പഠിക്കാം ഈ കൂട്ടിനെ; കനകക്കുന്നിൽ തണൽ തേടിയെത്തിയ ആറു അപരിചിതർ മടങ്ങുന്നത് സർക്കാർ ജീവനക്കാരായി
ഇത് ഒരു പഠനക്കൂട്ടിന്റെ കഥയാണ്. ജീവിതവഴിയിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന ആർക്കും എവിടെയും എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന ഒരു കൂട്ട്. നേരംപോക്കിനായി തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തെ കനകക്കുന്നിൽ തണൽതേടി വന്ന ആറു അപരിചിതരാണ് ഈ കൂട്ടൊരുക്കിയത്.
ഇത് ഒരു പഠനക്കൂട്ടിന്റെ കഥയാണ്. ജീവിതവഴിയിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന ആർക്കും എവിടെയും എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന ഒരു കൂട്ട്. നേരംപോക്കിനായി തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തെ കനകക്കുന്നിൽ തണൽതേടി വന്ന ആറു അപരിചിതരാണ് ഈ കൂട്ടൊരുക്കിയത്.
ഇത് ഒരു പഠനക്കൂട്ടിന്റെ കഥയാണ്. ജീവിതവഴിയിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന ആർക്കും എവിടെയും എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന ഒരു കൂട്ട്. നേരംപോക്കിനായി തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തെ കനകക്കുന്നിൽ തണൽതേടി വന്ന ആറു അപരിചിതരാണ് ഈ കൂട്ടൊരുക്കിയത്.
ഇത് ഒരു പഠനക്കൂട്ടിന്റെ കഥയാണ്. ജീവിതവഴിയിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന ആർക്കും എവിടെയും എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന ഒരു കൂട്ട്. നേരംപോക്കിനായി തിരുവനന്തപുരം മ്യൂസിയത്തിനു സമീപത്തെ കനകക്കുന്നിൽ തണൽതേടി വന്ന ആറു അപരിചിതരാണ് ഈ കൂട്ടൊരുക്കിയത്.
ഒരേ ലക്ഷ്യത്തോടെ പിഎസ്‌സി പഠനത്തിനായി ഒന്നിച്ചപ്പോൾ അവർ ആറു പേരും സർക്കാർ ജോലിയിൽ പ്രവേശിച്ചു. സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അടക്കം കൈനിറയെ റാങ്കുകളുമായാണ് കനകക്കുന്നിൽനിന്നും ഇവരുടെ പടിയിറക്കം. പരിഹാസങ്ങളെ വകവയ്ക്കാതെ രാത്രി വരെ പഠിച്ചും കുടുംബശ്രീയുടെ 20 രൂപ പൊതിച്ചോർ പങ്കിട്ട് വിശപ്പകറ്റിയും കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ നേട്ടത്തിനു തിളക്കമേറെ. ഇവരുടെ പാത പിന്തുടർന്നു, ഇന്നു ഇരുപതോളം ചെറുപ്പക്കാർക്ക് സ്വപ്നങ്ങൾ നെയ്തെടുക്കാൻ പ്രചോദനം നൽകുന്ന വേദിയാണ് കനകക്കുന്ന്. ഇതിൽ 15 പേർക്കും ലിസ്റ്റുകൾ ഒന്നൊന്നായി അവരുടെ വഴിയേ വന്നു തുടങ്ങി.
രാവിലെ പഠിക്കാനായി ഇരുന്നാൽ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ മാത്രമാണ് അവിടെ നിന്ന് എഴുന്നേറ്റിരുന്നത്. രാത്രി വൈകുവോളം പിന്നീടു പഠനം നീളും. പഠനക്കൂട്ടിലൂടെ വിജയവഴി വെട്ടിയവരുടെ കഥ ഇങ്ങനെ.
∙ കൊല്ലത്തു നിന്നും സെക്രട്ടേറിയറ്റിലേക്കു സർക്കാർ ജീവനക്കാരെ എത്തിക്കുന്ന വാനിൽ രണ്ടര വർഷമായി ഡ്രൈവറായിരുന്ന കൊല്ലം കടയ്ക്കൽ ആൽത്തറമൂട് ശാന്തിഭവനിൽ ആർ.ബി അരുൺ രാജ്, സർക്കാർ ജീവനക്കാരനായാണ് തിരുവനന്തപുരത്തുനിന്നു മടങ്ങുന്നത്. എൽജിഎസ് (കെഎസ്എഫ്ഇ) നിയമന ശുപാർശ ലഭിച്ച അരുൺ അടുത്ത മാസം ജോലിയിൽ പ്രവേശിക്കും. രാവിലെ സെക്രട്ടേറിയറ്റിൽ വാനുമായി എത്തിയാൽ വാഹനം ഒതുക്കിയിട്ട് വൈകിട്ട് ഓഫിസ് സമയം കഴിയുന്നതു വരെ കാത്തിരിപ്പായിരുന്നു. ഒടുവിൽ ബോറടി മാറ്റാൻ കനകക്കുന്നിലേക്കുള്ള നടത്തവും അവിടെയിരുന്നു പുസ്തക വായനയും പതിവായി.
എന്നും കനകക്കുന്നിൽ കണ്ടുമുട്ടുന്ന രണ്ടോ മൂന്നോ പേരുമായി പരിചയപ്പെട്ടു. ഡിഗ്രി കഴിഞ്ഞു ജോലി നോക്കുന്നവരായിരുന്നു പലരും. ഒടുവിൽ ഇവരുടെ ചർച്ചകൾ പതിയെ, പിഎസ്‌സി പരീക്ഷാ പരിശീലനത്തിലേക്കു വഴി മാറി. അന്നു തുടങ്ങിയ യജ്ഞം അരുണിന് ഒട്ടേറെ റാങ്ക് പട്ടികകളിൽ ഇടം നേടി കൊടുത്തു. വിഎഫ്എ റാങ്ക് 72, കമ്പനി ബോർഡ് ഡ്രൈവർ– റാങ്ക് 253, കമ്പനി ബോർഡ് എൽജിഎസ്– 1152 എന്നിവ ചിലത് മാത്രം.
∙ എങ്ങനെയെങ്കിലും ഒരു റാങ്ക് ലിസ്റ്റിൽ കടന്നുകയറി ജോലി വാങ്ങണമെന്നു കരുതി പഠനം ആരംഭിച്ച കാട്ടാക്കട സ്വദേശി എസ്.വിജേഷ് ഒന്നും രണ്ടും റാങ്കുകൾ മുതൽ 20 ലിസ്റ്റുകളിലായി കൈനിറയെ റാങ്കുകൾ വാങ്ങിയാണ് സർക്കാർ ജോലിയെന്ന സ്വപ്നത്തിലേക്കു നടന്നു കയറിയത്. തട്ടുപണിക്കാരനായിരുന്ന വിജേഷിന് സർക്കാർ ജോലിയെന്നതു ജീവിതത്തിലേക്കുള്ള പിടിവള്ളിയായിരുന്നു. ഈ പ്രായത്തിൽ പഠിച്ചിട്ട് എന്ത് ജോലി വാങ്ങാനെന്ന പരിഹാസങ്ങളെ വിജേഷ് വകവച്ചതേ ഇല്ല.
രാവിലെ 10 മുതൽ രാത്രി 9 മണിവരെ കംബൈൻഡ് സ്റ്റഡിയുമായി കനകക്കുന്നിൽ ഇരുന്ന വിജേഷ് എക്സൈസ് (ഒന്നാംറാങ്ക്), എക്സൈസ് ഡ്രൈവർ (രണ്ടാംറാങ്ക്), ജലഗതാഗത വകുപ്പിലെ ബോട്ട് ലാസ്കർ (അഞ്ചാം റാങ്ക്) തുടങ്ങി പത്തിലധികം റാങ്ക് പട്ടികകളിൽ ആദ്യത്തെ പത്തു റാങ്കിനുള്ളിൽ ഇടം പിടിച്ചു. എക്സൈസ് ഉദ്യോഗസ്ഥനായി സർവീസ് തുടങ്ങി ഇപ്പോൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനാണ്.
∙ യൂണിവേഴ്സിറ്റി കോളജിൽ പിജിക്കു പഠിക്കുമ്പോഴാണ് കൊല്ലം തെന്മല സ്വദേശി ഉല്ലാസ് ബി.രാജ് കനകക്കുന്നിലെ കംബൈൻഡ് സ്റ്റഡി കൂട്ടായ്മയിൽ എത്തുന്നത്. ഈ തീരുമാനത്തെ വീട്ടുകാർ കൂടി പിന്തുണച്ചതോടെ ഉല്ലാസിന്റെ ലക്ഷ്യത്തിനു കരുത്തുകൂടി. ഹോസ്റ്റലിൽ താമസിച്ചിരുന്ന ഉല്ലാസ് പഠനത്തിൽ മാത്രം ശ്രദ്ധ കൊടുത്തു മുന്നോട്ടു പോയി. ആറുമാസത്തെ ഉഷാറായ പഠനത്തിലൂടെ ഉല്ലാസ് എൽജിഎസ് റാങ്ക് പട്ടികയിൽ 99ാം റാങ്ക് നേടി. ഇപ്പോൾ തിരുവനന്തപുരം സബ് ട്രഷറിയിൽ ജോലി ചെയ്യുന്നു.
∙ കാക്കിയണിയാൻ മോഹിച്ച് എത്തിയ തിരുവല്ലം തിരുവഴിമുക്ക് വട്ടവിള പുത്തൻവീട്ടിൽ വിവേക് എസ്.വിജയൻ ആദ്യ ശ്രമത്തിൽ തന്നെ പൊലീസ് ആയി. അതും 128ാം റാങ്കോടെ. ഇപ്പോൾ കാസർകോട് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറാണ്. യൂണിവേഴ്സിറ്റി മുൻ നീന്തൽ താരവുമാണ്.
∙ സ്വകാര്യ ബാങ്കിലെ താൽക്കാലിക ഫീൽഡ് ജീവനക്കാരനായിരുന്ന നെല്ലിമൂട് സ്വദേശി എം.മഹേന്ദ്രൻ ഒരു ഇടപാടുകാരനെ കാണാൻ കനകക്കുന്നിൽ എത്തിയപ്പോഴാണ്, കംബൈൻഡ് സ്റ്റഡി നടത്തുന്നവരുമായി സൗഹൃദത്തിലായത്. പിന്നീട് അവരുടെ പ്രേരണയിൽ ജോലിയിൽ നിന്നു 6 മാസത്തെ അവധി എടുത്തു പഠിക്കാനെത്തി. 6 മാസത്തെ കഠിനാധ്വാനം പാഴായില്ല. ആർആർബി (റെയിൽവേ) ഗ്രൂപ്പ് ഡി പരീക്ഷയിൽ പാസായി ഇപ്പോൾ കാട്പാടി റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്നു.
∙ കംബൈൻഡ് സ്റ്റഡി സംഘത്തിൽ നിന്നും ഫയർമാനായി ജോലി കിട്ടി പോയ വെഞ്ഞാറമൂട് സ്വദേശി ഡി.എസ് അരുൺ, പൊലീസ് എസ്ഐയുടെ ഇരട്ടനക്ഷത്രം പതിച്ച കാക്കിക്കുപ്പായം ലക്ഷ്യമിട്ടാണ് വീണ്ടും എത്തിയത്. രണ്ടാംവരവിൽ എസ്ഐ, എക്സൈസ് ഇൻസ്പെക്ടർ, അസി.ജയിലർ തുടങ്ങി 11 ലിസ്റ്റുകൾ അരുണിന്റെ കൂടെ പോന്നു. ഇപ്പോൾ എസ്ഐ പരിശീലന ക്യാംപിലാണ് അരുൺ.