കേരളത്തിൽ പ്രതിവർഷം 48000–ത്തോളം പേരുടെ മരണത്തിനു പിന്നിൽ ഡീസൽ ഉൾപ്പെടെ ഫോസിൽ ഇന്ധനം കത്തിക്കുന്നതു മൂലമുള്ള വായുമലിനീകരണത്തിന്റെ അദൃശ്യകരങ്ങളെന്ന്....| Fossil Fuel | Death | Air Pollution | Manorama News

കേരളത്തിൽ പ്രതിവർഷം 48000–ത്തോളം പേരുടെ മരണത്തിനു പിന്നിൽ ഡീസൽ ഉൾപ്പെടെ ഫോസിൽ ഇന്ധനം കത്തിക്കുന്നതു മൂലമുള്ള വായുമലിനീകരണത്തിന്റെ അദൃശ്യകരങ്ങളെന്ന്....| Fossil Fuel | Death | Air Pollution | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ പ്രതിവർഷം 48000–ത്തോളം പേരുടെ മരണത്തിനു പിന്നിൽ ഡീസൽ ഉൾപ്പെടെ ഫോസിൽ ഇന്ധനം കത്തിക്കുന്നതു മൂലമുള്ള വായുമലിനീകരണത്തിന്റെ അദൃശ്യകരങ്ങളെന്ന്....| Fossil Fuel | Death | Air Pollution | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ പ്രതിവർഷം 48000–ത്തോളം പേരുടെ മരണത്തിനു പിന്നിൽ ഡീസൽ ഉൾപ്പെടെ ഫോസിൽ ഇന്ധനം കത്തിക്കുന്നതു മൂലമുള്ള വായുമലിനീകരണത്തിന്റെ അദൃശ്യകരങ്ങളെന്ന് ഹാർവഡ് സർവകലാശാല നടത്തിയ ആഗോള പഠനത്തിൽ കണ്ടെത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെടുത്താൽ കേരളം മരണസംഖ്യയിൽ 17–ാം സ്ഥാനത്താണ്.

യുപിയും ബിഹാറുമാണു മുൻപന്തിയിൽ. യുപിയിൽ പ്രതിവർഷം 4.71 ലക്ഷം മരണങ്ങൾ മോശം വായു ശ്വസിക്കുന്നതു മൂലമാണ്. വായുമലിനീകരണം മൂലമുള്ള ശ്വാസകോശ രോഗങ്ങളെ തുടർന്നുള്ള സങ്കീർണതകളാണു മരണത്തിലേക്കു നയിക്കുന്നത്. ലോകത്തെ അഞ്ചിലൊന്നു മരണങ്ങളും മലിനവായു ശ്വസിച്ചുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണെന്ന് പഠനം വ്യക്തമാക്കുന്നു.

ADVERTISEMENT

2018 ൽ ലോകത്ത് ഉണ്ടായ ആകെ മരണങ്ങളിൽ ഏകദേശം 80 ലക്ഷത്തിനു പിന്നിലും വായുമലിനീകരണവുമായി ബന്ധപ്പെട്ട ശ്വാസകോശ രോഗങ്ങളെന്നു ബിർമിങ്ഹാം, ലൈസസ്റ്റർ സർവകലാശാലകളുടെയും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിന്റെയും സഹകരണത്തോടെ ഹാർവഡ് സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. 

തെക്കു കിഴക്കനേഷ്യ, വടക്കെ അമേരിക്കയുടെ പൂർവദേശങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിൽ വായുമലിനീകരണം അതിരൂക്ഷമെന്ന് എൻവയൺമെന്റൽ റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭാവിയിലും മരണനിരക്ക് ഉയരാനാണു സാധ്യത. 

2.5 മൈക്രോൺ പൊടി പെരുകുന്നു

ഫോസിൽ ഇന്ധനം കത്തിക്കുന്നതും അന്തരീക്ഷത്തിലെ പൊടിപടലവും വിവിധ നിർമാണാവശിഷ്ടങ്ങളും കാട്ടുതീയും മാലിന്യം കത്തിക്കലും മൂലം അന്തരീക്ഷത്തിലെ 2.5 മൈക്രോൺ പൊടി തോതു വർധിക്കയാണെന്ന് ഉപഗ്രഹ–ഉപരിതല നിരീക്ഷണങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്. എന്നാൽ ഫോസിൽ ഇന്ധനങ്ങളിൽനിന്നു മാത്രമുള്ള മരണങ്ങളുടെ എണ്ണം വേറിട്ടു കണക്കാക്കി എന്നതാണ് ഈ പഠനത്തെ വ്യത്യസ്തമാക്കുന്നത്. 

ADVERTISEMENT

ഭൂമിയെ ആകമാനം 50 കിലോമീറ്റർ വീതം ചതുരശ്ര നീളവും വീതിയുമുള്ള സമചതുര കള്ളികളാക്കി (ഗ്രിഡ്) വേർതിരിച്ചായിരുന്നു ജിയോസ് കെം എന്ന ത്രിമാന അന്തരീക്ഷ പഠനമാതൃക ഉപയോഗിച്ച് ഹാർവഡ് സർവകലാശാലയിലെ അറ്റ്മോസ്ഫെറിക് കെമിസ്ട്രി ആൻഡ് എൻവയൺ്മെന്റൽ എൻജിനീയറിങ് വിഭാഗം ഫാമിലി പ്രഫ. ദാനിയേൽ ജേക്കബ് പഠനം നടത്തിയത്.

കൂടുതൽ ആളുകൾ താമസിക്കുന്ന ഇടങ്ങളിലേക്കും കൂടുതൽ ഫോസിൽ ഇന്ധനം കത്തുന്ന ഇടങ്ങളിലേക്കും കേന്ദ്രീകരിച്ചു നടത്തിയ പഠനഫലം ഞെട്ടിക്കുന്നതായിരുന്നു. സത്യത്തിൽ ജനങ്ങൾ ശ്വസിക്കുന്നത് എന്താണെന്നു മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും ഗവേഷകർ പറഞ്ഞു.

ഓക്സിഡന്റ് എയ്റോസോൾ കെമിസ്ട്രി രീതിയിൽ നാസയുടെ ഗ്ലോബൽ മോഡലിങ് അസിമിലേഷൻ ഓഫിസിൽനിന്നു ലഭിച്ച കാലാവസ്ഥ വിവരങ്ങളും സംയോജിപ്പിച്ച് ഊർജം, വ്യവസായം, ഗതാഗതം, വ്യോമയാനം, കപ്പൽ ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ള വായുമലിനീകരണ തോതുകൾ കണ്ടെത്തി. 

അതാതു മേഖലയിലെ വായുമലിനീകരണത്തെയും പൊതുജനാരോഗ്യ പ്രശ്നങ്ങളെയും ബന്ധിപ്പിക്കുന്ന പഠനങ്ങൾ ഇല്ലാത്തതിനാൽ ഇതിനെ ബന്ധിപ്പിക്കാൻ പ്രത്യേക മാതൃക ഹാർവഡിലെ ടി.എച്ച്.ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എൻവയൺമെന്റൽ എപ്പിഡെമിയോളജി പ്രഫ. ജോയൽ ഷ്വാറ്റ്സ് രൂപപ്പെടുത്തി..

ADVERTISEMENT

ഇതുവരെയുള്ള പഠനങ്ങൾ ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന ചൂട് മൂലം ആഗോള താപനം വർധിക്കുന്നു എന്ന തലത്തിലായിരുന്നെങ്കിൽ ഹരിതഗൃഹ വാതകങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന രണ്ടര മൈക്രോൺ സൂക്ഷ്മ കണങ്ങൾ ആരോഗ്യത്തെ ബാധിക്കുന്നതാണെന്നു വ്യക്തമായി സ്ഥാപിക്കുന്ന തരത്തിലുള്ളതാണ് പുതിയ പഠനമെന്ന് ഷ്വാറ്റ്സ് പറഞ്ഞു.

അതിനാൽ വാഹനങ്ങളിൽ ഉൾപ്പെടെ ലോകത്ത് ഉപയോഗിക്കുന്ന ഫോസിൽ ഇന്ധനങ്ങളായ ഡീസലിന്റെയും പെട്രോളിന്റെയും ഉപയോഗം കുറയ്ക്കുക മാത്രമാണ് പോംവഴിയെന്നു ഷ്വാറ്റ്സ് ലോകത്തെ ഭരണാധികാരികളോടും നയതീരുമാനങ്ങൾ എടുക്കുന്നവരോടും അഭ്യർഥിക്കുന്നു.

English Summary :'Invisible killer': fossil fuels caused 8.7m deaths globally in 2018, research finds

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT