സ്റ്റുഡന്റ് ലാപ്ടോപ്: 1.2 ലക്ഷം അപേക്ഷ; നൽകുക മൂന്ന് ബ്രാൻഡ്, വിലയറിയാം
തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികൾ ഏറെ കാത്തിരുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീ വഴി ലാപ്ടോപ്പുകൾ നൽകുക കൊക്കോണിക്സ്, ഏയ്സർ, ലെനോവോ എന്നീ മൂന്നു കമ്പനികൾ. ശനിയാഴ്ചയാണ് ഐടി മിഷൻ... laptop scheme for students, KSFE, Kudumbashree, Lenova, Acer, Coconics, Coconics Laptop, Coconics Kerala, Kerala Laptop, education, schools
തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികൾ ഏറെ കാത്തിരുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീ വഴി ലാപ്ടോപ്പുകൾ നൽകുക കൊക്കോണിക്സ്, ഏയ്സർ, ലെനോവോ എന്നീ മൂന്നു കമ്പനികൾ. ശനിയാഴ്ചയാണ് ഐടി മിഷൻ... laptop scheme for students, KSFE, Kudumbashree, Lenova, Acer, Coconics, Coconics Laptop, Coconics Kerala, Kerala Laptop, education, schools
തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികൾ ഏറെ കാത്തിരുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീ വഴി ലാപ്ടോപ്പുകൾ നൽകുക കൊക്കോണിക്സ്, ഏയ്സർ, ലെനോവോ എന്നീ മൂന്നു കമ്പനികൾ. ശനിയാഴ്ചയാണ് ഐടി മിഷൻ... laptop scheme for students, KSFE, Kudumbashree, Lenova, Acer, Coconics, Coconics Laptop, Coconics Kerala, Kerala Laptop, education, schools
തിരുവനന്തപുരം ∙ സ്കൂൾ വിദ്യാർഥികൾ ഏറെ കാത്തിരുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീ വഴി ലാപ്ടോപ്പുകൾ നൽകുക കൊക്കോണിക്സ്, ഏയ്സർ, ലെനോവോ എന്നീ മൂന്നു കമ്പനികൾ. ശനിയാഴ്ചയാണ് ഐടി മിഷൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ കമ്പനികളെ എംപാനല്‍ ചെയ്യാൻ ധാരണയായത്.
സർക്കാരിനു കൂടി ഓഹരിപങ്കാളിത്തമുള്ള കേരള ബ്രാൻഡ് കമ്പനിയായ കൊക്കോണിക്സ് ആണ് മൂന്നു കമ്പനികളിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ഒരു ലാപ്ടോപ്പിന് 18,000 രൂപ വരെ ഈടാക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും 14,990 രൂപയ്ക്കാണ് കൊക്കോണിക്സ് ലാപ്ടോപ് നൽകുക.
17,883 രൂപയ്ക്ക് ഏയ്സറും,18,000 രൂപയ്ക്ക് ലെനോവോയും ലാപ്ടോപ്പുകൾ ലഭ്യമാക്കും. വിദ്യാർഥികൾക്ക് ഈ മൂന്നിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. എച്ച്പി കമ്പനിയുടെ ടെൻഡർ അവസാനറൗണ്ടിൽ തള്ളിപ്പോയി. ഫെബ്രുവരിയിൽ ആദ്യ പർച്ചേസ് ഓർഡർ നൽകാനാണു സർക്കാർ തീരുമാനം. പർച്ചേസ് ഓർഡർ ലഭിച്ച് 12 ആഴ്ചയ്ക്കകം കമ്പനികൾ ലാപ്ടോപ് ലഭ്യമാക്കണമെന്നാണു വ്യവസ്ഥ.
ഇന്റൽ സെലറോൺ എൻ4000 അല്ലെങ്കിൽ എഎംഡി പ്രോസസറാണ് ലാപ്ടോപ്പുകളിലുണ്ടാവുക. 4 ജിബി റാം, 128 ജിബി മിനിമം സ്റ്റോറേജ്, 10 ഇഞ്ച് സ്ക്രീൻ സൈസ്, ബാറ്ററി ബാക്കപ്പ്: 6 മണിക്കൂർ, വെബ്ക്യാം, എസ്ഡി കാർഡ് റീഡർ ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ടായിരിക്കും. 3 വർഷത്തെ വാറന്റിയും ലഭിക്കും.
∙ കൊക്കോണിക്സിന്റെയും വിജയം
വൻകിട കമ്പനികളോടാണ് മത്സരിച്ചതെങ്കിലും അവരേക്കാൾ കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കാനാകുമെന്നാണ് കേരള ബ്രാൻഡ് കമ്പനിയായ കൊക്കോണിക്സ് കാണിച്ചുതന്നത്. കെൽട്രോൺ, കെഎസ്ഐഡിസി എന്നീ കമ്പനികൾക്ക് കൊക്കോണിക്സിൽ നിക്ഷേപമുണ്ട്. എന്നിട്ടും ആദ്യഘട്ടത്തിൽ തന്നെ കൊക്കോണിക്സിനെ പുറത്താക്കാൻ അട്ടിമറിനീക്കമുണ്ടായി.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഓരോ വർഷവും ഒറ്റ ഓർഡറിൽ കുറഞ്ഞത് 10,000 ലാപ്ടോപ്പുകൾ വിറ്റ കമ്പനികൾക്കേ താൽപര്യപത്രം പോലും അയയ്ക്കാൻ കഴിയൂ എന്നായിരുന്നു വ്യവസ്ഥ. ഇതു വിവാദമായതോടെ ഐടി മിഷൻ കൊക്കോണിക്സിന് പ്രത്യേക ഇളവ് അനുവദിച്ചു. അവസാനഘട്ടത്തിൽ ബാറ്ററി സംബന്ധമായ നിബന്ധനയിലും സമാനമായ വ്യവസ്ഥ കൂട്ടിച്ചേർക്കപ്പെട്ടു. ഇതും പിന്നീട് ഐടി മിഷൻ നീക്കി.
കടുത്ത മൂലധന പ്രതിസന്ധിക്കിടെയാണ് കൊക്കോണിക്സ് മറ്റ് കമ്പനികളേക്കാൾ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത് ടെൻഡറിൽ എൽ1 ആയി മാറിയത്. കൊക്കോണിക്സിന്റെ രണ്ടാം റൗണ്ട് നിക്ഷേപത്തിൽ കെൽട്രോണും കെഎസ്ഐഡിസിയും ഓഹരിക്ക് ആനുപാതികമായ പണം നിക്ഷേപിക്കാത്തതിനാലാണ് മൂലധന പ്രതിസന്ധിയുണ്ടായത്.
∙ കാത്തിരിക്കുന്നത് 1.2 ലക്ഷം വിദ്യാർഥികൾ
ഏകദേശം 1.2 ലക്ഷം വിദ്യാർഥികളാണു ലാപ്ടോപ്പിനായി കെഎസ്എഫ്ഇ ചിട്ടിയിൽ തവണയടച്ചു മാസങ്ങളായി കാത്തിരിക്കുന്നത്. കുടുംബശ്രീ വഴി 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്നവർക്കു ലാപ്ടോപ് നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ ജൂണിൽ തുടങ്ങിയ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
∙ തുടക്കത്തിൽ 15,000, പിന്നീട് 18,000
തുടക്കത്തിൽ 15,000 രൂപയാണ് സർക്കാർ പരമാവധി വില നിശ്ചയിച്ചതെങ്കിങ്കിൽ പിന്നീടിത് 18,000 ആക്കുകയായിരുന്നു. ഒരു ലാപ്ടോപ്പിനു കെഎസ്എഫ്ഇയിൽ നിന്നു 15,000 രൂപയേ വായ്പ ലഭിക്കൂ. ബാക്കി 3000 രൂപ ലാപ്ടോപ് വാങ്ങുന്നവർ ഒറ്റത്തവണയായി നൽകണം. കമ്പനികൾ താൽപര്യം പ്രകടിപ്പിക്കാത്തതിനെത്തുടർന്നാണ് വില ഉയർത്തിയത്.
ആദ്യ ടെൻഡറുകളിൽ 15,000 രൂപയ്ക്ക് ലാപ്ടോപ് നൽകാൻ കഴിയില്ലെന്ന് പല പ്രമുഖ കമ്പനികളും അറിയിച്ചിരുന്നു. 20,000 രൂപ ആക്കണമെന്നായിരുന്നു മൂന്നു കമ്പനികളുടെ ആവശ്യം. എന്നാൽ സർക്കാർ തീരുമാനം മാറ്റിയില്ല. തുടർന്ന് നടന്ന രണ്ടാം ഘട്ട ടെൻഡർ നടപടിയിൽ ഇക്കാരണത്താൽ ഒരേയൊരു കമ്പനി മാത്രമാണ് പങ്കെടുത്തത്. തുടർന്ന് ഇക്കാര്യത്തിൽ ഉപദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഐടി മിഷൻ സർക്കാരിന് കത്തയയ്ക്കുകയായിരുന്നു. ഇതിനു ശേഷമാണ് പുതിയ ടെൻഡർ വിളിച്ചത്. പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി ആറു മാസത്തിനു ശേഷം ടെൻഡർ നടപടികൾ വീണ്ടും ആരംഭിക്കേണ്ടി വന്നു.
∙ നിബന്ധനകൾ മാറിയതിങ്ങനെ
15,000 രൂപയ്ക്ക് താഴെ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന (എൽ1) കമ്പനിക്ക് ടെൻഡർ നൽകാനായിരുന്നു തീരുമാനം. എന്നാൽ ഏറ്റവും ഒടുവിലത്തെ ടെൻഡറിൽ ഇതിനു മാറ്റം വരുത്തി. ഏറ്റവും കുറഞ്ഞ നിരക്കു ക്വോട്ട് ചെയ്യുന്ന കമ്പനിക്കു ടെൻഡർ നൽകുന്നതിനു പകരം 18,000 രൂപയിൽ താഴെ ക്വോട്ട് ചെയ്യുകയും സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ കമ്പനികളെയും എംപാനൽ ചെയ്യാൻ തീരുമാനിച്ചു. ഇതോടെ ഒന്നിലേറെ കമ്പനികളുടെ ലാപ്ടോപ്പുകളിൽ നിന്നു വിദ്യാർഥികൾക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായി.
English Summary: 3 companies empanelled for Kerala laptop scheme for students with KSFE and Kudumbashree