ന്യൂഡൽഹി∙ ഇറാൻ വിഷയത്തിൽ ഇസ്രയേലിന് മുന്നറിയിപ്പു നൽകാനാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു മുന്നിൽ തീവ്രത കുറഞ്ഞ സ്ഫോടനം നടത്തിയതെന്ന് നിഗമനം. ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലാണ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്.... Israel Embassy Blast, Iran, Delhi Police, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇറാൻ വിഷയത്തിൽ ഇസ്രയേലിന് മുന്നറിയിപ്പു നൽകാനാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു മുന്നിൽ തീവ്രത കുറഞ്ഞ സ്ഫോടനം നടത്തിയതെന്ന് നിഗമനം. ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലാണ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഇവർ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനമാണ് ഇത്. എന്നാൽ സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജാഗരൂഗരാണെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.

ഇസ്രയേൽ എംബസിക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം 5.05നാണ് തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനം ഉണ്ടായത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റു മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കവെയാണ് 1.4 കിലോമീറ്റർ അകലെ സ്ഫോടനം ഉണ്ടായത്. ആർക്കും പരുക്കേറ്റില്ല. ചില കാറുകൾ മാത്രമാണ് തകർന്നത്.

ADVERTISEMENT

‘ചതിയൻ’ എന്നെഴുതി ഇസ്രയേൽ അംബാസഡർക്കെഴുതിയ കത്ത് വൈകുന്നേരത്തോടെ കണ്ടെടുത്തിരുന്നു. ഇറാൻ സൈനിക ഉദ്യോഗസ്ഥനായ കാസിം സുലൈമാനി, ആണവ ശാസ്ത്രജ്ഞനായ മൊഹ്സെൻ ഫക്രിസെയ്ദ് എന്നിവരുടെ കൊലപാതകത്തെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്.

ഏതൊക്കെ സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നു പരിശോധിക്കാൻ നാഷനൽ സെക്യൂരിറ്റി ഗാർഡ് സംഘവും ശനിയാഴ്ച വൈകുന്നേരം എത്തി പരിശോധന നടത്തിയിരുന്നു. സംശയിക്കുന്ന ഇറാൻ പൗരന്മാരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുന്നു. ഡൽഹി പൊലീസിനെ സഹായിക്കാൻ ഇസ്രയേൽ അന്വേഷണ ഉദ്യോഗസ്ഥരും ഇന്ത്യയിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡൽഹിയിലേക്ക് എത്തിയ ഇറാൻ പൗരന്മ‍ാരെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസിനോട് (എഫ്ആർആർഒ) ഡൽഹി പൊലീസ് തേടിയിട്ടുണ്ട്.

English Summary: Low-Intensity Blast Near Israel Embassy To Give Message On Iran: Sources