മോദിക്കെതിരെ ട്വീറ്റ്; നടി ഓവിയയ്ക്കെതിരെ പരാതിയുമായി ബിജെപി
ചെന്നൈ∙ തമിഴ്നാട് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്നാരോപിച്ച് നടി ഓവിയ ഹെലനെതിരെ ബിജെപി തമിഴ്‌നാട് യൂണിറ്റ് പൊലീസിൽ പരാതി നൽകി. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയപ്പോള്‍| anti-Modi tweet | Tamil Nadu | BJP | Narendra Modi | Oviya Helen | Manorama Online

ചെന്നൈ∙ തമിഴ്നാട് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്നാരോപിച്ച് നടി ഓവിയ ഹെലനെതിരെ ബിജെപി തമിഴ്‌നാട് യൂണിറ്റ് പൊലീസിൽ പരാതി നൽകി. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയപ്പോള്‍ ഓവിയ #GoBackModi എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിന് മാപ്പ് പറയണമെന്ന് ബിജെപി നടിയോട് ആവശ്യപ്പെട്ടു.
ട്വീറ്റ് ക്രമസമാധാനലംഘനം ഉദ്ദേശിച്ചുള്ളതാണോയെന്ന് അന്വേഷിക്കണമെന്നും ഐടി നിയമത്തിലെ വകുപ്പ് 69 എ, ഐപിസി സെക്‌ഷൻ 124 എ, 153 എ, 294 എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി ഡി. അലക്സിസ് സുധാകർ ചെന്നൈയിലെ സിബി-സിഐഡി പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.
ഓവിയയുടെ ട്വീറ്റിനെത്തുടർന്ന് നിരവധി ആളുകൾ ഗ്രൂപ്പുകൾ രൂപീകരിച്ച് പൊതുസമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് സുധാകരൻ ആരോപിച്ചു. അറുപതിനായിരത്തോളം ലൈക്കുകളും ഇരുപതിനായിരത്തിലധികം റീട്വീറ്റുകളുമാണ് ഓവിയയുടെ ട്വീറ്റിന് ലഭിച്ചത്. രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ച ഓവിയ റിയാലിറ്റി ഷോയായ തമിഴ് ബിഗ് ബോസിലൂടെയാണ് പ്രശസ്തയായത്.
English Summary: Tamil Nadu BJP lodges complaint against actor Oviya over anti-Modi tweet