മലപ്പുറം∙ പാലക്കാട്ടെ സിപിഎം പത്രപ്പരസ്യം ബിജെപിയെ ജയിപ്പിക്കാനാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സന്ദീപ് വാരിയര്‍ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഒരാൾ ബിജെപി വിട്ട് കോൺഗ്രസിൽ പോയതിനു സിപിഎം എന്തിനാണ് കരയുന്നത് ? ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കഴിയുമോയെന്ന് സിപിഎം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങള്‍മാര്‍ നാടിനു മത സൗഹാർദ്ദം മാത്രം നൽകിയവരാണ്. മുനമ്പത്ത് പ്രശ്ന പരിഹാരത്തിനു പാണക്കാട് തങ്ങൾ ശ്രമം നടത്തുമ്പോൾ അതിൽനിന്നു വിഷയം മാറ്റി വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. പാലക്കാട് ഒന്നാം സ്ഥാനത്ത് യുഡിഎഫും രണ്ടാം സ്ഥാനത്ത് ബിജെപിയും വരും. സമസ്തയിലെ വിഷയം ചർച്ച നടക്കുന്നുണ്ട്. പത്രത്തിൽ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപ്പറഞ്ഞു. പിന്നെ ആ പരസ്യത്തിനെന്ത് വിലയാണുള്ളത്?’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ADVERTISEMENT

സാമുദായിക ധ്രുവീകരത്തിനു നീക്കം നടക്കുമ്പോൾ എന്തു വിമർശനം ഉണ്ടായാലും സാദിഖലി ശിഹാബ് തങ്ങൾ ശക്തമായി മുന്നോട്ട് പോകും. മുനമ്പം ഒത്തുതീർപ്പു ചർച്ചക്ക് തിരെഞ്ഞെടുപ്പുമായി ബന്ധമില്ല. സർക്കാർ ഉത്തരവ് ആവശ്യമുണ്ട്. അത് ഉണ്ടായാൽ ഒറ്റദിവസം കൊണ്ട് വിഷയം പരിഹരിക്കാവുന്നതേയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summary:

PK Kunhalikutty criticizes cpm on controversial newspaper advertisement against sandeep varier