തിരുവനന്തപുരം ∙ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും Kerala Government, MB Rajesh, Governor, Sanskrit University, Breaking News, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും ലഭിച്ചതിനെതിരെ മറ്റ് ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. ഇന്‍ര്‍വ്യൂ ബോര്‍ഡിലെ വിദഗ്ധസമിതി അംഗങ്ങള്‍ നിയമനത്തില്‍ വിയോജനമറിയിച്ചതിനാല്‍ അഭിമുഖം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സര്‍വകലാശാലയ്ക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് തടഞ്ഞു.

ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥിയെ തഴഞ്ഞാണു നിയമനമെന്ന് ഇന്റർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ട് ഡോ. ഉമർ തറമേൽ ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ച‌ിരുന്നു. എന്നാൽ എല്ലാ നിയമങ്ങളും പാലിച്ചാണു നിയമനമെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് വിശദീകരിച്ചു. പ്രതികരിക്കാനില്ലെന്നും വിസിയാണു വസ്തുതകൾ പറയേണ്ടതെന്നുമായിരുന്നു രാജേഷിന്റെ പ്രതികരണം. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഉമർ തറമേൽ പറഞ്ഞു. 

ADVERTISEMENT

മലയാളം അസി. പ്രഫസർ തസ്തികയിലേക്ക് 21നു സിൻഡിക്കറ്റ് അംഗീകരിച്ച റാങ്ക് പട്ടികയിൽ രാജേഷിന്റെ ഭാര്യ ആർ. നിനിതയാണ് മുസ്‌ലിം സംവരണ ക്വോട്ടയിൽ ഒന്നാമതെത്തിയത്. കെ.പി.എ. ഹസീന, വി.ഹിക്മത്തുല്ല എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകി. കെ.കെ. രാഗേഷ് എംപി, എ.എൻ. ഷംസീർ എംഎൽഎ, മുൻ എംപിമാരായ പി.രാജീവ്, പി.കെ. ബിജു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എന്നിവരുടെ ഭാര്യമാരുടെ നിയമനങ്ങളും മുൻപു വിവാദമായിരുന്നു. 

ADVERTISEMENT

English Summary: Appointment of CPIM leader’s wife at Sanskrit varsity sparks row