യുഎസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. രണ്ടാമത്തെ ഇംപീച്മെന്റിന്റെ തുടർനടപടിയായ സെനറ്റ് വിചാരണയുടെ നടപടിക്രമങ്ങൾ .....| Donald Trump | Impeachment | Manorama News

യുഎസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. രണ്ടാമത്തെ ഇംപീച്മെന്റിന്റെ തുടർനടപടിയായ സെനറ്റ് വിചാരണയുടെ നടപടിക്രമങ്ങൾ .....| Donald Trump | Impeachment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. രണ്ടാമത്തെ ഇംപീച്മെന്റിന്റെ തുടർനടപടിയായ സെനറ്റ് വിചാരണയുടെ നടപടിക്രമങ്ങൾ .....| Donald Trump | Impeachment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. രണ്ടാമത്തെ ഇംപീച്മെന്റിന്റെ തുടർനടപടിയായ സെനറ്റ് വിചാരണയുടെ നടപടിക്രമങ്ങൾ ഇന്ന് (ഫെബ്രുവരി 9) തുടങ്ങുകയാണ്. ഇനി എന്തൊക്കെ സംഭവിക്കാം? 

ഇംപീച്ച്മെന്റും സെനറ്റ് വിചാരണയും തമ്മിലുള്ള വ്യത്യാസമെന്ത്? 

ADVERTISEMENT

യുഎസ് പാർലമെന്റിന് (കോൺഗ്രസ്) രണ്ടു സഭകളാണുള്ളത്. അധോസഭയായ ജനപ്രതിനിധി സഭയും (ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ്) ഉപരിസഭയായ സെനറ്റും. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നത് ജനപ്രതിനിധി സഭയാണ്. അങ്ങനെ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റിനെ അധികാരത്തിൽനിന്നു പുറത്താക്കേണ്ടതുണ്ടോ എന്ന വിചാരണയാണ് സെനറ്റിൽ നടക്കുക. ലളിതമായിപ്പറഞ്ഞാൽ, ഒരു പൊലീസ് സ്റ്റേഷനിലെ നടപടിക്രമത്തിനു സമമാണ് ജനപ്രതിനിധി സഭയിലെ ഇംപീച്ച്മെന്റ്.

അവിടെ കുറ്റം ചുമത്തലാണ് നടക്കുന്നത്. തുടർന്ന് ഒരു കോടതിയുടെ നടപടിക്രമമാണ് സെനറ്റിൽ നടക്കുക. ഇതുപ്രകാരം സെനറ്റ് അംഗങ്ങൾ വിചാരണയ്ക്കു മുന്നോടിയായി ജഡ്ജിമാർ എന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്യുകയും വേണം. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പാസാകാൻ കേവലഭൂരിപക്ഷം മതി. എന്നാൽ സെനറ്റിൽ വിചാരണ പാസാകാൻ മൂന്നിൽ രണ്ടു പേരുടെ (100ൽ 67 പേർ) ഭൂരിപക്ഷം വേണം. 

യുഎസിന്റെ 250 വർഷത്തെ ചരിത്രത്തിൽ മൂന്ന് പ്രസിഡന്റുമാരാണ് ഇംപീച്ച് ചെയ്യപ്പെട്ടത്. ആൻഡ്രൂ ജോൺസൺ (1868), ബിൽ ക്ലിന്റൻ (1998), ഡോണൾഡ് ട്രംപ് (2019). ഇവർ മൂന്നു പേരെയും സെനറ്റ് കുറ്റമുക്തരാക്കുകയും അധികാരത്തിൽ തുടരാൻ അനുവദിക്കുകയുമായിരുന്നു. റിച്ചഡ് നിക്സനെ ഇംപീച്ച് ചെയ്തു എന്നു പലരും തെറ്റിദ്ധരിക്കാറുണ്ട്. ഇംപീച്ച്മെന്റ് ഉറപ്പായ ഘട്ടത്തിൽ (1974) നിക്സൻ രാജിവയ്ക്കുകയായിരുന്നു. ട്രംപിന്റെ രണ്ടാം ഇംപീച്ച്മെന്റിന്റെ (2021 ജനുവരി) വിചാരണയാണ് ഇപ്പോൾ തുടങ്ങുന്നത്. വിചാരണ തുടങ്ങുന്നതിനു മുൻപ് ട്രംപ് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞു. 

ഇനി എന്തു സംഭവിക്കും? 

ADVERTISEMENT

ഒന്നാം ഇംപീച്ചമെന്റിൽ ട്രംപിനൊപ്പം അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പാർലമെന്റ് അംഗങ്ങൾ ഉറച്ചുനിൽക്കുകയായിരുന്നു. ഇത്തവണ അതല്ല സ്ഥിതി. 2021 ജനുവരി 6ന് പാർലമെന്റ് മന്ദിരം ആക്രമിക്കുംവിധം അനുയായികളെ ഇളക്കിവിട്ടു എന്നതാണ് ട്രംപിനെതിരായ കുറ്റം. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും മറ്റുമൊക്കെ ട്രംപിന്റെ വാദങ്ങൾ എന്തുമാകട്ടെ, പാർലമെന്റിനു നേരെയുണ്ടായ അക്രമവും അഴിഞ്ഞാട്ടവും ഒരുതരത്തിലും ന്യായീകരിക്കാനോ നീതീകരിക്കാനോ കഴിയില്ല എന്നതാണ് സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങളിൽ പലരുടെയും നിലപാട്. 

അതേസമയം, അധികാരമൊഴിഞ്ഞ പ്രസിഡന്റിനെതിരെ ഇനി ഇംപീച്ച്മെന്റ് നടപടികൾ തുടരുന്നത് ഭരണഘടനാപരമാണോ, അതിൽ യുക്തിയുണ്ടോ തുടങ്ങിയ വാദങ്ങളിലായിരിക്കും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. അതായത്, ട്രംപിനെ കുറ്റവിമുക്തനാക്കാമോ എന്നതല്ല ചർച്ച, ട്രംപ് അധികാരമൊഴിഞ്ഞ സ്ഥിതിക്ക് ഇനി അദ്ദേഹത്തിനെതിരെ വിചാരണ നടത്തേണ്ടതുണ്ടോ എന്ന ചോദ്യമായിരിക്കും ഉയരുക. സ്ഥാനമൊഴിഞ്ഞവരെ വിചാരണ ചെയ്യുകയാണെങ്കിൽ അത് അനാവശ്യ കീഴ്‌വഴക്കമാകുമെന്ന വാദവും ഉയരാം. 

എന്തിനാണ് വിചാരണ?

ഈ വിചാരണയിൽ ഡമോക്രാറ്റുകൾ മറ്റു ചില കാര്യങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ട്. ട്രംപ് അധികാരത്തിൽനിന്നു പുറത്തായി എന്നതല്ല കാര്യം. 2024ൽ ട്രംപ് വീണ്ടും മത്സരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭാവിയിൽ ഒരിക്കൽക്കൂടി പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കാനുള്ള വഴി കൂടി അടയ്ക്കണം.

ADVERTISEMENT

ഇംപീച്ച്മെന്റ് വിചാരണ പാസായാൽ ഭാവിയിൽ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്നത് വിലക്കുക, മുൻ പ്രസിഡന്റ് എന്ന നിലയിലുള്ള ആനുകൂല്യങ്ങളും പരിഗണനയും (രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കുന്നത് ഉൾപ്പെടെ) തടയുക തുടങ്ങിയവയാണ് ഡമോക്രാറ്റുകൾ ലക്ഷ്യമിടുന്നത്. ഇതിന് വെവ്വേറെ പ്രമേയങ്ങൾ പാസാക്കണം. 

സെനറ്റിൽ പാസാകുമോ? 

നൂറംഗ സെനറ്റിൽ ഇപ്പോൾ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻ പാർട്ടിക്കും തുല്യ അംഗബലമാണ് (50–50). റിപ്പബ്ലിക്കൻ പാർട്ടിയിലെ 17 പേരെങ്കിലും മറുപക്ഷത്തേക്കു കൂറുമാറിയാലേ സെനറ്റിലെ വിചാരണ പാസാകൂ. പാർലമെന്റിലെ അക്രമം നടന്ന ജനുവരി 6ന് സെനറ്റിൽ തിരഞ്ഞെടുപ്പ് കൃത്രിമം സംബന്ധിച്ച വോട്ടെടുപ്പ് നടന്നപ്പോൾ 92 അംഗങ്ങൾ വരെ ട്രംപിനെതിരെ വോട്ട് ചെയ്തിരുന്നു. അത് അന്നത്തെ വൈകാരികാവസ്ഥയിലെ വോട്ടാണ്. അതേ നില ഇനി പ്രതീക്ഷിക്കാനാവില്ല.

നിലവിൽ സെനറ്റിലെ 5 റിപ്പബ്ലിക്കൻ അംഗങ്ങൾ മാത്രമാണ് ട്രംപിനെതിരെ ഉറച്ചുനിൽക്കുന്നത്. ഇതിൽ ഇനിയും മാറ്റം വരാം.  ട്രംപ് ചെയ്തത് ശരിയോ തെറ്റോ എന്നതല്ല, ഇപ്പോഴത്തെ ഈ വിചാരണാ നടപടിക്രമം ആവശ്യമുണ്ടോ ഇല്ലയോ എന്നതാണു പ്രധാനം എന്ന രീതിയിൽ സമീപിക്കുകയായിരിക്കും റിപ്പബ്ലിക്കൻ അംഗങ്ങൾ ചെയ്യുക. ഫലത്തിൽ പരോക്ഷമായി ട്രംപ് കുറ്റമുക്തനാകാനാണു സാധ്യത. 

യഥാർഥ കോടതിമുറി

സെനറ്റ് വിചാരണയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് ആധ്യക്ഷം വഹിക്കുക. സെനറ്റ് അംഗങ്ങളെല്ലാം ജഡ്ജിമാരായിരിക്കും. ഇതുപ്രകാരം വിചാരണയുടെ വിധികർത്താക്കൾ (jurors) എന്ന നിലയിൽ സെനറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. ഇനി ഇവർക്കുമുന്നിൽ ഇരുപക്ഷത്തെയും അറ്റോണിമാർ വാദങ്ങൾ അവതരിപ്പിക്കും.

ബുധനാഴ്ച മുതലാണ് വാദം തുടങ്ങുക. വാദങ്ങൾ അവതരിപ്പിക്കാൻ ഇരുപക്ഷത്തിനും 16 മണിക്കൂർ വീതമാണ് അനുവദിച്ചിരിക്കുന്നത്. ശാബത് ദിനമായ ശനിയാഴ്ച ഒരു ദിവസം അവധിയായിരിക്കും. ഞായറാഴ്ച വീണ്ടും ചേരും. (ഇത്തവണ അധികാരമൊഴിഞ്ഞ പ്രസിഡന്റിന്റെ വിചാരണ ആയതിനാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം സെനറ്റിലെ ഏറ്റവും മുതിർന്ന അംഗമായിരിക്കും ആധ്യക്ഷ്യം വഹിക്കുക)

ട്രംപ് ഹാജരാകുമോ?

സെനറ്റിനു മുൻപിൽ വിചാരണയ്ക്കു ഹാജരാകാനുള്ള ആവശ്യം ട്രംപ് നിരസിച്ചിട്ടുണ്ട്. പകരം അഭിഭാഷകരെ അയയ്ക്കും. ആദ്യഘട്ടം വാദത്തിനു ശേഷം ട്രംപിനെ നിർബന്ധപൂർവം വിളിച്ചുവരുത്താനുള്ള വാറന്റ് (subpoena) അയയ്ക്കേണ്ടതുണ്ടോ എന്ന് സെനറ്റിനു തീരുമാനിക്കാം. ഇങ്ങനെ വാറന്റ് (subpoena) അയയ്ക്കുകയാണെങ്കിൽ ട്രംപ് ഹാജരാകേണ്ടി വരും. 

നിരായുധനായി ട്രംപ്

ഇപ്പോൾ നിരായുധനാണ് ട്രംപ്. അധികാരമൊഴിഞ്ഞു എന്നതിനേക്കാൾ ട്വിറ്ററിൽ ഇടമില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി. ഒന്നാമത്തെ ഇംപീച്ച്മെന്റ്, തുടർന്നുള്ള വിചാരണ, തിരഞ്ഞെടുപ്പ് പ്രചാരണം, ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ എന്നുതുടങ്ങി ഏതു നിർണായക ഘട്ടത്തിലും ട്വിറ്ററിലൂടെയുള്ള ആഹ്വാനവും വെല്ലുവിളിയും വിമർശനവുമായിരുന്നു ട്രംപിന്റെ കരുത്ത്.

ഇത്തവണ സെനറ്റിൽ വിചാരണ തുടങ്ങുമ്പോൾ ഫ്ലോറിഡയിലെ സ്വന്തം റിസോർട്ടിൽ നിർബന്ധിത മൗനത്തിലാണ് ട്രംപ്. മുൻപ് ഓരോ സെക്കൻഡിലുമെന്നപോലെ ഒഴുകിവന്ന ട്രംപ് ട്വീറ്റുകൾ ഇല്ലാതാകുന്നത് വിചാരണയുടെ കൊഴുപ്പ് കുറയ്ക്കുമെന്നതിൽ തർക്കമില്ല. 

English Summary: What's ahead as Trump impeachment trial begins