കൂർനഗറിൽ നടക്കുന്ന റാലിയിൽ വിശദീകരിക്കുമെന്നാണ് കരുതുന്നത്.

ബിജെപിയുടെ നീക്കങ്ങളെ നിസ്സാരവൽക്കരിച്ചു തള്ളുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന മട്ടിലാണ് മമതയും തൃണമൂലും നീങ്ങുന്നത്. വിശാല പ്രതിപക്ഷ സഖ്യമെന്ന ആശയം മുൻനിർത്തി കോൺഗ്രസിനോടും ഇടതുകക്ഷികളോടും അടുക്കാനുള്ള ശ്രമങ്ങൾ ഒരു വഴിക്ക് മമതയും കൂട്ടരും നടത്തുന്നുണ്ട്.

ADVERTISEMENT

മുതിർന്ന ടിഎംസി നേതാവ് സൗഗത റോയ് ഈ ആശയം മുന്നോട്ടുവച്ചത് കോൺഗ്രസും ഇടതുപക്ഷവും നിഷ്കരുണം തള്ളിയിരുന്നു. എങ്കിലും നിരാശ കൈവിടാതെ ശ്രമം തുടരാനാണ് മമതയുടെ ശ്രമം. പൊതുശത്രു ബിജെപിയാണെന്നും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം കൂടി രംഗത്തു വരുന്നതോടെ ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകാനിടയുണ്ടെന്നതാണ് തൃണമൂലിന്റെ ആശങ്ക. ഇത് ബിജെപിക്കു ഗുണം ചെയ്യും. അതില്ലാതാക്കാൻ കോൺഗ്രസും ഇടതും തൃണമൂലിനൊപ്പം നിന്ന് പൊതുശത്രുവിനെ നേരിടണമെന്നാണ് തൃണമൂലിന്റെ ആശയം.

ബംഗാളിൽ അടിത്തറ തകർത്ത തൃണമൂലിനൊപ്പം ചേരുന്നത് സിപിഎമ്മിന് അചിന്ത്യമാണ്. തങ്ങളുടെ നിരവധി നേതാക്കളെ മറുകണ്ടം ചാടിച്ച തൃണമൂലിനൊപ്പം നിൽക്കാനാവില്ലെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും പറയുന്നു. എന്നാൽ പറഞ്ഞു തീർക്കാനാവാത്ത വിഷയങ്ങളില്ലെന്നും വിശാല സഖ്യമില്ലെങ്കിൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും തൃണമൂൽ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ബിജെപിക്കെതിരെയുള്ള വെല്ലുവിളി നേരിടാനുറച്ചുതന്നെ എന്നു കാണിക്കാനാണ് പാർട്ടി വിട്ടുപോയ സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദിഗ്രാമിൽത്തന്നെ മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം. ഇടതു മുന്നണിയെ അടപടലം തകർത്ത നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരനായിരുന്ന സുവേന്ദു ഹിന്ദുത്വ പ്രചാരകനായി മാറിയെന്ന വാദമാണ് മമത ഉയർത്തുന്നത്.

ഇല്ലാത്തവന്റെ പേരു പറഞ്ഞ് ഉള്ളവന്റെ കൂടെ നിന്നിരുന്ന ഭരണകൂടത്തിനെതിരെയുള്ള മുദ്രാവാക്യങ്ങൾ നിറഞ്ഞിരുന്ന നന്ദിഗ്രാമിന്റെ മതിലുകളിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ നിറയുന്നത് മമതയെയും ടിഎംസിയെയും വേവലാതിപ്പെടുത്തുന്നു. മമതയെ അരലക്ഷം വോട്ടിനെങ്കിലും തോൽപിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്ന് സുവേന്ദു അധികാരിയും പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബംഗാളിലെ രാഷ്ട്രീയാന്തരീക്ഷം കൂടുതൽ കലുഷിതമാകുകയാണ്.

English Summary: Modi to attend Netaji's 125th birth anniversary programmes during Kolkata trip

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT