ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: മരണസംഖ്യ 31, തുരങ്കത്തിൽ കുടുങ്ങിയവരെ കണ്ടെത്താൻ ശ്രമം
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തിനിടെ കാണാതായ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഏകദേശം 170 പേരോളം ഇനിയും കണ്ടെത്താനുണ്ട്... U'khand Floods Death Toll Rises to 31, Race Against Time to Save Those Trapped in Tunnel

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തിനിടെ കാണാതായ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഏകദേശം 170 പേരോളം ഇനിയും കണ്ടെത്താനുണ്ട്. തപോവൻ ജലവൈദ്യുതനിലത്തിന്റെ ടണലിനുള്ളിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുപ്പതിൽ അധികമാളുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
കാണാതായവരിൽ 150 പേര്‍ ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്നവരാണ്. ബാക്കിയുള്ളവർ നാട്ടുകാരും. മറ്റൊരു തുരങ്കത്തിൽ 121 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നുവെന്നാണു വിവരം. വെള്ളവും ചെളിയും പാറക്കഷ്ണങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നത് ദുഷ്കരമായിരുന്നു. കരസേന, നാവിക കമാൻഡോ സംഘം, ഐടിബിപി, ദുരന്ത നിവാരണസേന എന്നിവയുടെ സംയുക്തമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.
English Summary: U'khand Floods Death Toll Rises to 31, Race Against Time to Save Those Trapped in Tunnel