സിപിഎം ‘കണ്ണുരുട്ടി’; ചെന്നിത്തലയുടെ പഞ്ചായത്തില്‍ പ്രസിഡന്റ് രാജിവയ്ക്കും
ആലപ്പുഴ∙ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ രാജിവയ്ക്കും. കോണ്‍ഗ്രസ് പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശം വിജയമ്മ ആദ്യം അംഗീകരിച്ചിരുന്നില്ല.

ആലപ്പുഴ∙ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ രാജിവയ്ക്കും. കോണ്‍ഗ്രസ് പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സിപിഎം നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശം വിജയമ്മ ആദ്യം അംഗീകരിച്ചിരുന്നില്ല. അച്ചടക്കനടപടി ഉറപ്പായതിനെത്തുടര്‍ന്നാണു മനംമാറ്റം.
ചെന്നിത്തലയില്‍ പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം. 18 അംഗ ഭരണ സമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.
English Summary: Thriperunthura panchayat president resignation