സിപിഎമ്മിന് തന്നെ പേടി, പിരിവ് പാർട്ടി ഫണ്ടിന്: സരിതയുടെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം∙ സിപിഎമ്മിന് തന്നെ പേടിയാണെന്ന് സരിത എസ്. നായർ. തൊഴിൽ തട്ടിപ്പിന് ശ്രമിക്കുന്ന സരിതയുടെ ശബ്ദരേഖയുടെ കൂടുതൽ ഭാഗം പുറത്തായി. നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം. | CPM | Saritha S. Nair | Manorama News

തിരുവനന്തപുരം∙ സിപിഎമ്മിന് തന്നെ പേടിയാണെന്ന് സരിത എസ്. നായർ. തൊഴിൽ തട്ടിപ്പിന് ശ്രമിക്കുന്ന സരിതയുടെ ശബ്ദരേഖയുടെ കൂടുതൽ ഭാഗം പുറത്തായി. നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം. പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിനായാണ്. പാർട്ടിക്കും ഉദ്യോഗസ്ഥർക്കുമായി പണം പങ്കുവയ്ക്കും. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത പറയുന്നു.
സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്കു താൻ വഴി പിൻവാതിൽ നിയമനം നൽകിയെന്നു സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അവകാശപ്പെടുന്ന ഫോൺ സംഭാഷണം ടിവി ന്യൂസ് ചാനലുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിയമനങ്ങൾക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണു ധാരണയെന്നും സരിത അരുണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു.
ഒരു വർഷമായി നെയ്യാറ്റിൻകര പൊലീസിന്റെ കൈവശം ഇതുണ്ടെങ്കിലും ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്ക്കെതിരെ നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. കെടിഡിസിയിലും ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ 2 യുവാക്കളിൽ നിന്നു സരിതയും കൂട്ടരും 14 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണു പരാതി.
English Summary: CPM is afraid of me claims Saritha S. Nair