കൊച്ചി ∙ 2020 ജനുവരി 1 മുതൽ ഇപ്പോൾ വരെ പെട്രോളിനും ഡീസലിനുമുണ്ടായ വില വർധന ഏകദേശം 10 രൂപയാണ്. പെട്രോളിന് 10.03 രൂപയും ഡീസലിന് 9.66 രൂപയും കൂടി. രാജ്യാന്തര....| Petrol Diesel Price | Crude Oil | Manorama News

കൊച്ചി ∙ 2020 ജനുവരി 1 മുതൽ ഇപ്പോൾ വരെ പെട്രോളിനും ഡീസലിനുമുണ്ടായ വില വർധന ഏകദേശം 10 രൂപയാണ്. പെട്രോളിന് 10.03 രൂപയും ഡീസലിന് 9.66 രൂപയും കൂടി. രാജ്യാന്തര....| Petrol Diesel Price | Crude Oil | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 2020 ജനുവരി 1 മുതൽ ഇപ്പോൾ വരെ പെട്രോളിനും ഡീസലിനുമുണ്ടായ വില വർധന ഏകദേശം 10 രൂപയാണ്. പെട്രോളിന് 10.03 രൂപയും ഡീസലിന് 9.66 രൂപയും കൂടി. രാജ്യാന്തര....| Petrol Diesel Price | Crude Oil | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ 2020 ജനുവരി 1 മുതൽ ഇപ്പോൾ വരെ പെട്രോളിനും ഡീസലിനുമുണ്ടായ വില വർധന ഏകദേശം 10 രൂപയാണ്. പെട്രോളിന് 10.03 രൂപയും ഡീസലിന് 9.66 രൂപയും കൂടി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ഇക്കാലയളവിൽ ഇന്ധനവില കുറഞ്ഞതു പേരിനുമാത്രം.

കഴിഞ്ഞ വർഷം ആദ്യം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ വരെ എത്തിയിരുന്നു. ഇപ്പോൾ വില ബാരലിന് 60 ഡോളറിൽ താഴെ. ദിവസവും റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് സംസ്ഥാനത്തെ ഇന്ധനവില. കൊച്ചി നഗരത്തിൽ പെട്രോൾ വില ലീറ്ററിന് 87 രൂപയ്ക്കു മുകളിലെത്തി.

ADVERTISEMENT

തിരുവനന്തപുരം ജില്ലയിൽ പെട്രോൾ വില ലീറ്ററിന് 90 രൂപ നൽകേണ്ട സ്ഥലങ്ങളുണ്ട്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടം ഏറ്റവും പ്രകടമായ ഈ കാലയളവിൽ രാജ്യത്തെ ഇന്ധനവിലയിലുണ്ടായ മാറ്റങ്ങൾ പരിശോധിക്കാം.

∙2020 ജനുവരി 1ന് പെട്രോൾ വില ലീറ്ററിന് (കൊച്ചി നഗരത്തിൽ) 77.19 രൂപയായിരുന്നു. ഡീസൽ വില 71.19 രൂപയും.

∙ ഒരാഴ്ചയ്ക്കുള്ളിൽ വില ഉയർന്നു. യുഎസ് ഇറാന്റെ മേൽ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ സമ്മർദങ്ങൾ രാജ്യാന്തര വിപണിയിൽ എണ്ണവില കൂട്ടിയതാണു കാരണം. ക്രൂഡ് വില 70 ഡോളറിനു മുകളിലെത്തി. പെട്രോളിന് (കൊച്ചി നഗരത്തിൽ) വില 78.2 രൂപയായി. ഡീസലിന് 73 രൂപ.

∙ ജനുവരി പകുതിയോടെ എണ്ണവില പൂർവസ്ഥിതിയിലെത്തി. ഇന്ധനവില നേരിയ തോതിൽ കുറയുന്നു. 2 ദിവസം കൊണ്ട് പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയുമാണു കുറഞ്ഞത്. അതേസമയം ജനുവരി ഒന്നു മുതൽ 83 പൈസ പെട്രോളിനും ഒരു രൂപ 22 പൈസ ഡീസലിനും ഉയർന്നിരുന്നു.

ADVERTISEMENT

∙ ഫെബ്രുവരിയിൽ പെട്രോൾ ഡീസൽ വിലകളിൽ നേരിയ ഇടിവ്.

∙ മാർച്ച് രണ്ടാം ആഴ്ചയിൽ സൗദി–റഷ്യ വിലയുദ്ധത്തെത്തുടർന്ന് എണ്ണവിലയിൽ വൻ ഇടിവ്. വ്യാപാരത്തിനിടെ ബ്രെന്റ് ക്രൂഡിന്റെ വില 14.25 ഡോളർ ഇടിഞ്ഞ് 31.02 ഡോളർ വരെ എത്തി, ഇടിവ് 31.5 ശതമാനം.

∙ കോവിഡ് എണ്ണവിലയെ ബാധിക്കാൻ തുടങ്ങുന്നു. ആഗോള എണ്ണ ഡിമാൻഡ് കുത്തനെ കുറഞ്ഞു. വർഷാരംഭത്തിലെ വിലയുടെ പകുതിയിലേക്ക് എണ്ണവില ഇടിയുന്നു. ഇക്കാലയളവിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞത് 7 ശതമാനത്തിൽ താഴെ. പെട്രോൾ വില 72.54 രൂപ. ഡീസലിന് 66.82 രൂപ.

∙ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ ചരിത്രപരമായ ഇടിവുണ്ടായതിന്റെ പിറ്റേന്ന് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലകളിൽ കുറച്ചത് 25 പൈസ. പെട്രോളിന് 72.23 രൂപ, 66.55 രൂപ.

ADVERTISEMENT

∙ വിലയിടിവിന് ആനുപാതികമായി കുറഞ്ഞാലും പെട്രോൾ, ഡീസൽ വിലകളിൽ പരമാവധി കുറയേണ്ടിയിരുന്നത് 10–15 രൂപ വരെ. നികുതി (അടിസ്ഥാന വിലയേക്കാൾ) 100 ശതമാനത്തിനു മുകളിൽ നിൽക്കുന്നതാണ് വില കുറയാത്തതിന്റെ കാരണം. ബിഎസ്6 ഇന്ധനങ്ങൾ വിൽക്കുന്നതിനായി റിഫൈനറികൾ അപ്ഗ്രേഡ് ചെയ്യുന്നതിനു വന്ന ചെലവും ഡിമാൻഡ് കുറഞ്ഞതുകൊണ്ടുള്ള നഷ്ടവും എണ്ണക്കമ്പനികൾ ഈടാക്കി. അസംസ്കൃത എണ്ണവിലയിൽ 45 ശതമാനത്തോളം ഇടിവുണ്ടായിട്ടും പെട്രോൾ വിലകുറഞ്ഞത് 5.68 രൂപ. ഡീസൽ വില 5.99 രൂപ കുറഞ്ഞു.

∙ കേന്ദ്ര സർക്കാർ പെട്രോളിന്റെ അഡീഷനൽ എക്സൈസ് നികുതിയും റോഡ് സെസും രണ്ടു തവണകളായി മാർച്ച് പകുതിയോടെ കൂട്ടി. നികുതി വർധന വിലയിൽ വ്യത്യാസമുണ്ടാക്കിയില്ല. പകരം വിലയിടിവിന്റെ ആനുകൂല്യം ജനങ്ങൾക്കു ലഭിക്കുന്നതു തടഞ്ഞു.

∙ മാർച്ച് മൂന്നാം ആഴ്ചയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 25 ഡോളർ നിലവാരത്തിൽ. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. പെട്രോളിന് 71.51 രൂപ. ഡീസലിന് 65.80 രൂപ.

∙ മാർച്ച് അവസാനത്തോടെ അസംസ്കൃത എണ്ണവിലയിൽ മുന്നേറ്റം. വില ബാരലിന് 26 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡിന്റെ വില ബാരലിന് 20 ഡോളറായും ഉയർന്നു.

∙ ഏപ്രിൽ ആദ്യ ആഴ്ചയിൽ അസംസ്കൃത എണ്ണവില 30 ഡോളറിലേക്ക് ഉയർന്നു.

∙ ഏപ്രിൽ മൂന്നാം ആഴ്ച ക്രൂഡ് വില വീണ്ടും കുത്തനെ ഇടിയുന്നു. അമേരിക്കൻ ക്രൂഡ് വില നെഗറ്റീവിലെത്തി. ബ്രെന്റ് ക്രൂഡ് വില വ്യാപാരത്തിനിടെ 18 ഡോളറിൽ. എന്നാൽ മാർച്ച് 15 നു ശേഷം രാജ്യത്ത് എണ്ണവിലയിൽ മാറ്റം വരുത്തിയില്ല. മാർച്ച് 14 നു ശേഷം അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവ് 50 ശതമാനം.

∙ക്രൂഡ് വില 20 ഡോളറിൽ നിൽക്കുമ്പോഴും രാജ്യത്തെ പെട്രോൾ വില 2014 ൽ അസംസ്കൃത എണ്ണവില 109 ഡോളറായിരുന്നപ്പോഴത്തെ നിലവാരത്തിൽ.

∙ഇതിനിടെ വിമാനഇന്ധന വിലയിൽ 11.76% കുറവു വരുത്തി. പെട്രോളിനേക്കാൾ കുറവായിരുന്ന വിമാനഇന്ധന വില ഇതോടെ സബ്സിഡിയില്ലാത്ത മണ്ണെണ്ണയുടെ വിലയിലും താഴെയെത്തി.

∙ജൂൺ 1 ന് വിമാന ഇന്ധനത്തിന്റെയും സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്റെയും വില വർധിപ്പിച്ചു. വിമാന ഇന്ധന വിലയിൽ 56.5 ശതമാനവും സബ്സിഡിയില്ലാത്ത 14.2 ഗ്യാസ് സിലിണ്ടറിന് 11.50 രൂപയുമാണ് വർധന.

∙ജൂൺ 6 ന് 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ, ഡീസൽ വിലകൾ ഉയർന്നു. മൂന്നു ദിവസത്തിനുള്ളിൽ പെട്രോളിന് വില 72.72 രൂപയായി. ഡീസൽ വില 66.94 രൂപയായും ഉയർന്നു. അസംസ്കൃത എണ്ണവില 40 ഡോളറിലെത്തിയപ്പോൾ പെട്രോൾ വില 73.26 രൂപ.

∙തുടർച്ചയായി 20 ദിവസം വില ഉയർന്നതോടെ രാജ്യത്തെ ഇന്ധനവില ഒന്നര വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. പെട്രോൾ വില വീണ്ടും 80 രൂപയിലേക്ക്.

∙ ജൂലൈ പകുതി കഴിഞ്ഞപ്പോൾ പെട്രോൾ വിലയിൽ (ഒന്നര മാസത്തിനുള്ളിൽ) 9.18 രൂപയുടെ  വർധന. ഡീസലിന് 11.25 രൂപ കൂടി.

∙ചെറിയ ഇടവേളയ്ക്കു ശേഷം ഓഗസ്റ്റിൽ വീണ്ടും വില വർധന. പെട്രോൾ വില 82.30 ഡീസൽ വില 78 രൂപ കടന്നു. ക്രൂഡ് വില 45 കടന്നു.

∙സെപ്റ്റംബറിൽ വിലയിൽ നേരിയ ഇടിവ്. ഡീസൽവില 74.64 രൂപയിലേക്കു കുറഞ്ഞു. പെട്രോൾ വില 81.26 രൂപ ആയി.

∙രണ്ടു മാസത്തോളം വിലയിൽ മാറ്റമില്ല. നവംബർ അവസാനത്തോടെ വീണ്ടും വില കൂട്ടി. പെട്രോളിന് 82.38 രൂപ നൽകണം. ഡീസലിന് 76.18 രൂപ. ക്രൂഡ് വില 48 ഡോളർ.

∙ഡിസംബറിലും വർധന. പെട്രോളിന് വില 84 രൂപ കടന്നു. ഡീസൽ 78 രൂപ. ഡിസംബറിൽ രണ്ടു തവണ പാചകവാതക വിലയും ഉയർത്തി.

∙ഒരുമാസത്തെ ഇടവേളയ്ക്കുശേഷം 2021 ജനുവരി 5 ന് വീണ്ടും വില വർധന. പെട്രോൾ വില കൊച്ചിയിൽ 85 രൂപ. ഡീസലിന് 79 രൂപയിലേക്ക്. ക്രൂഡ് വില 53 ഡോളർ.

∙ജനുവരി 15 ന് ഡീസൽവില 2018 ഒക്ടോബറിലെ റെക്കോർഡ് തകർത്തു. വില 79.62 രൂപ. ജനുവരി 25 ന് പെട്രോൾ വിലയും റെക്കോർഡ് തകർത്തു. വില വർധന തുടരുമ്പോൾ കേരളത്തിൽ പെട്രോൾവില 90 രൂപയിലേക്ക്. ക്രൂഡ് വില 55 ഡോളർ.

∙ഫെബ്രുവരിയിൽ പെട്രോൾ, ഡീസൽ വിലയ്ക്കൊപ്പം എൽപിജി, മണ്ണെണ്ണ, സിഎൻജി വിലകളും എണ്ണക്കമ്പനികൾ കൂട്ടി. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് 25 രൂപ കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 185 രൂപയുടെ വർധന.

∙ഫെബ്രുവരിയിലും പെട്രോൾ, ഡീസൽ വിലകളിൽ കുതിപ്പ്. കൊച്ചിയിൽ പെട്രോൾ വില 87 രൂപ കടന്നു. തിരുവനന്തപുരം ജില്ലയുടെ ഗ്രാമീണ പ്രദേശങ്ങളിൽ പെട്രോളിനു വില 90 രൂപയായി. ഡീസൽവില ലീറ്ററിന് 83 രൂപ കടന്നു. ക്രൂഡ് വില 59 ഡോളർ.

English Summary : Petrol, diesel prices rising, despite low crude oil prices

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT