എന്തുകൊണ്ട് സിപിഐ? സുരേഷ് കീഴാറ്റൂർ പ്രതികരിക്കുന്നു: നേതാവ് പരിവേഷം വേണ്ട
കണ്ണൂർ∙ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിൽ ചേരുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ താൽപര്യത്തെ സിപിഐ തള്ളിക്കളഞ്ഞിട്ടില്ല. ഒരാൾ പാർട്ടിയിലേക്കു വരാൻ സന്നദ്ധനാകുമ്പോൾ Suresh Keezhattoor ,Keezhattoor Protest, CPI, Vayalkilikal, CPM, Keezhattoor Agitation, Breaking News, Manorama News, Manorama Online.
കണ്ണൂർ∙ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിൽ ചേരുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ താൽപര്യത്തെ സിപിഐ തള്ളിക്കളഞ്ഞിട്ടില്ല. ഒരാൾ പാർട്ടിയിലേക്കു വരാൻ സന്നദ്ധനാകുമ്പോൾ Suresh Keezhattoor ,Keezhattoor Protest, CPI, Vayalkilikal, CPM, Keezhattoor Agitation, Breaking News, Manorama News, Manorama Online.
കണ്ണൂർ∙ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിൽ ചേരുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ താൽപര്യത്തെ സിപിഐ തള്ളിക്കളഞ്ഞിട്ടില്ല. ഒരാൾ പാർട്ടിയിലേക്കു വരാൻ സന്നദ്ധനാകുമ്പോൾ Suresh Keezhattoor ,Keezhattoor Protest, CPI, Vayalkilikal, CPM, Keezhattoor Agitation, Breaking News, Manorama News, Manorama Online.
കണ്ണൂർ∙ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിൽ ചേരുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ താൽപര്യത്തെ സിപിഐ തള്ളിക്കളഞ്ഞിട്ടില്ല. ഒരാൾ പാർട്ടിയിലേക്കു വരാൻ സന്നദ്ധനാകുമ്പോൾ എതിർക്കേണ്ടതില്ലെന്നാണു സിപിഐ നിലപാട്. ഒരു ഘട്ടംവരെ വയൽക്കിളി സമരത്തെ സിപിഐ പിന്തുണച്ചിരുന്നു. ആ നിലയ്ക്ക് സുരേഷ് കീഴാറ്റൂർ സിപിഐയിൽ എത്തുമെന്നു തന്നെകരുതാം. കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത പണിയുന്നതിനെതിരെ സമര രംഗത്തിറങ്ങിയവരാണു വയൽക്കിളികൾ. അവരുടെ സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടി.
വികസനത്തിന് എതിരല്ലെന്നും ജനങ്ങളെയും പരിസ്ഥിതിയെയും തകർത്തുകൊണ്ടുള്ള വികസനത്തെയാണ് എതിർക്കുന്നതെന്നും വയൽക്കിളികൾ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം തുടങ്ങിവച്ച സമരം അവർ തന്നെ പിന്മാറിയപ്പോഴാണ് വയൽക്കിളികൾ ഏറ്റെടുത്തത്. വയൽക്കിളി സമരം സാങ്കേതികമായി പരാജയപ്പെടുകയായിരുന്നു.
മാന്യമായ പ്രതിഫലം കിട്ടിയാൽ വയൽ വിട്ടുകൊടുക്കാൻ തയാറാണെന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ ആളുകൾ പ്രഖ്യാപിച്ചതോടെ ദേശീയപാത യാഥാർഥ്യമാകുമെന്ന് ഉറപ്പായി. എങ്കിലും വയൽക്കിളികൾ ഉയർത്തിയ പരിസ്ഥിതി രാഷ്ട്രീയത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. വയൽക്കിളികൾ കൂടെയില്ലെങ്കിലും അവരുടെ നേതാവ് സുരേഷ് കീഴാറ്റൂർ സിപിഐയിലേക്കു പോകാൻ തീരുമാനിച്ചത് എന്തു കൊണ്ടാണ്. സുരേഷ് കീഴാറ്റൂർ അക്കാര്യം വിശദീകരിക്കുകയാണ് ഇവിടെ.
∙എന്തുകൊണ്ട് സിപിഐ?
സിപിഎം ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയം ഞങ്ങളുടെ ഗ്രാമമായ കീഴാറ്റൂരിലെത്തുമ്പോൾ കോർപറേറ്റ് താൽപര്യമായി മാറുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. വയൽ നികത്തിയുള്ള റോഡ് വികസനത്തിനെതിരെ വയൽക്കിളികൾക്കു മുൻപ് പ്രക്ഷോഭം സംഘടിപ്പിച്ചതു സിപിഎമ്മായിരുന്നു. സമരത്തിൽ ജനങ്ങളെ സംഘടിപ്പിച്ചതും അറസ്റ്റ് വരിച്ചതുമെല്ലാം സിപിഎം നേതൃത്വത്തിലായിരുന്നു. അത്തരമൊരു സമരം കെട്ടിപ്പടുത്ത ശേഷം രാഷ്ട്രീയ മേലാളന്മാർ കണ്ണുരുട്ടിയപ്പോൾ പിന്മാറുന്ന ഒരു നേതൃത്വത്തെ തള്ളിക്കളഞ്ഞുകൊണ്ടാണു വയൽക്കിളി കൂട്ടായ്മ സംഘടിപ്പിച്ചു സമര രംഗത്തിറങ്ങിയത്. ആ സമരത്തെ പിന്നീട് സിപിഎം എങ്ങനെ കൈകാര്യം ചെയ്തുവെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ സിപിഎമ്മിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ല.
∙സിപിഎമ്മിനേക്കാൾ സിപിഐ എങ്ങനെ സ്വീകാര്യമാകുന്നു?
കേരളത്തിൽ ഇടതു മുന്നണി ദേശീയപാത വികസനത്തിനു മുൻകയ്യെടുക്കുമ്പോൾ തന്നെ കീഴാറ്റൂർ വയലിൽ വയൽക്കിളി സമരം തുടങ്ങിയിരുന്നു. ആ സമയത്ത് സിപിഐ സമരത്തെ പിന്തുണച്ചിരുന്നു. ഓരോ ഘട്ടത്തിലും സിപിഐയുടെ പിന്തുണയുണ്ടായിരുന്നു. ഇത്തരം ഒരു വിഷയം ജനാധിപത്യപരമായി ചർച്ച ചെയ്യുകയും വികസന പ്രക്രിയ ജനങ്ങളുമായി ആലോചിച്ചു നടപ്പാക്കണമെന്നുമുള്ള സ്വതന്ത്ര നിലപാടാണ് സിപിഐ എടുത്തത്. മുന്നണി സംവിധാനത്തിൽ സിപിഐ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഭരണതലത്തിൽ പൊതു നിലപാട് എടുത്തപ്പോഴാണ് സിപിഐ പിന്മാറിയത്. പരിസ്ഥിതി സംബന്ധിച്ച ജനകീയ വിഷയങ്ങളിൽ സിപിഎം എടുക്കുന്ന നിലപാടും സിപിഐ നിലപാടും രണ്ടു ധ്രുവങ്ങളിലാണെന്നാണു ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ സിപിഐ, സിപിഎമ്മിനെക്കാൾ കൂടുതൽ സ്വീകാര്യമാണെന്നു ഞാൻ കരുതുന്നു.
∙വയൽക്കിളികളുടെ രാഷ്ട്രീയം എന്താണ്?
വയൽക്കിളികൾ ഉയർത്തിയ രാഷ്ട്രീയം സുരേഷ് കീഴാറ്റൂരിന്റെ മാത്രം രാഷ്ട്രീയമല്ല. ആളുകൾ ശാന്തമായി ജീവിക്കുന്ന ഒരു ഗ്രാമത്തിലേക്ക് 65 മീറ്റർ വീതിയിൽ വലിയ വികസനമെന്നു പറഞ്ഞ് ഒരു ദേശീയപാത കൊണ്ടു വന്നാൽ സ്വാഭാവികമായും ഗ്രാമീണ ജീവിത ഘടന തകരും. ശുദ്ധവായുവും ശുദ്ധജലവും നഷ്ടമാകും. അതിനെതിരെ ഒരു ജനത പോരാട്ടത്തിന്റെ ഭാഗമായതാണ്. അതിൽ ഞാനും പങ്കാളിയാവുകയായിരുന്നു. ഒരു നാടിന്റെ വികാരം ഉറക്കെ വിളിച്ചു പറഞ്ഞ ഒരാളായി മാത്രം എന്നെ കണ്ടാൽ മതി. അല്ലാതെ നേതാവിന്റെ പരിവേഷമൊന്നും വേണ്ട. തളിപ്പറമ്പിൽ നിന്ന് 700 മീറ്റർ മാറിയുള്ള തനി ഗ്രാമ പ്രദേശമാണു കീഴാറ്റൂർ. ആ ഗ്രാമം നിലനിൽക്കേണ്ടത് ആവശ്യമാണ്.
∙പരിസ്ഥിതി നിലപാട് സിപിഎമ്മിന് നഷ്ടപ്പെട്ടെന്നാണോ?
മുതലാളിത്ത വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ കോർപറേറ്റ് താൽപര്യങ്ങളുടെ ഭാഗമായി മുന്നോട്ടു പോയപ്പോഴാണ് സിംഗൂരും നന്ദിഗ്രാമുമെല്ലാം ഉണ്ടായത്. ജനപക്ഷ രാഷ്ട്രീയത്തിന് അകത്തു നിന്ന് വികസനം ചർച്ച ചെയ്യാൻ കൂട്ടാക്കാതിരിക്കുമ്പൾ സംഭവിക്കുന്നതാണ് ബംഗാളിലെല്ലാം നടന്നത്. വികസനമെന്നത് കോർപറേറ്റുകൾക്കുള്ള വിട്ടുവീഴ്ചയായി മാറുന്നതാണു പ്രശ്നം.
ലോകം മുഴുവൻ ഹരിത രാഷ്ട്രീയത്തിന്റെ സത്ത ഉൾക്കൊണ്ടു കഴിഞ്ഞു. പ്രകൃതിയുണ്ടായാലേ മനുഷ്യനും ഉണ്ടാകൂ എന്ന തിരിച്ചറിവ് ഉണ്ടായിക്കഴിഞ്ഞു. സിപിഎമ്മിന്റെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് രേഖയിൽ പോലും പരിസ്ഥിതിയുടെ രാഷ്ട്രീയം വളരെ പ്രാധാന്യത്തോടെ എടുത്തു പറയുന്നുണ്ട്. പരിസ്ഥിതിയുടെ രാഷ്ട്രീയം വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥ ഇന്ത്യയിൽ എത്തിയിരിക്കുന്നു എന്ന് രേഖയിൽ പറഞ്ഞിട്ടു പോലും കേരളത്തിനകത്തെ ഭരണകൂടം കോർപറേറ്റ് താൽപര്യങ്ങൾക്കു പിറകെ പോവുകയായിരുന്നു.
അഖിലേന്ത്യാ കിസാൻസഭയുടെ കൊടി ഉയർത്തിപ്പിടിച്ച് വയൽ ഞങ്ങൾ കൊടുക്കാൻ സന്നദ്ധമാണ് മാന്യമായ വില കിട്ടിയാൽ മതിയെന്നു കേരളത്തിലെ സഖാക്കൾ പ്രഖ്യാപിച്ചപ്പോൾതന്നെ പാർട്ടി പരിസ്ഥിതി നിലപാട് കൈവിട്ടിരിക്കുന്നതായി ബോധ്യപ്പെട്ടതാണ്. തമിഴ്നാട്ടിൽ സേലം–ചെന്നൈ ഹൈവേക്കെതിരെയും രാജസ്ഥാനിലുമെല്ലാം പരിസ്ഥിതി രാഷ്ട്രീയം സിപിഎം ഉയർത്തിപ്പിടിക്കുന്നുണ്ട്. പരിസ്ഥിതി വിരുദ്ധവും കർഷക വിരുദ്ധവുമായ വികസന പ്രക്രിയക്കെതിരെ നിലപാടെടുക്കുന്നുണ്ട്.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിലും കിസാൻസഭയുടെ കൊടി ഉയർന്നു നിൽക്കുന്നുണ്ട്. അത് നമുക്കു തന്നെ അഭിമാനമാകുന്നുണ്ട്. അവിടെയാണ് സിപിഎം കേരളത്തിനകത്ത് ഞങ്ങൾക്ക് മാന്യമായ വില നൽകിയാൽ മതിയെന്നു പറയുന്നത്. കർഷക സമരത്തിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് സിപിഎം. ആ സമരത്തിൽ ജന്മികളിൽ നിന്ന് സാധാരണക്കാരുടെ കൈകളിലെത്തിയ വയലുകളാണ് കീഴാറ്റൂരിലേത്. ഈ മണ്ണാണ് കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാമെന്നു പറയുന്നത്. പരിസ്ഥിതി നിലപാട് കൈവിട്ടതു ഞങ്ങളല്ല, സിപിഎമ്മാണ്.
∙തിരഞ്ഞെടുപ്പിൽ വയൽക്കിളികൾക്കു പരാജയമായിരുന്നില്ലേ?
കീഴാറ്റൂരെന്നു പറയുന്നത് ഒരു വയലിന് അക്കരെയും ഇക്കരെയുമായി കിടക്കുന്ന പ്രദേശമാണ്. കീഴാറ്റൂരിനകത്തു തന്നെ 4 വാർഡുകളുണ്ട്. അതിൽ ഒരു വാർഡിൽ മാത്രമാണു വയൽക്കിളികൾ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 460 വോട്ടിന് സിപിഎം ജയിക്കുന്ന വാർഡായിരുന്നു. ഇത്തവണ സിപിഎമ്മിനു ജയിക്കാനായത് 132 വോട്ടിനാണ്. ഒരു പാർട്ടി ഗ്രാമത്തിൽ ഇത്രയധികം വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിൽ ജനങ്ങൾ ഞങ്ങളുടെ കൂടെ നിന്നു എന്നതിനു തെളിവല്ലേ. ഞങ്ങൾ ഗ്രാമീണരാണ്. സിപിഎം ഞങ്ങളെ ആർഎസ്എസ് ആയും കോൺഗ്രസ് ആയും ജമാഅത്തെ ഇസ്‌ലാമിയായുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. ആ സമയത്താണ് ഞാൻ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത്. പിളർപ്പിന്റെ കാലത്ത് സിപിഐ വലതു പക്ഷമാണെന്ന് സിപിഎം ആരോപിച്ചിട്ടുണ്ടെങ്കിൽ ഇന്ന് കേരള സമൂഹത്തിനകത്ത് സിപിഎം വലതുപക്ഷ രാഷ്ട്രീയത്തിലേക്കു പോവുകയാണോയെന്നു സംശയിക്കുകയാണു ഞാൻ.
∙സിപിഎമ്മിനുള്ള രാഷ്ട്രീയ മറുപടിയാണോ സിപിഐയിലേക്കുള്ള പോക്ക്?
സിപിഎമ്മിന്റെയും സിപിഐയുടെയും എഴുതപ്പെട്ട 75 % പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. അച്ഛൻ സിപിഐ ആയിരുന്നു. അച്ഛനുമായി ദൈനംദിന ജീവിതത്തിൽ രാഷ്ട്രീയ ചർച്ച നടത്തിയാണു ഞാൻ വളർന്നത്. ഞാൻ സിപിഎമ്മിലാണ് ഉറച്ചു വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തത്. 28 കേസുകളുണ്ട് എനിക്കെതിരെ. അതിൽ 20 കേസുകളും സിപിഎമ്മിൽ പ്രവർത്തിച്ചപ്പോൾ ഉണ്ടായതാണ്. 51 വയസ്സായി. ഈ കാലത്തിനിടെ സിപിഎമ്മിനെയും സിപിഐയും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. നാടിനെയാകെ നശിപ്പിക്കുന്ന വികസനത്തിനെതിരെ ശബ്ദമുയർത്തണമെന്നു ഞാൻ പഠിച്ചത് ഞാൻ വായിച്ച പുസ്തകങ്ങളിലൂടെയാണ്. അതിൽ എകെജിയുടെയും കൃഷ്ണപിള്ളയുടെയുമെല്ലാം പുസ്തകങ്ങളുണ്ട്.
മനുഷ്യനു വേണ്ടിയല്ലാത്ത രാഷ്ട്രീയം നമുക്കെന്തിനാണ്. ഞങ്ങൾ ഉയർത്തുന്ന വിഷയത്തിന്റെ സത്യസന്ധത കൊണ്ടാണ് കീഴാറ്റൂർ സമരം ദേശീയതലത്തിൽ ചർച്ചയായത്. ഇന്നലെ വരെ ആർജിച്ച നന്മകളെ സംരക്ഷിക്കാൻ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കൊടിക്കൂറ ഒരുമിച്ചു പാറുന്ന സമയത്ത് പരിസ്ഥിതി രാഷ്ട്രീയം ഉയർത്തിയ എന്നെ സംഘപരിവാർ ഏജന്റ് എന്നാണ് സിപിഎം വിശേഷിപ്പിച്ചത്. ആ വിശേഷണത്തിന് രാഷ്ട്രീയമായ മറുപടിയായാണു ഞാൻ സിപിഐയിൽ ചേരുന്നത്.
∙സിപിഐയുമായി ചർച്ച നടത്തിയിരുന്നോ?
സിപിഐയുടെ പ്രാദേശിക നേതാക്കളോടും ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറിനോടും പറഞ്ഞിട്ടുണ്ട്. സിപിഐ എന്ത് ഉത്തരവാദിത്തം ഏൽപിച്ചാലും സന്തോഷപൂർവം ഏറ്റെടുക്കും.
∙ദേശീയപാത വികസിക്കേണ്ടെന്നാണോ നിലപാട്?
കേരളത്തിലെ ദേശീയപാത വികസിക്കണം. അത് ആവശ്യമാണ്. അത് ജനവിരുദ്ധമായി നടപ്പാക്കാതെ ജനങ്ങളെക്കൂടി സംഘടിപ്പിച്ച് നടപ്പാക്കുന്നതാണ് മുതലാളിത്ത വ്യവസ്ഥയ്ക്കകത്ത് കമ്യൂണിസ്റ്റുകാർ നടത്തേണ്ട ഇടപെടൽ. അതു ചെയ്യാതെ എസി റൂമിലിരുന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ച വികസനം ഭരണകൂടം നടപ്പാക്കുകയാണു ചെയ്തത്. ആ വികസനത്തോട് അന്നും ഇന്നും എന്നും എതിരു തന്നെയായിരിക്കും. ദേശീയപാത സ്ഥലമെടുപ്പിനായി ശാസ്ത്ര സാഹിത്യ പരിഷത്ത് ബദൽ മുന്നോട്ടു വച്ചിട്ടുണ്ട്. അത് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങളെ കുരുതികൊടുത്തുകൊണ്ടുള്ള വികസനമല്ല വേണ്ടത്.
ഞാൻ നാളെ മരിച്ചു കഴിഞ്ഞാലും ഒരു കാര്യം ഓർക്കണം. കീഴാറ്റൂർ വയൽ മൂടിക്കഴിഞ്ഞാൽ നാളെ ഈ പ്രദേശം ജനവാസ യോഗ്യമല്ലാതായി തീരും. മഴക്കാലത്ത് വീടുകളിലും ടെറസിലുമെല്ലാം വെള്ളം കയറും. സിപിഎം എംഎൽഎ വന്ന് രക്ഷാപ്രവർത്തനം നടത്തി ഫോട്ടോ ഫെയ്സ്ബുക്കിൽ ഇടേണ്ടിവരും. അപ്പോഴാണ് വയൽക്കിളികൾ ഉയർത്തിയ വികസനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുക.
English Summary: Why CPI: Interview with Leader of Vayalkilikal, Suresh Keezhattoor