കൊച്ചി ∙ ലോക്ഡൗൺ കാലത്തെ ദാരിദ്യ്രം ഒന്നു മാറിവരുമ്പോൾ തലയ്ക്കടിയേറ്റ പോലെയായി ഡീസൽ വില വർധനയെന്നു സ്വകാര്യ ബസ് ഉടമകൾ. ഡീസൽ ഉപേക്ഷിച്ചു സിഎൻജി... Petrol - Diesel Price, Oil Price Hike, CNG, CNG Vehicles

കൊച്ചി ∙ ലോക്ഡൗൺ കാലത്തെ ദാരിദ്യ്രം ഒന്നു മാറിവരുമ്പോൾ തലയ്ക്കടിയേറ്റ പോലെയായി ഡീസൽ വില വർധനയെന്നു സ്വകാര്യ ബസ് ഉടമകൾ. ഡീസൽ ഉപേക്ഷിച്ചു സിഎൻജി... Petrol - Diesel Price, Oil Price Hike, CNG, CNG Vehicles

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോക്ഡൗൺ കാലത്തെ ദാരിദ്യ്രം ഒന്നു മാറിവരുമ്പോൾ തലയ്ക്കടിയേറ്റ പോലെയായി ഡീസൽ വില വർധനയെന്നു സ്വകാര്യ ബസ് ഉടമകൾ. ഡീസൽ ഉപേക്ഷിച്ചു സിഎൻജി... Petrol - Diesel Price, Oil Price Hike, CNG, CNG Vehicles

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോക്ഡൗൺ കാലത്തെ ദാരിദ്യ്രം ഒന്നു മാറിവരുമ്പോൾ തലയ്ക്കടിയേറ്റ പോലെയായി ഡീസൽ വില വർധനയെന്നു സ്വകാര്യ ബസ് ഉടമകൾ. ഡീസൽ ഉപേക്ഷിച്ചു സിഎൻജി ഇന്ധനമാക്കാനുള്ള ഒരുക്കത്തിലാണ് എറണാകുളം, തൃശൂർ ജില്ലകളിലെ കുറച്ച് ബസ് ഉടമകൾ. ഡീസലിനു ലീറ്ററിന് 50 രൂപ കടന്നപ്പോൾ ചാർജ് വർധന ആവശ്യപ്പെട്ടു സമരം നടത്തിയ കാലമൊക്കെ ഒാർക്കാൻപോലും കഴിയാത്തവിധം വ്യവസായം തകർന്നെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു.

കൊച്ചി– മംഗലാപുരം എൽഎൻജി പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തതോടെ എറണാകുളം, തൃശൂർ ജില്ലകളിൽ 15 പെട്രോൾ പമ്പുകളിൽ ഇപ്പോൾ സിഎൻജി ലഭ്യമാണ്. സിഎൻജിയുടെയും ഡീസലിന്റെയും വില തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഡീസൽ എൻജിൻ സിഎൻജിയിലേക്കു മാറ്റാൻ 4–5 ലക്ഷം രൂപ ചെലവുവരുമെന്നത് ഉടമകളെ അകറ്റുന്നു.

ADVERTISEMENT

കൊച്ചിയിലെ 2 ബസുകൾ ഒരു വർഷം മുൻപുതന്നെ ഡൽഹിയിൽ കൊണ്ടുപോയി സിഎൻജിയിലേക്കു മാറ്റി സർവീസ് നടത്തുന്നുണ്ട്. ഇൗ മാസം 6 ബസുകൾ കൂടി സിഎൻജിയിലായി. 3 ബസുകൾ ഉടൻ മാറും. തൃശൂർ ജില്ലയിലെ 4 ബസുകളും സിഎൻജിയായി. കളമശേരിയിൽ സിഎൻജി കൺവേർഷൻ സെന്റർ പ്രവർത്തിക്കുന്നു. ഇതിനകം 15 ബസുകൾ സിഎൻജിയിലേക്കു മാറിയിട്ടുണ്ട്.

∙ കെഎഫ്‌സി വായ്പ

ഡീസലിൽനിന്നു സിഎൻജിയിലേക്ക് എൻജിൻ മാറ്റാൻ 4–5 ലക്ഷം രൂപ ചെലവുണ്ട്. ബസ് ഉടമകൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു വഹിക്കാനാവില്ലെന്നതിനാൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ വായ്പാസൗകര്യം ഏർപ്പെടുത്തി. 5 ലക്ഷം രൂപവരെ നൽകും. എൽഎൻജിക്ക് ബജറ്റിൽ 5 % നികുതി കുറച്ചതു സിഎൻജി വിലയിൽ ദൃശ്യമാണ്. 57.50 രൂപയിൽനിന്ന് 5 രൂപ കുറയും.

∙ ഡീസലിന് 81.50, സിഎൻജിക്ക് 53

ADVERTISEMENT

ഒരു ലീറ്റർ ഡീസലിന് 81.50 രൂപ. ബസിന് 1 ലീറ്റർ ഡീസലിൽ മൂന്നര മുതൽ നാലു കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. സിഎൻജിക്ക് 1 കിലോയ്ക്ക് 53 രൂപ. നാലു മുതൽ അഞ്ചു കിലോമീറ്റർ വരെ മൈലേജ്. തൃശൂർ – പാലക്കാട് റൂട്ടിലോടുന്ന ഒരു ബസിന് ദിവസം 120 ലീറ്റർ ഡീസൽ വേണം. സിഎൻജിയിലേക്കു മാറിയപ്പോൾ 90–95 കിലോ സിഎൻജി മതി. ഇന്ധനച്ചെലവിൽ മാത്രം 2000–2500 രൂപയുടെ കുറവ്.

∙ പകുതി ബാറ്റ വാങ്ങി തൊഴിലാളികൾ

തൊഴിലാളികൾ പകുതി ബാറ്റ വാങ്ങാൻ തയാറായതുകൊണ്ടാണ് ഇപ്പോൾ ബസുകൾ ഒാടിക്കുന്നതെന്ന് ഉടമകൾ പറയുന്നു. 1200 രൂപ വാങ്ങിയിരുന്ന തൊഴിലാളികൾ, 9 മാസത്തെ തൊഴിലില്ലായ്മയ്ക്കു ശേഷം 500– 600 രൂപ ബാറ്റയ്ക്കാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. കൃത്യമായി ബാറ്റ വാങ്ങാൻ തുടങ്ങിയാൽ ബസ് ഒാടിക്കാനാവില്ല. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്തെ നികുതി അടയ്ക്കേണ്ട സമയവുമായി. ‌

ഒക്ടോബർ– ഡിസംബർ മാസത്തെ നികുതി പകുതി കുറച്ചുകൊടുത്തിരുന്നു. ഇത്തവണത്തെ നികുതി സംബന്ധിച്ചു സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. 60,000– 80,000 രൂപവരെ ഇൻഷുറൻസ് അടയ്ക്കണം. ഡീസലിനുള്ള വിൽപന നികുതി പൊതു ഗതാഗത വാഹനങ്ങൾക്കെങ്കിലും കുറച്ചുകൊടുത്താൽ ആശ്വാസമായിരുന്നുവെന്ന് ബസ് ഉടമകൾ പറയുന്നു.

ADVERTISEMENT

∙ 12,000 സ്വകാര്യ ബസുകൾ

കേരളത്തിൽ 12000 സ്വകാര്യ ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ നല്ലൊരു പങ്കും ഒാടാതെ കിടക്കുന്നു. എറണാകുളം ജില്ലയിൽ 1800 ബസ് ഉണ്ടായിരുന്നത് 1100 ആയി കുറഞ്ഞു.

∙ സിഎൻജിക്കും വില കൂടി

മൂന്നു വർഷം മുൻപു കെഎസ്ആർടിസി സിഎൻജി ബസ് പരീക്ഷിച്ചതാണ്. കളമശേരിയിൽ ഇന്ധനം നിറയ്ക്കാൻ സൗകര്യമുണ്ടായിരുന്നു. വൈറ്റില– വൈറ്റില സർക്കുലർ സർവീസിനുള്ള 1 ബസ് മാത്രമായി തുടങ്ങിയ സർവീസ് പിന്നീട് മുന്നോട്ടു പോയില്ല. 3 വർഷം മുൻപ് സിഎൻജിയുടെ വില കിലോയ്ക്ക് 39 രൂപയായിരുന്നു. ഇന്ന് 53 രൂപ.

ഉപയോഗം കൂടിയാൽ സിഎൻജി വിലയും ഡീസലിന്റേതു പോലെ കയറുമോ എന്നു ബസ് ഉടമകൾക്കു സംശയമുണ്ട്. ഇന്ധന വിലയിലെ വ്യത്യാസമല്ലാതെ 5 ലക്ഷം രൂപ മുടക്കി സിഎൻജിയിലേക്കു മാറിയതുകൊണ്ടു പ്രത്യേക വ്യത്യാസമൊന്നുമില്ലെന്നു ബസ് ഉടമകൾ പറയുന്നു.

സിഎൻജി എല്ലായിടത്തും ലഭ്യമല്ലാത്തതിനാൽ അതിനുവേണ്ടി മാത്രം കിലോമീറ്ററുകൾ സഞ്ചരിച്ചു കാത്തുകിടക്കണം. സർക്കാരിന്റെ പ്രത്യേക പ്രോത്സാഹനമൊന്നുമില്ല. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു സർക്കാർ നയം.

∙ മാറ്റം വരണം

ഡീസൽ ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം മാറണമെന്നു പ്രൈവറ്റ് ബസ് ഒാപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി.സത്യൻ പറഞ്ഞു. ബസുകൾക്ക് സർക്കാർ ഇന്ധന സബ്സിഡി നൽകണം. മഹാരാഷ്ട്ര സർക്കാർ സിഎൻജി സബ്സിഡി നൽകുന്നുണ്ട്. അതില്ലാതെ, ഡീസലിൽനിന്നു സിഎൻജിയിലേക്കു മാറാൻ ബസ് ഉടമകൾ മടിക്കുമെന്നു സത്യൻ പറഞ്ഞു.

Content Highlights: Petrol - Diesel Price, Oil Price Hike, CNG, CNG Vehicles