തിരുവനന്തപുരം∙ ആരോപണങ്ങളെക്കുറിച്ച് തന്നോട് സഭാംഗങ്ങളാരും വിശദീകരണം ചോദിച്ചില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തനിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിന് മുന്‍പ് അത് ചെയ്യാമായിരുന്നു... Speaker P Sreeramakrishnan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആരോപണങ്ങളെക്കുറിച്ച് തന്നോട് സഭാംഗങ്ങളാരും വിശദീകരണം ചോദിച്ചില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തനിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിന് മുന്‍പ് അത് ചെയ്യാമായിരുന്നു. ആരോപണങ്ങള്‍ ഭാവനമാത്രമെന്നും ഒരു തരിപോലും തെറ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ 

പ്രതിപക്ഷ പ്രമേയം യുക്തിക്കു നിരക്കാത്തതാണ്. വിയോജിപ്പുകള്‍ക്ക് അവസരം ഒരുക്കലാണ് ജനാധിപത്യത്തിന്റെ വിജയമെന്നും ഇനി മല്‍സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തുകേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം എം. ഉമ്മറാണ് അവതരിപ്പിക്കുന്നത്.

ADVERTISEMENT

അസാധാരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. 20 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക, സ്പീക്കര്‍ക്ക് ചര്‍ച്ചയുടെ സമയം തീരുമാനിക്കാം. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പി. ശ്രീരാമകൃഷ്ണന്‍ ആരോപണ വിധേയനാണെന്നും അദ്ദേഹത്തിനു സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെട്ടെന്നുമാണ് എം. ഉമ്മര്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്‍റെ കാതല്‍. 

സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറെയും കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തേക്കുമെന്നാണു സൂചന. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്.

ADVERTISEMENT

English Summary : Speaker P Sreeramakrishnan on allegation against him