‘കൂലിപ്പണിക്ക് പോയി വന്നിട്ട് പഠിച്ച് നേടിയതാണ്’; മിണ്ടാതിരിക്കാൻ പറയൂവെന്ന് എംഎൽഎ
കൊച്ചി∙ മനോരമ ന്യൂസ് ‘കൗണ്ടർപോയിന്റിൽ’ കണ്ണീരോടെ ഉദ്യോഗാർഥി എം.വിഷ്ണു പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വിഡിയോ പങ്കുവച്ച് | Kerala PSC Rank Holders Protest | Kerala PSC | VT Balram | M Noushad | M Vishnu | Manorama News | Manorama Online

കൊച്ചി∙ മനോരമ ന്യൂസ് ‘കൗണ്ടർപോയിന്റിൽ’ കണ്ണീരോടെ ഉദ്യോഗാർഥി എം.വിഷ്ണു പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വിഡിയോ പങ്കുവച്ച് പ്രതിഷേധം അറിയിച്ച് വി.ടി.ബൽറാം എംഎൽഎ അടക്കമുള്ളർ രംഗത്തെത്തി. സർക്കാരിന്റെ പ്രതിനിധിയായി ചർച്ചയിൽ പങ്കെടുത്ത എം.നൗഷാദ് എംഎൽഎയോടാണ് വിഷ്ണു കണ്ണീരോടെ അനുഭവം പറഞ്ഞത്.
‘സാർ, ഞങ്ങളുടെ ജീവിതമാണ് ഈ ലിസ്റ്റ്. കരിങ്കല്ല് ചുമന്ന് പണിയെടുത്ത് വന്നിട്ട്, തലയിൽ വെള്ളം കോരിയൊഴിച്ചിരുന്ന് പഠിച്ചതാണ് സാർ. അങ്ങനെയാണ് ഈ റാങ്ക് ലിസ്റ്റിൽ വന്നത്. ചോദ്യപേപ്പർ ചോർത്തി ആദ്യ റാങ്കുകൾ നിങ്ങളെ പോലെയുള്ളവർ വാങ്ങിയെടുത്തപ്പോൾ ഞങ്ങളെ പോലെ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവർ പിന്നിലോട്ട് ആയിപ്പോയി സാർ...’ വിഷ്ണുവിന്റെ ഉള്ളുതൊടുന്ന വാക്കുകൾ ആവർത്തിച്ചപ്പോൾ. അവതാരകയോട് മിണ്ടാതിരിക്കാൻ പറയൂ എന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ്. ‘ഷാനീ.. ഒന്നുകിൽ മിണ്ടാതിരിക്കാൻ പറ.. അല്ലെങ്കിൽ വീണ്ടും മിണ്ടാതിരിക്കാൻ പറ..’ ബൽറാം കുറിച്ചു.
കൗണ്ടർപോയിന്റിന്റെ പൂർണ വിഡിയോ കാണാം:
English Summary: PSC Rank Holder crying in Counter Point