‘ഇന്ത്യയ്ക്കു ബെംഗളൂരു നൽകിയ സമ്മാനം’; തേജസ് യുദ്ധവിമാനത്തിൽ പറന്ന് തേജസ്വി സൂര്യ
ബെംഗളൂരു ∙ എയ്‌റോ ഇന്ത്യ എയർഷോയ്ക്കിടെ ബെംഗളൂരുവിൽ തദ്ദേശീയ തേജസ് യുദ്ധവിമാനം പറത്തി ബിജെപി എംപി തേജസ്വി സൂര്യ. രണ്ടു സീറ്റുള്ള തേജസിലാണ് അദ്ദേഹം പറന്നത്. തേജസിനു സമീപം നിൽക്കുന്ന ചിത്രം തേജസ്വി | Tejasvi Surya | Tejas | Indian Air Force | Manorama News

ബെംഗളൂരു ∙ എയ്‌റോ ഇന്ത്യ എയർഷോയ്ക്കിടെ ബെംഗളൂരുവിൽ തദ്ദേശീയ തേജസ് യുദ്ധവിമാനത്തിൽ പറന്ന് ബിജെപി എംപി തേജസ്വി സൂര്യ. രണ്ടു സീറ്റുള്ള തേജസിലാണ് അദ്ദേഹം പറന്നത്. തേജസിനു സമീപം നിൽക്കുന്ന ചിത്രം തേജസ്വി ട്വിറ്ററിൽ പങ്കുവച്ചു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ) നിര്‍മിക്കുന്ന നാലാം തലമുറ ലൈറ്റ് കോംപാക്ട് പോര്‍വിമാനമാണു തേജസ്.
എയ്‌റോ ഇന്ത്യയുടെ ആദ്യ ദിനത്തിൽ 48,000 കോടി രൂപ വിലമതിക്കുന്ന 83 തേജസ് എംകെ 1എ ജെറ്റുകൾ വാങ്ങാനുള്ള കരാറിൽ സർക്കാർ ഔദ്യോഗികമായി ഒപ്പിട്ടു. വ്യോമസേനയ്ക്കു കരുത്തുപകരുന്ന ഈ കരാർ, ഏറ്റവും വലിയ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഇടപാടു കൂടിയാണ്. ‘തേജസ് ആത്മനിർഭർ ഭാരതത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെ ശാസ്ത്രമികവിന്റെയും കഴിവുകളുടെയും ദീപസ്തംഭം. ഈ അദ്ഭുത യുദ്ധവിമാനത്തിൽ പറക്കാനായതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു. ഇന്ത്യയ്ക്കു ബെംഗളൂരു നൽകിയ സമ്മാനമാണു തേജസ്’– തേജസ്വി പറഞ്ഞു.
2019 ഫെബ്രുവരിയിൽനടന്ന എയ്‌റോ ഇന്ത്യയിൽ അന്നത്തെ സേനാമേധാവി ജനറൽ ബിപിൻ റാവത്തും ബാഡ്മിന്റൺ താരം പി.വി.സിന്ധുവും തേജസ് വിമാനത്തിൽ പറന്നിരുന്നു. അതേവർഷം സെപ്റ്റംബറിൽ ബെംഗളൂരുവിൽ എത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തേജസിൽ പറന്നു. 2024 മാർച്ചോടെ തേജസ് എംകെ 1എ ജെറ്റുകൾ വ്യോമസേനയ്ക്കു വിതരണം ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നതായി എയ്‌റോ ഇന്ത്യയിൽ എച്ച്‌എഎൽ സിഎംഡി ആർ.മാധവൻ പറഞ്ഞു.
English Summary: BJP MP Tejasvi Surya flies on Tejas, calls it 'Bengaluru's gift to India'