ബംഗാളിൽ ബിജെപിയുടെ ‘പരിവർത്തൻ യാത്ര’കൾക്ക് ശനിയാഴ്ച തുടക്കമാകും
ന്യൂഡൽഹി∙ ബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയുടെ ‘പരിവർത്തൻ യാത്ര’കൾക്ക് ശനിയാഴ്ച തുടക്കമാകും. ദേശീയ അധ്യക്ഷൻ | JP Nadda | Parivartan Yatra | Bengal | Bengal Election | Trinamool Congress | Mamata Banerjee | Manorama Online
ന്യൂഡൽഹി∙ ബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയുടെ ‘പരിവർത്തൻ യാത്ര’കൾക്ക് ശനിയാഴ്ച തുടക്കമാകും. ദേശീയ അധ്യക്ഷൻ | JP Nadda | Parivartan Yatra | Bengal | Bengal Election | Trinamool Congress | Mamata Banerjee | Manorama Online
ന്യൂഡൽഹി∙ ബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയുടെ ‘പരിവർത്തൻ യാത്ര’കൾക്ക് ശനിയാഴ്ച തുടക്കമാകും. ദേശീയ അധ്യക്ഷൻ | JP Nadda | Parivartan Yatra | Bengal | Bengal Election | Trinamool Congress | Mamata Banerjee | Manorama Online
ന്യൂഡൽഹി∙ ബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയുടെ ‘പരിവർത്തൻ യാത്ര’കൾക്ക് ശനിയാഴ്ച തുടക്കമാകും. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നാദിയ ജില്ലയിൽ യാത്ര ഉദ്ഘാടനം ചെയ്യും. ബംഗാൾ സർക്കാർ ബിജെപിയുടെ രഥയാത്ര നിരോധിച്ചുവെന്ന ബംഗാൾ ബിജെപിയുടെ പ്രചാരണത്തിനിടെയാണ് നഡ്ഡ സംസ്ഥാനത്തെത്തുന്നത്.
5 ഘട്ടങ്ങളിലായി 294 മണ്ഡലങ്ങളിലും പര്യടനം നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ബംഗാളിലെത്തുന്ന നഡ്ഡ യാത്ര ഉദ്ഘാടനത്തിനു മുന്നോടിയായി മാൾഡയിലെ ഷാപുർ ഗ്രാമത്തിൽ 3000 കർഷകർക്കൊപ്പം ഭക്ഷണം കഴിക്കും. രവീന്ദ്രനാഥ ടഗോറിനും ഭക്തിപ്രസ്ഥാനത്തിലെ സന്യാസിവര്യനായിരുന്ന ചൈതന്യ മഹാപ്രഭുവിനും നഡ്ഡ ആദരമർപ്പിക്കുമെന്നും ബംഗാൾ ബിജെപി നേതാക്കൾ പറഞ്ഞു.
മമത ബാനർജി സർക്കാർ യാത്ര നിരോധിച്ചുവെന്ന പ്രചാരണം ബിജെപിയുടെ സ്ഥിരം വ്യാജപ്രചാരണങ്ങളുടെ തുടർച്ചയാണെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ല. തെളിവുണ്ടെങ്കിൽ ബിജെപി പുറത്തു വിടട്ടെയെന്ന് തൃണമൂൽ കോൺഗ്രസ് ട്വിറ്ററിൽ പറഞ്ഞു.
യാത്രയ്ക്ക് പ്രചാരം കിട്ടാനുള്ള വില കുറഞ്ഞ തന്ത്രം മാത്രമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച ബിജെപി കത്തു നൽകിയിരുന്നു. അത് ബന്ധപ്പെട്ട പ്രാദേശിക അധികൃതർക്കു കൈമാറുകയും ചെയ്തു. യാത്രകൾക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.
ബിജെപിയുടെ രഥയാത്ര കോവിഡ് സാഹചര്യം ദുഷ്കരമാക്കുമെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും ആരോപിച്ചാണ് കൽക്കട്ട ഹൈക്കോടതിയിൽ എത്തിയ പൊതുതാൽപര്യ ഹർജി. തൃണമൂലാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.
2018ൽ ബിജെപി സംസ്ഥാനത്ത് രഥയാത്രകൾക്കു ശ്രമിച്ചപ്പോൾ മമത ബാനർജി സർക്കാർ തടഞ്ഞിരുന്നു. നഡ്ഡ എത്താനിരിക്കേ നാദിയ ജില്ലയിലെ ശാന്തിപുരിൽ ടിഎംസി എംഎൽഎ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്ന അരിന്ദം ഭട്ടാചാര്യക്ക് വധഭീഷണിയുമായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. 7 ദിവസത്തിനകം ശാന്തിപുർ വിട്ടു പോയില്ലെങ്കിൽ താങ്കളുടെ കൊലപാതകത്തിന് താങ്കൾ തന്നെ ഉത്തരവാദിയാകും’ എന്നാണ് ചുവരെഴുത്തുകളിലൊന്നിലുണ്ടായിരുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
ഇത്തവണ തിരഞ്ഞെടുപ്പിൽ അരിന്ദം ശാന്തിപുരിൽ ബിജെപി സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. ബിജെപിയിൽ ചേർന്ന ശേഷം അദ്ദേഹത്തിന് ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ‘ഭീഷണികൾ പുതുമയല്ലെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നും’ അരിന്ദം ഭട്ടാചാര്യ പറയുന്നു. ബിജെപി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചുമരിലെ ഭീഷണികൾ പൊലീസ് മായ്ച്ചു കളഞ്ഞു.
അതിനിടെ, ബംഗാൾ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപേ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ കേന്ദ്രതിരഞ്ഞെടുപ്പു കമ്മിഷന് നിവേദനം നൽകിയിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ്, സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, രാജ്യസഭാംഗം സ്വപൻദാസ് ഗുപ്ത തുടങ്ങിയവരാണ് ഇലക്ഷൻ കമ്മിഷനുമായി ചർച്ച നടത്തിയത്.
English Summary: JP Nadda to flag off 'Parivartan Yatra' in Bengal, saturday