നതിങ്! ചുരുങ്ങിയ കാലം കൊണ്ട് പ്രീമിയം സ്മാർട് ഫോൺ വിപണിയിൽ മുൻനിര ബ്രാൻഡായി മാറിയ വൺ പ്ലസിന്റെ സ്ഥാപകരിലൊരാളായ കാൾ പെയ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച | OnePlus | Carl Pei | consumer tech company | Nothing | Business | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നതിങ്! ചുരുങ്ങിയ കാലം കൊണ്ട് പ്രീമിയം സ്മാർട് ഫോൺ വിപണിയിൽ മുൻനിര ബ്രാൻഡായി മാറിയ വൺ പ്ലസിന്റെ സ്ഥാപകരിലൊരാളായ കാൾ പെയ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്വന്തം ബ്രാൻഡാണിത്. നതിങ് ! ‘ഒന്നുമില്ലായ്മ’യിൽനിന്ന് അദ്ഭുതങ്ങൾ കാഴ്ചവയ്ക്കാനുള്ള പുറപ്പാടാണെന്നു കരുതണം. 'സ്മാർട് 'ലോകത്തേക്കു തന്നെയാണു ബ്രാൻഡിന്റെ വരവ്.

ടെക്നോളജി മൂത്തു മൂത്ത് ടെക്‌നോളജി ഉണ്ടെന്നു തോന്നാത്തത്ര അനായാസം ജനത്തിന് ഉപയോഗപ്പെടണം എന്നതാണ് ലക്ഷ്യമെന്നും അതാണ് നതിങ് എന്ന പേരിനു കാരണമെന്നും കാൾ പറയുന്നു. ലണ്ടൻ ആസ്ഥാനമായാണു കമ്പനിയെന്നും കൺസ്യൂമർ ടെക്നോളജിയാണു മേഖലയെന്നും മാത്രം കാൾ വ്യക്തമാക്കി.

കാൾ പെയ്
ADVERTISEMENT

ടെക് ലോകത്തെ ചില വമ്പൻ നിക്ഷേപകർ പിന്നിലുണ്ട്. കഴിഞ്ഞ വർഷമാണു കാൾ വൺ പ്ലസ് വിട്ടത്. ആ രാജിക്കു പിന്നിലെ കാരണങ്ങൾ അന്നു വ്യക്തമല്ലായിരുന്നെങ്കിലും നതിങ് ഉൽപന്നങ്ങളെപ്പറ്റി നൽകിയ ‘ക്ലൂ’വിൽ അത് ഒളിഞ്ഞിരിക്കുന്നതായാണു ടെക് ലോകത്തു സംസാരം.

വിപണിയിലെ മറ്റേതെങ്കിലും ബ്രാൻഡ് ഉൽപന്നവുമായി സാമ്യം കാണില്ല എന്ന് കാൾ പറഞ്ഞു. പല കമ്പനികളും ഒരേ ഘടകങ്ങൾ ഉപയോഗിക്കുന്നതാണ് ഉൽപന്നങ്ങളുടെ സാമ്യത്തിനു കാരണം എന്നു വിശദീകരിക്കുകയും ചെയ്തു. വൺ പ്ലസിന്റയും സഹോദര കമ്പനിയായ ഒപ്പോയുടെയും ഫോണുകൾ ഇരട്ടക്കുട്ടികളെപ്പോലാകുന്നു എന്ന ആരോപണമാകാം കാൾ മറ്റൊരു രൂപത്തിൽ ഉന്നയിച്ചത്.

ADVERTISEMENT

വിവോയും ഒപ്പോയും വൺ പ്ലസും റിയൽമിയും ഒരേ കുടുംബത്തിൽ നിന്നാണു വരുന്നത്. വൺ‌ പ്ലസിന്റെ നോർഡ് സീരീസ് ഫോണുകൾക്ക് ഒപ്പോ ഫോണുകളുമായുള്ള സാമ്യം വളരെ പ്രകടമായിരുന്നു. തനതുശൈലിക്കുപകരം ഒപ്പോയെ ആശ്രയിക്കുന്ന രീതിയിലേക്കു പോകാൻ കമ്പനി തീരുമാനിച്ചതിലുള്ള പ്രതിഷേധമാകാം കാൾ പേയുടെ രാജി എന്ന് ഇപ്പോൾ ഊഹിക്കുന്നു.

നതിങ് തികച്ചും സ്വതന്ത്ര കമ്പനിയാണെന്നും ഹാർഡ് വെയർ ഘടകങ്ങൾ സ്വന്തമായി നിർമിക്കുമെന്നും കാൾ പറയുന്നു. ഓരോ ഉൽപന്നവും തനതു വ്യക്തിത്വം ഉള്ളവ ആയിരിക്കുമെന്ന് ഇങ്ങനെ ഉറപ്പാക്കും.

ADVERTISEMENT

ചൈനയിൽ ജനിച്ച കാൾ പെയ് (31) ഇപ്പോൾ സ്വീഡിഷ് പൗരനാണ്. ഐപോഡ് കണ്ടുപിടിച്ച ടോണി ഫെയ്ഡൽ, ട്വിച്ച് സഹസ്ഥാപകൻ കെവിൻ ലിൻ, റെഡ്ഡിറ്റ് സിഇഒ സ്റ്റീവ് ഹഫ്മാൻ, യൂട്യൂബർ കാസി നെയ്സ്റ്റാറ്റ്, പിസിഎച്ച് സ്ഥാപകൻ പാഡി കോസ്ഗ്രേവ്, പ്രോഡക്ട് ഹണ്ട് സിഇഒ ജോഷ് ബക്ലി, ക്രെഡ് സിഇഒ കുനാൽ ഷാ തുടങ്ങിയവരാണ് നതിങ്ങിലെ നിക്ഷേപകർ. ഉൽപന്നമേതായാലും പബ്ലിസിറ്റി സൃഷ്ടിക്കുന്നതിൽ അതീവ വിദഗ്ധനായ കാൾ പെയ് അതൊരു ലോകസംഭവമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

English Summary: OnePlus co-founder Carl Pei launches new consumer tech company ‘Nothing’