‘ചിരിക്കുന്ന മുഖമുള്ള നേതാക്കള്‍, ഭയമില്ലാതെ സമീപിക്കാവുന്ന പാര്‍ട്ടി; ഇനി ‘റൈറ്റ്’ തന്നെ’
ഹരിപ്പാട്∙ നടനും സംവിധായകനുമായ രമേഷ് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ വേദിയിലെത്തി. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചേര്‍ന്ന് സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പിഷാരടി വ്യക്തമാക്കി. ധര്‍മജന്‍ മത്സരിച്ചാല്‍..| Ramesh Pisharody | Congress | Manorama News

ഹരിപ്പാട്∙ നടനും സംവിധായകനുമായ രമേഷ് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ വേദിയിലെത്തി. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചേര്‍ന്ന് സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പിഷാരടി വ്യക്തമാക്കി. ധര്‍മജന്‍ മത്സരിച്ചാല്‍ വിജയത്തിനായി പ്രവര്‍ത്തിക്കും. ‘ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭയപ്പാട് ഇല്ലാതെ സമീപിക്കാവുന്ന നേതാക്കളാണ് കോൺഗ്രസിൽ. ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു. മുന്നോട്ടുള്ള യാത്ര വലതുപക്ഷം ചേർന്ന് കോൺഗ്രസിനൊപ്പം ഉണ്ടാകും.’– അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷൻ ആയിരുന്നു ഇത്രയുംകാലം ഞാൻ. മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നാണ് ഇപ്പോൾ ചിന്ത. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിനൊപ്പം ചേരുന്നു. അഭിമാനം തോന്നുന്ന കാര്യം. മത്സരിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ധർമജന് സീറ്റ് നൽകിയാൽ അവിടെ അവനുവേണ്ടി പ്രയത്നിക്കും. ഞാൻ മത്സരിക്കാൻ ഇല്ല. കേരളത്തിന് അത്യാവശ്യം ആണ് കോൺഗ്രസിന്റെ വിജയം. കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്നും പിഷാരടി പറഞ്ഞു.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്..’ ആവേശത്തോടെ രമേഷ് പിഷാരടിയുടെ പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും പ്രവർത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയിൽ അവതരിപ്പിച്ചു.
മലയാള സിനിമാലോകത്തെ പലരും കോൺഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഹരിപ്പാട്ടെ ഐശ്വര്യകേരളയാത്ര വേദിയില്‍ എത്തിയ നടന്‍ ഇടവേള ബാബുവും പറഞ്ഞു. അവരും ഉടൻ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. താന്‍ നേരത്തെ മുതൽ കോണ്‍ഗ്രസ് അനുഭാവി ആണെന്നും ബാബു പറഞ്ഞു.
English Summary : Ramesh Pisharody on congress leaders