‘സംഘപരിവാര്‍ അജൻഡയ്ക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു; സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ ഒരു കേസ് പോലുമില്ല’
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു സമയത്ത് സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കുക എന്ന സംഘപരിവാര്‍ അജൻഡയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരു കേസ് പോലും എടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു സമയത്ത് സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കുക എന്ന സംഘപരിവാര്‍ അജൻഡയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരു കേസ് പോലും എടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. യുഡിഎഫിന്റെ വനിതാ നേതാക്കളുടെ മുറിയില്‍ രാത്രി കള്ളപ്പണം പിടിക്കാന്‍ റെയ്ഡ് നടത്താന്‍ പോയ പൊലീസ്, കേരളത്തിലെ ബിജെപി നേതാക്കള്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ മനപൂര്‍വം ശ്രമിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. ചേലക്കരയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ന്യൂനപക്ഷ മോര്‍ച്ച ലഘുലേഖ വിതരണം ചെയ്തതായും പ്രതിപക്ഷ േനതാവ് പറഞ്ഞു.
മുനമ്പം വിഷയം തിരഞ്ഞെടുപ്പിനു മുന്‍പ് ഉണ്ടായതാണ്. ആദ്യം 16ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പാലക്കാട് തിരഞ്ഞെടുപ്പ് നീട്ടിയപ്പോള്‍ യോഗവും 22ലേക്കു നീട്ടി. തിരഞ്ഞെടുപ്പ് വരെ ഇങ്ങനെ പോകട്ടെ, അതുവരെ രമ്യമായി പരിഹരിക്കപ്പെടരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും അവിടെ താമസിക്കുന്നവര്‍ക്കാണ് അവകാശമെന്നുമാണ് മുസ്‌ലിം സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ കക്ഷികളും പറയുന്നത്. എന്നാല്‍ സര്‍ക്കാരും വഖഫ് ബോര്‍ഡും അതു ചെവിക്കൊള്ളുന്നില്ല. അവര്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതു വഖഫ് ഭൂമി അല്ലെന്ന് സമ്മതിച്ച് കോടതിയെ അറിയിച്ചാല്‍ പ്രശ്‌നം തീരും. പത്തുമിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നം തീര്‍ക്കാതെ സംഘപരിവാറിന് കേരളത്തില്‍ ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2013ല്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ കടലില്‍ ചുവന്ന കൊടി കുത്തി ഉപരോധിച്ചവരാണ് ഇന്ന് സീപ്ലെയ്നിന്റെ പിതാക്കൻമാരായി വരുന്നത്. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആദ്യഘട്ടത്തില്‍, അത് 6000 കോടിയുടെ റിയല്‍എസ്‌റ്റേറ്റ് പരിപാടിയാണെന്ന ആക്ഷേപിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി. എന്നിട്ടിപ്പോള്‍ വിഴിഞ്ഞത്ത് പോയി കപ്പല്‍ കണ്ട് നെടുവീര്‍പ്പിടുകയും ആശ്വാസം കൊള്ളുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്തുനിന്ന് സ്പിരിറ്റ് കടത്തിയെന്ന ആരോപണമാണ് ഒടുവില്‍ യുഡിഎഫിനെതിരെ ഉന്നയിച്ചത്. കള്ളപ്പണ നാടകവും ട്രോളിയും എല്ലാം പൊളിഞ്ഞപ്പോള്‍ പുതിയ കഥ കൊണ്ടുവരികയാണ്. മന്ത്രി എം.ബി.രാജേഷും ബന്ധുവുമാണ് ഇതിനു പിന്നില്‍. ഐഎഎസുകാര്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനാണ് രണ്ട് ഗ്രൂപ്പുണ്ടാക്കിയത്. മുസ്‌ലിം ഗ്രൂപ്പുണ്ടാക്കിയത് എന്തിനെന്നു ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നാണ് പറഞ്ഞത്. ആരുടെ നിര്‍ദേശപ്രകാരമാണെന്ന് ഗൗരവമായി അന്വേഷിക്കണം. സസ്‌പെന്‍ഷനില്‍ അവസാനിക്കുന്ന കേസ് അല്ല ഇത്. സര്‍ക്കാര്‍ ഇല്ലാത്തതാണ് പ്രശ്‌നം. ഇരട്ടച്ചങ്ക് ആണെങ്കില്‍ ഇതൊക്കെ നടക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.