കൊച്ചിയിലെ ഗതാഗതം ഇനി ‘ആപ്പി’ൽ; ഓട്ടോ വിളിക്കാൻ ഓസ, ടാക്സിക്ക് യാത്രി
കൊച്ചി ∙ ഇക്കണക്കിനു പോയാൽ കൊച്ചിയിലെ പൊതു ഗതാഗതം അധികം വൈകാതെ ‘ആപ്പി’ലാകും. പൊതു ഗതാഗതത്തിൽ ഏർപ്പെടുന്ന എത്രയേറെ ഏജൻസികളുണ്ടോ, അതെല്ലാം അതിന്റേതായ വഴിക്ക്. ഒന്നും തമ്മിലൊരു ബന്ധമില്ല....Kochi Traffic, Kochi Transport, Apps
കൊച്ചി ∙ ഇക്കണക്കിനു പോയാൽ കൊച്ചിയിലെ പൊതു ഗതാഗതം അധികം വൈകാതെ ‘ആപ്പി’ലാകും. പൊതു ഗതാഗതത്തിൽ ഏർപ്പെടുന്ന എത്രയേറെ ഏജൻസികളുണ്ടോ, അതെല്ലാം അതിന്റേതായ വഴിക്ക്. ഒന്നും തമ്മിലൊരു ബന്ധമില്ല....Kochi Traffic, Kochi Transport, Apps
കൊച്ചി ∙ ഇക്കണക്കിനു പോയാൽ കൊച്ചിയിലെ പൊതു ഗതാഗതം അധികം വൈകാതെ ‘ആപ്പി’ലാകും. പൊതു ഗതാഗതത്തിൽ ഏർപ്പെടുന്ന എത്രയേറെ ഏജൻസികളുണ്ടോ, അതെല്ലാം അതിന്റേതായ വഴിക്ക്. ഒന്നും തമ്മിലൊരു ബന്ധമില്ല....Kochi Traffic, Kochi Transport, Apps
കൊച്ചി ∙ ഇക്കണക്കിനു പോയാൽ കൊച്ചിയിലെ പൊതു ഗതാഗതം അധികം വൈകാതെ ‘ആപ്പി’ലാകും. പൊതു ഗതാഗതത്തിൽ ഏർപ്പെടുന്ന എത്രയേറെ ഏജൻസികളുണ്ടോ, അതെല്ലാം അതിന്റേതായ വഴിക്ക്. ഒന്നും തമ്മിലൊരു ബന്ധമില്ല. അടുത്തിടെ പ്രവർത്തനം തുടങ്ങിയ മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (എംടിഎ) ഇവരെയെല്ലാം ‘ആപ്പി’ലാക്കാൻ പോകുന്നത്. എംടിഎ യുടെ ‘ ആപ്പ് ’ യാത്രക്കാർക്കും പൊതുഗതാഗത മേഖലയിലെ വിവിധ ഏജൻസികൾക്കും ഏറെ ഗുണം ചെയ്യും. ഏതാനും വർഷങ്ങൾക്ക് അപ്പുറത്തു കൊച്ചിയിലെ ഗതാഗതം ഇന്നു കാണുന്നതുപോലെയാകില്ല , ഇന്റർനാഷണലായിരിക്കും.
∙ ഒരു യാത്ര, പല വഴി
ഫോർട്ടുകൊച്ചിയിൽ നിൽക്കുന്ന യാത്രക്കാരനു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ പോകാൻ എന്തൊക്കെ വഴിയെന്ന് അറിയാൻ നാടുനീളെ നടന്നു ചോദിക്കുക മാത്രമേ ഇപ്പോൾ നിവൃത്തിയുള്ളു. നാളെ അതൊക്കെ ആപ്പ് പറയും.
ആപ്പ് ഡൗൺലോഡ് ചെയ്താൽ ആദ്യം വരിക നെടുമ്പാശേരിക്കുള്ള യാത്രാ മാർഗങ്ങൾ. ബസ്, ടാക്സി, ഒാട്ടോ, മെട്രോ.... ഒാരോന്നിനും എടുക്കുന്ന സമയം, പണം. ഇതു പോരെങ്കിൽ ഒാട്ടോ, ബോട്ട്, മെട്രോ കോമ്പിനേഷൻ. തനിച്ചു യാത്ര വേണ്ടെങ്കിൽ ഷെയർ ആവാം. ഇങ്ങനെ, ഏതു മൂലയിൽ നിന്നും ആർക്കും നാടുകാണാം. കൊച്ചി കോർപറേഷൻ പരിധിയിൽ മാത്രമല്ല, എറണാകുളം ജില്ലയുടെ ഏതാണ്ട് പകുതി പ്രദേശത്ത് ഇതുണ്ടാവും.
∙ സ്നേഹിക്കുന്ന ആപ്പുകൾ
കൊച്ചി മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇതിനുള്ള ആപ്പിന്റെ പണിപ്പുരയിലാണ്. കൊച്ചി ഒാപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിൽ തയാറാക്കുന്ന ആപ്പിൽ ആർക്കും പങ്കുചേരാം. ഒാപ്പൺ സോഴ്സ് സ്പെസിഫിക്കേഷനും പ്രോട്ടോകോളും ഫോളോ ചെയ്യണം. ഏതെങ്കിലും ഒരു കമ്പനി റൈഡ്ആപ്പ്, ജേണി പ്ലാനർ എന്നിവ തയാറാക്കുന്നത് ഇൗ സ്പെസിഫിക്കേഷൻ അനുസരിച്ചാവണം. അപ്പോൾ എല്ലാ ആപ്പുകളും പരസ്പരം ബന്ധപ്പെട്ടിരിക്കും. പേയ്മെന്റ് ആപ്പുകളിൽ യുപിഐ പോലെ ഇതു പ്രവർത്തിക്കും. ഒാരോ ആപ്പും യാത്രക്കാർ ഡൗൺലോഡ് ചെയ്യേണ്ടിവരില്ല, ഒന്നു മതിയാവും. കൊച്ചി മെട്രോയുടെ കൊച്ചി വൺ ആപ്പ് ഭാവിയിൽ ഇതിലേക്കു മാറും. ഒാട്ടോറിക്ഷയ്ക്കുള്ള ആപ്പ് ‘ഒാസ ’തയാറാണ്. ടാക്സി കാറുകൾക്കുള്ള ‘യാത്രി’ ആപ്പ് പണിപ്പുരയിൽ. ബസിനും വരുന്നുണ്ട് ആപ്പ്– വണ്ടി (one di)
∙ ഓസ (AuSa)
റോഡിലിറങ്ങിനിന്ന് ഒാട്ടോയെന്നു നീട്ടി വിളിക്കേണ്ട, ഉമ്മറത്തുനിന്നിറങ്ങുമ്പോൾ ഫോണിൽ ‘ ഒാസ ’ യെയൊന്നു തൊട്ടാൽ മതി. ഒാടാൻ റെഡിയായി മുറ്റത്ത് ഒാട്ടോ റെഡി. ഉൗബർ പോലെ ഒാട്ടോയും. കൊച്ചിയിൽ 1000 ഒാട്ടോകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൗ ആപ്പിൽ ഒാടുന്നുണ്ട്. എറണാകുളം ജില്ലാ ഒാട്ടോ ഡ്രൈവേഴ്സ് കോ ഒാപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ വരുന്ന 3600 ഒാട്ടോകളാണു വിളിച്ചാൽ വിളിപ്പുറത്തു വരുന്നത്. നഗരത്തിൽ മൊത്തം 25000 ഒാട്ടോകളുണ്ട്. വൈകാതെ ഇവയെല്ലാം ഒാസ യുടെ കൂടെയാവും.
ആപ്പ് ഉപയോഗിക്കുമ്പോൾ ചില്ലറക്കാശിന്റെ പേരിലെ കശിപിശയില്ല. പണം സൊസൈറ്റിയുടെ അക്കൗണ്ടിലേക്കു പോകും. അവിടെ നിന്നു ഒാട്ടോ ഉടമയ്ക്കു കിട്ടും. കമ്പനി തൊഴിലാളിയാവുമ്പോൾ ഒാട്ടോ ഡ്രൈവർക്കും അൽപ്പം ഗമയായി. ഇഎസ്ഐ, പെൻഷൻ, പിഎഫ് എന്നിവയൊക്കെയാവും. ആറു ദിവസം ജോലി, ഏഴാം ദിവസം ശമ്പളത്തോടെ അവധി. ടയറും സെപെയർ പാർട്സും ആയിരക്കണക്കിന് ഒാട്ടോകൾക്ക് ഒന്നിച്ചു വാങ്ങുമ്പോൾ 40 % വരെ ഡിസ്കൗണ്ട് കമ്പനിക്കു ലഭിക്കും. ഇത്രയും ഒാട്ടോറിക്ഷകളുടെ ഇൻഷുറൻസ് പ്രീമിയം സ്വന്തം നിലയിൽ അടച്ചാൽ തന്നെ നല്ലൊരു വരുമാനം കമ്മീഷനായി കിട്ടും. ഒാട്ടോ മേഖലയിലെ 6 പ്രധാന യൂണിയനുകൾ ചേർന്നാണു സൊസൈറ്റി രൂപീകരിച്ചത്. ഒാട്ടോ മേഖലയിലെ സംഭവമാണ് ഒാസ. വൈകാതെ ഉദ്ഘാടനം പ്രതീക്ഷിക്കാം.
∙ യാത്രി
ഒാട്ടോയ്ക്ക് ഒാസ യെങ്കിൽ ടാക്സിക്ക് യാത്രി. ഉൗബർ വന്നപ്പോൾ ചിതറിപ്പോയ കൊച്ചിയിലെ 4000 ടാക്സികൾ ഒറ്റ പ്ലാറ്റ് ഫോമിൽ വരും. ഇവരെയെല്ലാം ചേർത്ത് ഒറ്റ സൊസൈറ്റി രൂപീകരിക്കുന്ന ജോലികൾ നടന്നുവരുന്നതിനൊപ്പം ഇവർക്കും വരുന്നു ആപ്പ്. ഉൗബറും , ഒലെയും പോലെ ഇൗ ടാക്സികളും വിളിക്കാം. അവരോടു മത്സരിച്ചു നിൽക്കേണ്ടിവരും. അതിനാൽ ഉൗബറിനേക്കാൾ ഇളവുകൾ യാത്രക്കാരനു നൽകിയാലേ പിടിച്ചു നിൽക്കാനാവൂ. ഉൗബർ കമ്പനിയും , ഇതൊരു സൊസൈറ്റിയുമാണ്. സൊസൈറ്റിയിൽ ടാക്സിക്കാരൻ മെമ്പറാവുന്നതുപോലെ യാത്രക്കാരനു ‘സി ’ ക്ലാസ് മെമ്പർ ഷിപ്പ് എടുത്ത് ഒാഹരി ഉടമയാകാം. യാത്രയ്ക്കു കൂടുതൽ ഇളവു നേടാം. സ്പെയർ പാർട്സും ടയറും ഒന്നിച്ചു വാങ്ങുമ്പോൾ ലഭിക്കുന്ന കമ്മിഷൻ, ഇൻഷുറൻസ് പ്രീമിയത്തിലെ കമ്മിഷൻ, പരസ്യം, സി ക്ലാസ് മെമ്പർഷിപ്പ് തുടങ്ങിയ വരുമാനം യാത്രക്കാരനു പങ്കുവയ്ക്കാം. ആളില്ലാതെ ഇപ്പോൾ നടത്തുന്ന റിട്ടേൺ ഒാട്ടത്തിൽ ആളെക്കിട്ടാൻ ആപ്പ് സഹായിക്കും.
∙ വണ്ടി
ബസുകൾക്കു വേണ്ടിയുള്ള ആപ്പ് ആണ് വണ്ടി ( one di ). ഒാസ ആപ്പ് തയാറാക്കിയ ടെക്നോവിയ ഇൻഫോ സൊല്യൂഷൻസ് ഇതും തയാറാക്കുന്നു. നഗരത്തിലെ 1000 ബസുകൾ 7 വ്യത്യസ്ത സൊസൈറ്റികളിലായി റജിസ്റ്റർ ചെയ്തു ഒറ്റ സംവിധാനത്തിനുകീഴിൽ വന്നിട്ട് ഒന്നോ രണ്ടോ വർഷമായി. ഇതിനകം പൊതു ടിക്കിറ്റിങിലേക്കു ബസ് സൊസൈറ്റികൾ മാറിയിട്ടുണ്ട്. വണ്ടി ആപ്പ് വരുന്നതോടെ ഇൗ 1000 ബസുകളിലും ഒറ്റ ടിക്കറ്റിങ് വരും. ബസിന്റെ സമയം, റൂട്ട്, യാത്രയ്ക്ക് എടുക്കുന്ന സമയം, കണക്ഷൻബസ് എന്നിങ്ങനെ യാത്രക്കാർക്ക് ആവശ്യമുള്ളതെല്ലാം ആപ്പിൽ നിന്നു കിട്ടും.
∙ യാത്രകൾ അനുസ്യൂതമാകട്ടെ
ഈ ആപ്പുകളെല്ലാം ഒരേ പ്രോട്ടോകോളിലായതിനാൽ മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഒന്നിപ്പിക്കാൻ കഴിയും. വാട്ടർമെട്രോയുടെയും മെട്രോ ട്രെയിനിന്റെയും ടിക്കറ്റ് ഒന്നായതിനാൽ അതുകൂടി ഇതിനോടു ചേർക്കാം. അങ്ങനെ ഒാട്ടോയും ടാക്സിയും ബസും മെട്രോയും വാട്ടർമെട്രോയും ഒറ്റ ടിക്കറ്റിലാക്കാം. ടൈം ടേബിൾ ബന്ധിപ്പിക്കാം. കൊച്ചിയിലെ യാത്രകൾ തടസമില്ലാതെ, അനുസ്യൂതമാക്കാം.
English Summary: Apps going to be a game changer in transport for Kochi