ഭാഗവതിന് പ്രഭാതഭക്ഷണം നൽകി മിഥുൻ ചക്രവർത്തി; രാഷ്ട്രീയം ഇല്ലെന്ന് മറുപടി
മുംബൈ ∙ ബംഗാളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതുമായി പ്രഭാതഭക്ഷണം കഴിച്ച് നടൻ മിഥുൻ ചക്രവർത്തി. മുംബൈയിലെ വീട്ടിലാണു താരം ഭാഗവതിനെ സൽക്കരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയെ പ്രധാന്യത്തോടെയാണു | Mithun Chakraborty | Mohan Bhagwat | RSS | Manorama News

മുംബൈ ∙ ബംഗാളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതുമായി പ്രഭാതഭക്ഷണം കഴിച്ച് നടൻ മിഥുൻ ചക്രവർത്തി. മുംബൈയിലെ വീട്ടിലാണു താരം ഭാഗവതിനെ സൽക്കരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയെ പ്രധാന്യത്തോടെയാണു രാഷ്‌ട്രീയ കേന്ദ്രങ്ങൾ കാണുന്നത്. 2019ൽ നാഗ്പുരിലെ ആർഎസ്‌എസ് ആസ്ഥാനത്താണ് ഇരുവരും അവസാനമായി കണ്ടത്.
മോഹൻ ഭാഗവതുമായി ആത്മീയ ബന്ധമാണെന്നാണ് 70 വയസ്സുള്ള താരം പറയുന്നത്. ‘എനിക്ക് അദ്ദേഹവുമായി ആത്മീയ ബന്ധമുണ്ട്. വളരെ ആഴത്തിലുള്ള ബന്ധമാണത്. മുംബൈ സന്ദർശിക്കുമ്പോൾ എന്റെ വീട്ടിലേക്ക് വരാമെന്ന് അദ്ദേഹം പദ്ധതിയിട്ടിരുന്നു. ഷൂട്ടിങ്ങിനുശേഷം ഞാൻ ലക്‌നൗവിൽനിന്നു മുംബൈയിൽ മടങ്ങിയെത്തിയ സമയവുമായിരുന്നു. അതിനാൽ രണ്ടുപേർക്കും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി’– മിഥുൻ ചക്രവർത്തി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
‘ഒരാൾ വീട്ടിൽ വരുമ്പോൾ, അദ്ദേഹം എന്നെയും കുടുംബത്തെയും സ്നേഹിക്കുന്നതായി അനുമാനിക്കാം. എല്ലാവരെയും നാഗ്പുരിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങൾ ചർച്ച ചെയ്തത് അത്രയേയുള്ളൂ. അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചു. അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല’ എന്നും മിഥുൻ വ്യക്തമാക്കി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽനിന്നു ബംഗാളിന്റെ ഭരണം പിടിക്കാൻ ബിജെപിയും ആർഎസ്എസും കഠിനശ്രമത്തിലാണ്. നേരത്തെ തൃണമൂലിന്റെ രാജ്യസഭാംഗമായിരുന്നു മിഥുൻ ചക്രവർത്തി.
English Summary: "Breakfast, No Politics": Mithun Chakraborty Hosts RSS Chief Mohan Bhagwat