‘ചൈന അതിർത്തിയിൽനിന്ന് സൈനികരെ പിൻവലിക്കാതെ ഇന്ത്യയും കുറയ്ക്കില്ല’
ന്യൂഡൽഹി∙ ചൈന തന്റെ സേനയെ തിരിച്ചുവിളിക്കാതെ അതിർത്തിയിൽ സൈനികരുടെ എണ്ണം കുറയ്ക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചർച്ചകളുലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ആത്മവിശ്വാസമെന്നും...| India China Standoff | Rajnath Singh | Manorama News

ന്യൂഡൽഹി∙ ചൈന തന്റെ സേനയെ തിരിച്ചുവിളിക്കാതെ ഇന്ത്യയും അതിർത്തിയിൽ സൈനികരുടെ എണ്ണം കുറയ്ക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ആത്മവിശ്വാസമെന്നും എന്നാൽ അത് എത്രനാൾ എടുക്കുമെന്ന് പറയാനാകില്ലെന്നും ഒരു ദേശീയ ടെലിവിഷൻ ചാനലിനു നൽകിയ ആഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ അതിവേഗ നിർമാണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ചില പദ്ധതികൾക്ക് ചൈന തടസ്സം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശിൽ ചൈന നിർമിക്കുന്ന ഗ്രാമത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് അതിർത്തിയിലൂടെയാണെന്നും അത്തരം പ്രവർത്തനങ്ങൾ വർഷങ്ങളായി നടന്നുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രദേശവാസികളുടെയും സേനയുടെയും ആവശ്യത്തെ തുടർന്ന് ഇന്ത്യയും നിയന്ത്രണരേഖയ്ക്കു സമീപം നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
ഇന്ത്യ എപ്പോഴും തുറന്ന ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ച അദ്ദേഹം, ചൈന ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും പറഞ്ഞു. ഇന്നോ നാളെയോ ചൈനയുമായി സൈനികതലത്തിൽ ചർച്ച ഉണ്ടാകുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.
English Summary :Won't Reduce Troops At Border Unless China Does, Says Rajnath Singh