കൊച്ചി∙ പാത ഇരട്ടിപ്പിക്കലിനു മാത്രം പണം. മറ്റു പദ്ധതികൾക്കൊന്നും കാര്യമായ പരിഗണന നൽകാതെ റെയിൽവേ. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 275 കോടി, കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു 170 കോടി, ആലപ്പുഴ വഴിയുള്ള പാത....| Railway Budget | Kerala | Manorama News

കൊച്ചി∙ പാത ഇരട്ടിപ്പിക്കലിനു മാത്രം പണം. മറ്റു പദ്ധതികൾക്കൊന്നും കാര്യമായ പരിഗണന നൽകാതെ റെയിൽവേ. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 275 കോടി, കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു 170 കോടി, ആലപ്പുഴ വഴിയുള്ള പാത....| Railway Budget | Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പാത ഇരട്ടിപ്പിക്കലിനു മാത്രം പണം. മറ്റു പദ്ധതികൾക്കൊന്നും കാര്യമായ പരിഗണന നൽകാതെ റെയിൽവേ. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 275 കോടി, കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു 170 കോടി, ആലപ്പുഴ വഴിയുള്ള പാത....| Railway Budget | Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പാത ഇരട്ടിപ്പിക്കലിനു മാത്രം പണം. മറ്റു പദ്ധതികൾക്കൊന്നും കാര്യമായ പരിഗണന നൽകാതെ റെയിൽവേ. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 275 കോടി, കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു 170 കോടി, ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനു 45 കോടി രൂപ എന്നിങ്ങനെയാണു കേരളത്തിനുള്ള പ്രധാന വിഹിതം.

അങ്കമാലി–എരുമേലി ശബരിപാത, നേമം െടർമിനൽ, കൊച്ചുവേളി വികസനം, പാലക്കാട് പിറ്റ്‌ലൈൻ, എറണാകുളം–ഷൊർണൂർ മൂന്നാം പാത, എറണാകുളം–ഷൊർണൂർ പാതയിൽ ഒാട്ടമാറ്റിക് സിഗ്‌‌നലിങ്, പാലക്കാട് കോച്ച് ഫാക്ടറി, ഷൊർണൂർ യാഡ് റിമോഡലിങ് എന്നിവയ്ക്കു വേണ്ട പരിഗണന കിട്ടിയില്ല. ശബരി പദ്ധതിക്കു 1000 രൂപ ടോക്കൺ തുക മാത്രമാണുള്ളത്. 

ADVERTISEMENT

170 കോടി രൂപ ലഭിച്ചതോടെ കോട്ടയം വഴിയുള്ള എറണാകുളം–കായംകുളം പാത ഇരട്ടിപ്പിക്കൽ ഈ വർഷം തന്നെ തീർക്കാൻ കഴിയും. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ (16.84 കിമീ) പാതയാണു ഇരട്ടിപ്പിക്കാൻ ബാക്കിയുള്ളത്. തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു മികച്ച പരിഗണനയാണു കിട്ടിയത്. 275 കോടി രൂപ നീക്കി വച്ചിട്ടുണ്ടെങ്കിലും നേമം ടെർമിനലിന്റെ എസ്റ്റിമേറ്റിന് അനുമതി ഇല്ലാത്തതിനാൽ ടെർമിനലിന്റെ ഭാവി വീണ്ടും അനിശ്ചത്വത്തിലായി. എന്നാൽ ട്രാഫിക് ഫെസിലിറ്റി വർക്കുകൾക്കുള്ള ഫണ്ടിൽ നിന്നു നേമത്തിനു ഫണ്ട് ലഭിക്കുമോയെന്നാണ് അറിയേണ്ടത്. കൊച്ചുവേളി വികസനത്തിനും പാലക്കാട് പിറ്റ്‌ലൈനിനും ഇതേ ഫണ്ടിൽ‍ നിന്നു പണം ലഭിക്കണം. 

ശബരി പാത ബജറ്റിൽ ഇടം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും കേരളത്തിന്റെ പകുതി ചെലവു വഹിക്കാമെന്ന കത്തു വൈകിയതു മൂലമുള്ള സാങ്കേതിക തടസ്സങ്ങളിൽ കുരുങ്ങിയാണു വിഹിതം ലഭിക്കാതിരുന്നത്. ബജറ്റ് നടപടികളെല്ലാം പൂർത്തിയായ ശേഷമാണു കേരളം നിലപാട് അറിയിച്ചത്. സംസ്ഥാനം കിഫ്ബി വഴി 2000 കോടി രൂപ അനുവദിച്ചതിനാൽ പദ്ധതി ഡിഫ്രീസ് ചെയ്യുന്ന മുറയ്ക്കു സ്ഥലം ഏറ്റെടുക്കാൻ തടസ്സമില്ല. ഇതിനു മുന്നോടിയായി പദ്ധതിക്കായി കേരളവും റെയിൽവേയും കരാർ ഒപ്പു വയ്ക്കണം. 

ADVERTISEMENT

സർവേ പൂർത്തിയാകാത്തതും ഡിപിആർ തയാറാകാതിരുന്നതുമാണു  എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കു തിരിച്ചടിയായത്. പാത ഇരട്ടിപ്പിക്കലിനു ആവശ്യപ്പെട്ട തുക ലഭിച്ചുവെന്നു നിർമാണ വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും  ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനു ലഭിച്ച തുക ചെലവാക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്. പണി തുടങ്ങേണ്ട അമ്പലപ്പുഴ– എറണാകുളം (69 കിമീ) റീച്ചിൽ ഭൂമിയേറ്റെടുക്കാൻ പണം നീക്കി വച്ചിട്ടില്ല. 

എക്സ്ട്രാ ബജറ്ററി പ്രൊവിഷൻ എന്ന ഹെഡിലുള്ള 45 കോടി രൂപയാണു ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനുള്ളത്. ഈ പണം ഭൂമി ഏറ്റെടുക്കാൻ ഉപയോഗിക്കാൻ കഴിയില്ല. പാത നിർമാണം മാത്രമാണു സാധ്യമാകുക. എന്നാൽ‌ കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു ആലപ്പുഴ വഴിയുള്ള പദ്ധതിക്കു കൂടുതൽ പണം ലഭിക്കുമെന്നാണു അധികൃതരുടെ വാദം. പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ 2024ന് മുൻപു പൂർത്തിയാക്കേണ്ട പദ്ധതികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ വരും വർഷങ്ങളിൽ  പദ്ധതിക്കു പണം ലഭ്യമാകുമെന്നാണ് അധികൃതരുടെകണക്കുകൂട്ടൽ. അവസാനഘട്ടത്തിലെത്തിയ മംഗളൂരു–കങ്കനാടി പാത ഇരട്ടിപ്പിക്കിലനു 40 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ADVERTISEMENT

ബജറ്റിൽ പുതിയ റെയിൽ പാതകൾക്കുള്ള  തുകയിൽ ഗണ്യമായ വർധനവുണ്ടെങ്കിലും കേരളത്തിന് അതിൽ നിന്നു കാര്യമായി ഒന്നും കിട്ടിയില്ല.  26,971 കോടി രൂപ പുതിയ പാതകൾക്കായി കഴിഞ്ഞ ബജറ്റിൽ നീക്കി വച്ചപ്പോൾ ഇത്തവണ 40,932 കോടി രൂപയാണു മാറ്റി വച്ചിരിക്കുന്നത്. റെയിൽവേ ആവശ്യങ്ങളുന്നയിച്ചുള്ള സംസ്ഥാനത്തിന്റെ കത്ത് ജനുവരി 17നാണ് മന്ത്രി ജി.സുധാകരന്റെ ഒാഫിസിൽ നിന്ന് അയച്ചത്. കേന്ദ്ര ബജറ്റ് നടപടികൾ കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ആരംഭിച്ചിരുന്നതിനാൽ കതിരിൽ വളം വയ്ക്കുന്ന പോലെ അവസാന നിമിഷം കത്തയച്ചതു കൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമുണ്ടായില്ല.

English Summary : Analysis on money allocated for Kerala in railway budget

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT